രാഷ്ട്രീയ പരസ്യങ്ങള്‍ സുതാര്യമാക്കാന്‍ പുതിയ മാനദണ്ഡങ്ങളുമായി ഫേസ്ബുക്ക്

By Archana V
|

യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിനെ സ്വാധീനിക്കുന്നതിനായി രാഷ്ട്രീയ പരസ്യങ്ങള്‍ പ്രചരിപ്പിക്കുന്നതിന് വ്യാജ റഷ്യന്‍ പേജ് സോഷ്യല്‍ മീഡിയയുടെ പരസ്യ സേവനം ഉപയോഗിച്ചതായുള്ള വിവരം കഴിഞ്ഞ മാസം ഫേസ്ബുക്ക് ലഭ്യമാക്കിയിരുന്നു.

രാഷ്ട്രീയ പരസ്യങ്ങള്‍  സുതാര്യമാക്കാന്‍ പുതിയ മാനദണ്ഡങ്ങളുമായി ഫേസ്ബു

ഫേസ്ബുക്കിന്റെ പരസ്യ സേവനം ദുരുപയോഗം ചെയ്യപ്പെടാനുള്ള സാധ്യത ആണ് ഇതിലൂടെ വെളിപ്പെട്ടത്.

ഇതിന്റെ പശ്ചാത്തലത്തില്‍ രാഷ്ട്രീയ പരസ്യങ്ങള്‍ നിരീക്ഷിക്കുന്നതിനും നിയന്ത്രിക്കുന്നതിനുമായി ഫേസ്ബുക്ക് സിഇഒ പുതിയ മാനദണ്ഡങ്ങള്‍ അവതരിപ്പിച്ചിരിക്കുകയാണ്. ഇത്തരം രാഷ്ട്രീയ പരസ്യങ്ങളുടെയും പേജുകളുടെയും സുതാര്യത ഉറപ്പു വരുത്തുന്നതിനായി മൂന്ന് കാര്യങ്ങള്‍ക്കാണ് സുക്കന്‍ബര്‍ഗ് പ്രാധാന്യം നല്‍കുന്നത് .

ഐടെൽ S41: ബജറ്റ് ഫോണില്‍ ഏറ്റവും വേഗതയേറിയ ഫോണ്‍ എന്നു തെളിയിച്ചു!ഐടെൽ S41: ബജറ്റ് ഫോണില്‍ ഏറ്റവും വേഗതയേറിയ ഫോണ്‍ എന്നു തെളിയിച്ചു!

രാഷ്ട്രീയ പരസ്യം നല്‍കുന്നവര്‍ ഇനിമുതല്‍ അവരുടെ ഐഡന്റിറ്റി തെളിയിക്കണം . കൂടാത പരസ്യ പ്രചാരണത്തിന് സാമ്പത്തക സഹായം ലഭ്യമാക്കുന്നത് ആരാണന്നും വെളിപ്പെടുത്തണം. രാഷ്ട്രീയ പ്രസാദകര്‍ പ്രസിദ്ധീകരിക്കുന്ന എല്ലാ പരസ്യങ്ങളും രാഷ്ട്രീയം എന്ന അടയാളപ്പെടുത്തിയിരിക്കണം.

<strong>20എംപി സെല്‍ഫി ക്യാമറയുമായി ഓപ്പോ എഫ്5 ഇന്ത്യയില്‍ എത്തി!</strong>20എംപി സെല്‍ഫി ക്യാമറയുമായി ഓപ്പോ എഫ്5 ഇന്ത്യയില്‍ എത്തി!

നിലിവില്‍ ഉപയോക്താക്കള്‍ക്ക് ഫേസ്ബുക്ക് പേജിലുള്ള എല്ലാ പരസ്യങ്ങളും ആക്‌സസ് ചെയ്യാം, കൂടാതെ മുമ്പുണ്ടായിരുന്ന പരസ്യങ്ങളും ആക്‌സസ് ചെയ്യാന്‍ കഴിയും. നിലവിലെ ഒരു പസ്യത്തില്‍ എത്ര സാമ്പത്തിക നിക്ഷേപം ഉണ്ട്, പ്രേക്ഷകര്‍ എത്ര, എത്ര തവണ പേജില്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങിയ വിവരങ്ങള്‍ ഫേസ്ബുക്ക് ഇനിമുതല്‍ ലഭ്യമാക്കും.

രാഷ്ട്രീയ പരസ്യങ്ങള്‍ തിരിച്ചറിയുന്നതിന് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സും മെഷീന്‍ ലേണിങ് അല്‍ഗോരിതവും ഉപയോഗിക്കുമെന്ന് സുക്കന്‍ബര്‍ഗ് സൂചിപ്പിച്ചിട്ടുണ്ട്. ഭീകര പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട പോസ്റ്റുകള്‍ തിരിച്ചറിയാന്‍ എഐയും മേഷീന്‍ ലേണിങും ഉപയോഗിക്കുമെന്ന് മുമ്പ് സുക്കന്‍ ബര്‍ഗ് പറഞ്ഞിരുന്നു.

യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഫേസ്ബുക്കിന്റെ സ്വാധീനം ഉണ്ടാകാന്‍ സാധ്യത കുറവാണന്ന് ് മുമ്പ് സുക്കന്‍ ബര്‍ഗ് അഭിപ്രായപ്പെട്ടിരുന്നു.

Best Mobiles in India

Read more about:
English summary
Facebook CEO Mark Zuckerberg announced yesterday that Facebook will now roll out new measures of transparency for political advertisements on its platform.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X