വിപണികീഴടക്കാൻ ഫേസ്ബുക്കിന്റെ സ്പീക്കറുകൾ

Posted By: anoop krishnan

ഫേസ്ബുക്ക് ഉപയോഗിക്കാത്തവരായി ഇപ്പോൾ ആരുംതന്നെ ഇല്ല .കൊച്ചു കുട്ടികൾ മുതൽ മുതിർന്ന ആളുകൾവരെ ഇത് ഉപയോഗിക്കുണ്ട് .ഗൂഗിൾ കഴിഞ്ഞാൽ പിന്നെ സോഷ്യൽ മീഡിയായിൽ ഏറ്റവും സ്വാധീനമുള്ളതും ഫേസ്ബൂക്കിന്നാണ് . അതുപോലെതന്നെ സോഷ്യൽ മീഡിയ വളരെ ശക്തമായി മുന്നേറികൊണ്ടിരിക്കുകയാണ് .

പലതരത്തിലുള്ള നേട്ടങ്ങളും അതുപോലെത്തന്നെ കോട്ടങ്ങളും ഈ സോഷ്യൽ മീഡിയ വഴി നടക്കുന്നുണ്ട് .അതിൽ ഏറ്റവും എടുത്തുപറയേണ്ടത് ഫേസ്ബുക്ക് അക്കൗണ്ടുകളിൽ ഉള്ള വ്യാജൻമാരെയാണ് .കഴിഞ്ഞ ദിവസ്സം ഫേസ്ബുക്ക് പുറത്തുവിട്ട കണക്കുകൾ പ്രകാരം 20 കോടിക്ക് മുകളിൽ വ്യാജ അക്കൗണ്ടുകളാണ് കണ്ടെത്തിയത് .

വിപണികീഴടക്കാൻ ഫേസ്ബുക്കിന്റെ സ്പീക്കറുകൾ

അതിൽ മുൻപന്തിയിൽ നിൽക്കുന്നത് നമ്മുടെ ഇന്ത്യയും .അതുപോലെതന്നെ ഇൻഡോനേഷ്യ ,ബ്രെസിൽ എന്നീരാജ്യങ്ങളും തൊട്ടുപിന്നെലെയുണ്ട് .വ്യാജന്മാരെ തടയാൻ പുതിയ സാങ്കേതികവിദ്യയുമായി ഉടൻ തന്നെ ഫേസ്ബുക്ക് എത്തുമെന്നാണ് അറിയിച്ചിരിക്കുന്നത് 

വിസ്മയിപ്പിക്കാൻ പുതിയ ഫേസ്ബുക്ക് ഉത്പന്നങ്ങൾ
ഓരോ ദിവസ്സവും പുതിയ അപ്പ്‌ഡേഷനുകളുമായി നമ്മളെ വിസ്മയിപ്പിക്കുന്ന നമ്മുടെ സ്വന്തം ഫേസ്ബുക്കിൽ നിന്നും പുതിയ രണ്ടു ഉത്പന്നങ്ങൾ ഈ വർഷം വിപണിയിൽ എത്തുന്നു .പുതിയ രണ്ടു സ്മാർട്ട് സ്പീക്കറുകളാണ് 2018 ന്റെ വിപണിയിൽ ഫേസ്ബുക്ക് എത്തിക്കുന്നത് .

തായ് വാനീസ് ഇലക്ട്രോണിക്‌സ് മാനുഫാക്ചറിംഗ് കമ്പനിയായ പെഗാട്രോണാണ് ഫേസ്ബുക്കിനായി 15 ഇഞ്ച് ടച്ച് ഡിസ്‌പ്ലേ ഉള്ള ഈ സ്മാര്‍ട്ട് സ്പീക്കറുകൾ നിര്‍മിക്കുന്നത്.പരീക്ഷണാടിസ്ഥാനത്തില്‍ ഇവയുടെ ഉല്‍പ്പാദനം തുടങ്ങിക്കഴിഞ്ഞതായും റിപ്പോര്‍ട്ടിലുണ്ട്.ജൂലൈയിൽ ഇത് വിപണിയിൽ എത്തുമെന്നാണ് സൂചനകൾ .

അലോഹ ,ഫിയോന സ്മാർട്ട് സ്‌പീക്കറുകൾ
ഫേസ്ബുക്കിന്റെ കുടുംബത്തിൽ നിന്നും പുതിയ രണ്ട് അതിഥികൾ കൂടി എത്തുന്നു .അലോഹ ,ഫിയോന സ്മാർട്ട് സ്‌പീക്കറുകളാണ് ജൂലൈയിൽ ഇന്ത്യൻ വിപണിയിൽ എത്തുന്നത് .ഇതിന്റെ നിർമ്മാണ പ്രവർത്തനം ഇതിനോടകംതന്നെ തുടങ്ങി കഴിഞ്ഞു എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് .ഇതിന്റെ ഏറ്റവും വലിയ സവിശേഷതകളിൽ എടുത്തുപറയേണ്ടത് ഇതിന്റെ ഡിസ്‌പ്ലേയാണ് .

ജിയോയെ കീഴടക്കി, ബിഎസ്എന്‍എല്‍ന്റെ പരമാവധി റീച്ചാര്‍ജ്ജ് ഓഫര്‍ സൂപ്പര്‍!!

15 ഇഞ്ചിന്റെ ടച്ച് സ്ക്രീൻ ഡിസ്‌പ്ലേയിലാണ് ഇത് പുറത്തിറങ്ങുന്നത് .അതുകൊണ്ടുതന്നെ വളരെ മികച്ച രീതിയിൽ തന്നെ വീഡിയോകൾ ഇതിൽ കാണുവാൻ സാധിക്കുന്നു .കൂടാതെ വീഡിയോ കോളിങ്ങുകളും ഇതിൽ സപ്പോർട്ട് ഉണ്ട് .അതുപോലെതന്നെ ഫേസ്ബുക്ക് ,സോണി ,യൂണിവേഴ്സൽ എന്നിവരുടെ മ്യൂസിക്കുകളും ഇതിൽ ആസ്വദിക്കുവാൻ സാധിക്കുന്നതാണ് .

ഫേസ്ബുക്ക് ബിൽഡിംഗ് 8ലാണ് ഇതിന്റെ നിർമ്മാണം .വോയിസ് കാമൻറ്റുകൾ കൂടാതെ ഫേസ് ഡിറ്റക്ഷൻ ഫീച്ചറുകളും ഇതിൽ ഉണ്ട് എന്നാണ് സൂചനകൾ .ഈ വർഷം മധ്യത്തിൽ അലോഹ ,ഫിയോന സ്മാർട്ട് സ്‌പീക്കറുകൾ ലോകവിപണിയിൽ എത്തുമെന്നാണ് സൂചനകൾ .

ഈ വർഷം ഫേസ്ബുക്കിൽ നിന്നും പ്രതീക്ഷിക്കുന്ന മറ്റൊരു അപ്പ്ഡേഷൻ
കഴിഞ്ഞ വർഷം ഡിസ്‌ലൈക്ക് ബട്ടണുകൾ ഫേസ്ബുക്കിനു ലഭിക്കുമെന്നായിരുന്നു സൂചനകൾ .അതിനു ശേഷം റിയാക്ഷന്‍സ് എന്ന പേരില്‍ പോസ്റ്റുകളോടുള്ള വികാരം പ്രകടിപ്പിക്കുന്നതിനായി ലൈക്ക് ബട്ടണിനൊപ്പം ഇമോജികളും ഫെയ്‌സ്ബുക്ക് നൽകിയിരുന്നു .

എന്നാൽ ഇപ്പോൾ ഇതാ പോസ്റ്റുകളിൽ നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്താൻ ഡിസ്‌ലൈക്ക് ബട്ടണുകൾ .നമ്മൾ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്യുന്ന ഫോട്ടോകളിലും മറ്റു ലഭിച്ചിരുന്ന ലൈക്കുകളുടെ എണ്ണത്തിൽ ഇനി തീരുമാനംമാകും .നിലവില്‍ അമേരിക്കയിലെ ചുരുക്കം ചിലയാളുകളില്‍ മാത്രമാണ് ഈ ഫീച്ചര്‍ പരീക്ഷിക്കുന്നത്.

English summary
Facebook is rumored to have been working on a smart speaker with a touchscreen since last year. A latest DigiTimes report now suggests the company plans to enter the consumer electronics market with not one but two smart speakers; Aloha and Fiona.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot