ഫേസ്‌ബുക്ക് മെസ്സഞ്ചര്‍ കിഡ്‌സ് ആപ്പ് എന്നേക്കുമായി നിര്‍ത്തലാക്കിയേക്കും. പതിമൂന്ന് വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്കായി ഫേസ്‌ബുക്ക് ഡിസൈന്‍ ചെയ്‌തിട്ടുള്ള വിഡിയോ കോളിങ് , മെസ്സേജിങ് ആപ്പാണിത്.
സോഷ്യല്‍ മീഡിയ കുട്ടികളെ ദോഷകരമായി ബാധിക്കുന്നതിന്റെ മുന്നറിയിപ്പ് നല്‍കി കൊണ്ട് മെസ്സഞ്ചര്‍ കിഡ്‌സ് ആപ്പ് എന്നെന്നേക്കുമായി ഡിലീറ്റ് ചെയ്യണമെന്ന് ഫേസ്‌ബുക്ക് സിഇഒ മാര്‍ക്ക് സുക്കന്‍ബെര്‍ഗിനോട് നൂറിലേറെ ശിശുആരോഗ്യ വിദഗ്‌ധര്‍ ആവശ്യപ്പെട്ടിരിക്കുകയാണ്.
" ചെറിയ കുട്ടികള്‍ സോഷ്യല്‍ മീഡിയ അക്കൗണ്ട് എടുക്കാന്‍ പ്രാപ്‌തരല്ല. പതിമൂന്ന് വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്കായി ഫേസ്‌ബുക്ക് പ്രത്യേകം ഡിസൈന്‍ ചെയ്‌ത ആദ്യ സോഷ്യല്‍ മീഡിയ ആപ്പായ മെസ്സഞ്ചര്‍ കിഡ്‌സ് നിര്‍ത്തലാക്കണം എന്ന് ആവശ്യപ്പെടുകയാണ് " എന്നാണ് ഡോക്ടര്‍മാര്‍, വിദ്യാഭ്യാസവിദഗ്‌ധര്‍, കുട്ടികളുടെ ആരോഗ്യവിദഗ്‌ധര്‍ തുടങ്ങി നിരവധി പേര്‍ ഒപ്പിട്ട് ഫേസ്‌ബുക്കിന് അയച്ച കത്തില്‍ പറയുന്നത്.
" സോഷ്യല്‍ മീഡിയ കൗമാരക്കാരെ സ്വാധീനിക്കുന്നത്‌് എങ്ങനെയാണന്ന് ആശങ്ക ഉയരുന്ന കാലമാണിത്. അതിനാല്‍ സ്‌കൂളില്‍ പഠിക്കുന്ന കുട്ടികളെ ഫേസ്‌ബുക്ക് ഉപയോഗിക്കാന്‍ പ്രോത്സാഹിപ്പിക്കുന്നത് നിരുത്തരവാദിത്തപരമാണ്" കത്തില്‍ പറയുന്നു.
2017 ഡിസംബറിലാണ് മെസ്സഞ്ചര്‍ കിഡ്‌സ് ആപ്പ് പുറത്തിറക്കുന്നത്. ടാബ്‌ലെറ്റ് അല്ലെങ്കില്‍ സ്‌മാര്‍ട്‌ഫോണ്‍ വഴി കുട്ടികള്‍ക്ക് അവരുടെ കുടുംബാംഗങ്ങളുമായും അടുത്ത സുഹൃത്തുക്കളുമായും ബന്ധപ്പെടുന്നതിനായി ഡിസൈന്‍ ചെയ്‌തിട്ടുള്ളതാണ് മെസ്സ്‌ഞ്ചര്‍ കിഡ്‌സ് ആപ്പ് എന്നാണ് ഫേസ്‌ബുക്ക് പറയുന്നത്. ഈ ആപ്പിലൂടെ മാതാപിതാക്കള്‍ അനുവദിക്കുന്ന ആളുകളുമായി മാത്രമെ കുട്ടികള്‍ക്ക് ബന്ധപ്പെടാന്‍ കഴിയു.
ഈ ആപ്പില്‍ പരസ്യമില്ല. ആപ്പില്‍ നിന്നും ശേഖരിക്കുന്ന വിവരങ്ങള്‍ മാര്‍ക്കറ്റിങ് കാര്യങ്ങള്‍ക്കായി ഉപയോഗിക്കില്ല എന്നും ഫേസ്‌ബുക്ക് പറയുന്നുണ്ട് . അതേസമയം കുടുംബത്തിലും സമൂഹത്തിലും ഈ ആപ്പ് ചെലുത്തുന്നത് സ്വാധീനം പ്രതികൂലമായിരിക്കുമെന്നാണ് വിദഗ്‌ധരുടെ അഭിപ്രായം. കുട്ടികളിലെ സോഷ്യല്‍ മീഡിയ ഉപയോഗം ഉയര്‍ത്തുകയും ആദ്യ അക്കൗണ്ട് തുടങ്ങാന്‍ അവരില്‍ സമ്മര്‍ദ്ദം ചെലുത്തുകയും ചെയ്യുമിത്.
പ്രോഗ്രാമിനായി ഏറ്റവും മികച്ച ആന്‍ഡ്രോയിഡ് ആപ്‌സുകള്‍
സോഷ്യല്‍ മീഡിയയുടെ ഉപയോഗം കുട്ടികളുടെ ആരോഗ്യത്തെ ബാധിക്കുമെന്നാണ് വിവിധ ഗവേഷണങ്ങള്‍ ചൂണ്ടികാണിക്കുന്നത്. ചെറിയ കുട്ടികളെ സോഷ്യല്‍ മീഡിയയുടെ ഉപയോഗത്തിന് നിര്‍ബന്ധിക്കാതെ സ്വതന്ത്രരായി വിടണമെന്നാണ് എഴുത്ത് എഴുതിയവരുടെ ആവശ്യം.
"മെസ്സഞ്ചര്‍ കിഡ്‌സ് മികച്ച അനുഭവമാകുന്നതിന് തുടര്‍ന്നും ശ്രദ്ധ നല്‍കും, കുടുംബത്തിന് വേണ്ടിയുള്ളതായിരിക്കുമിത്. മെസഞ്ചര്‍ കിഡ്‌സില്‍ പരസ്യങ്ങള്‍ ഉണ്ടായിരിക്കുകയില്ല എന്ന കാര്യം ഉറപ്പാണ്" എന്നാണ് ഫേസ്‌ബുക്കിന്റെ വക്താവ് പറയുന്നത്.
അതേസമയം തന്റെ കുട്ടികളില്‍ നിന്നും അകന്നു നില്‍ക്കാന്‍ ഫേസ്‌ബുക്കിനോട് കഴിഞ്ഞ ഡിസംബറില്‍ ബ്രിട്ടീഷ് ആരോഗ്യ സെക്രട്ടറി ജെറെമി ഹണ്ട് താക്കീത് ചെയ്‌തിരുന്നു.
" കുട്ടികള്‍ ഫേസ്‌ബുക്കിന്റെ ഉത്‌പന്നങ്ങള്‍ ഉപയോഗിക്കുന്നത് നിയ്‌ന്ത്രിക്കുന്നിതനുള്ള ആശയങ്ങളുമായി എത്താമെന്നാണ് ഫേസ്‌ബുക്ക് എന്നോട് പറഞ്ഞത് . എന്നാല്‍ അതിന് പകരം ഇപ്പോള്‍ കുട്ടികളെയാണ് അവര്‍ കൃത്യമായി ലക്ഷ്യമിട്ടിരിക്കുന്നത്.ഫേസ്‌ബുക്ക് എന്റെ കുട്ടികളില്‍ നിന്നും ദയവായി അകന്നു നില്‍ക്കുക, ഉത്തരവാദിത്തത്തോടെ പെരുമാറുക" ഹണ്ട് ട്വിറ്ററില്‍ കുറിച്ചത് ഇങ്ങനെയാണ്.
Gizbot ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ.Subscribe to Malayalam Gizbot.