ഉപയോക്താക്കളെ പിടിച്ചിരുത്താന്‍ വീഡിയോ തന്ത്രവുമായി ഫെയ്‌സ്ബുക്ക്

Posted By: Lekshmi S

ഉപയോക്താക്കളെ ആകര്‍ഷിക്കുന്നതിനായി ന്യൂസ് ഫീഡില്‍ കൂടുതല്‍ വീഡിയോകള്‍ ലഭ്യമാക്കാനൊരുങ്ങി ഫെയ്‌സ്ബുക്ക്. വീഡിയോകള്‍ക്ക് കൂടുതല്‍ പ്രാമുഖ്യം നല്‍കുക വഴി പരമ്പരകളിലേക്ക് ആളുകളുടെ ശ്രദ്ധ പിടിച്ചുനിര്‍ത്താന്‍ കഴിയും. ഇതിലൂടെ യൂട്യൂബിന് ശക്തമായ വെല്ലുവിളി ഉയര്‍ത്താനാകുമെന്നും ഫെയ്‌സ്ബുക്ക് കരുതുന്നു.

ഉപയോക്താക്കളെ പിടിച്ചിരുത്താന്‍ വീഡിയോ തന്ത്രവുമായി ഫെയ്‌സ്ബുക്ക്

ഫെയ്‌സ്ബുക്കിലെ വീഡിയോ പരസ്യങ്ങളിലും മാറ്റങ്ങള്‍ വരും. കൂട്ടുകാരില്‍ നിന്നും മറ്റുമുള്ള പോസ്റ്റുകള്‍ ന്യൂസ് ഫീഡില്‍ വരുന്നതിനാല്‍ ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്ന മാറ്റങ്ങള്‍ ഫെയ്‌സ്ബുക്കിന് വലിയ ഗുണം ചെയ്യുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

ഏത് പോസ്റ്റാണ് ഉപയോക്താവ് ആദ്യം കാണേണ്ടത് എന്ന് തീരുമാനിക്കുന്നതിന് സങ്കീര്‍ണ്ണമായ ഒരു അല്‍ഗോരിതം സംവിധാനം നിലവില്‍വരും. സുഹൃത്തുക്കളുടെയും കുടുംബാംഗങ്ങളുടെയും പോസ്റ്റുകള്‍ ഏറ്റവും മുകളില്‍ വരുമെന്ന് ഉറപ്പുവരുത്തുന്നതിനായി ഫെയ്‌സ്ബുക്ക് ന്യൂസ് ഫീഡ് മൂല്യങ്ങള്‍ എന്ന പേരില്‍ പ്രസ്താവന പുറത്തിറക്കിയിരുന്നു.

വീഡിയോകള്‍ക്കായി കമ്പനി വലിയ നിക്ഷേപമാണ് നടത്തുന്നത്. ഇക്കഴിഞ്ഞ ഓഗസ്റ്റില്‍ ഫെയ്‌സ്ബുക്ക് വാച്ച് എന്ന പേരില്‍ വീഡിയോ സര്‍വ്വീസ് ആരംഭിച്ചിരുന്നു. വോക്‌സ്, ഡിസ്‌കവറി കമ്മ്യൂണിക്കേഷന്‍സ് എന്നിവയില്‍ നിന്നുള്ള വീഡിയോകളാണ് ഇപ്പോള്‍ ഇതില്‍ ലഭ്യമായിട്ടുള്ളത്. യൂട്യൂബിന് സമാനമായി ആളുകള്‍ക്ക് വീഡിയോകള്‍ സമര്‍പ്പിക്കാവുന്ന തരത്തിലേക്ക് വാച്ചിനെ മാറ്റാനും ഫെയ്‌സ്ബുക്ക് ആലോചിക്കുന്നുണ്ട്.

2017 ല്‍ ഗൂഗിളില്‍ ഏറ്റവും കൂടുതല്‍ തിരച്ചില്‍ നടന്നത്‌ ആധാര്‍ കാര്‍ഡും പാനും തമ്മില്‍ ബന്ധിപ്പിക്കുന്നത്‌ എങ്ങനെ എന്നറിയാന്‍

പുതിയ മാറ്റം പ്രാബല്യത്തിലാകുന്നതോടെ, ഫെയ്‌സ്ബുക്ക് തീരുമാനിക്കുന്ന വീഡിയോകളാകും നമ്മുടെ ന്യൂസ് ഫീഡില്‍ ആദ്യം വരുക. നമ്മുടെ സെര്‍ച്ച് ഹിസ്റ്ററിയുടെയും ലൈക്ക് ചെയ്തിരിക്കുന്ന പേജുകളുടെയും അടിസ്ഥാനത്തില്‍ ഫെയ്‌സ്ബുക്ക് വീഡിയോകള്‍ തിരഞ്ഞെടുക്കും. ഏതെങ്കിലും ഒരു പരിപാടിയുടെ മുന്‍ ഭാഗം നമ്മള്‍ കണ്ടിട്ടുണ്ടെങ്കില്‍ അതിന്റെ പുതിയ ഭാഗവും നമ്മുടെ ന്യൂസ് ഫീഡില്‍ പ്രത്യക്ഷപ്പെടും.

'ആകര്‍ഷകമായ വീഡിയോകള്‍ ന്യൂസ് ഫീഡില്‍ എല്ലായ്‌പ്പോഴും മികച്ച പ്രതികരണം ഉണ്ടാക്കിയിട്ടുണ്ട്. അത് തുടരുകയും ചെയ്യും.' ബ്ലോഗില്‍ ഫെയ്‌സ്ബുക്ക് വ്യക്തമാക്കുന്നു.

ഫെയ്‌സ്ബുക്ക് ഉപയോക്താക്കളുടെ എണ്ണം വര്‍ദ്ധിച്ചികൊണ്ടിരിക്കുകയാണ്. അവരെ കൂടുതല്‍ വീഡിയോകളിലൂടെ ഫെയ്‌സ്ബുക്കില്‍ പിടിച്ചിരുത്താനാണ് കമ്പനി ലക്ഷ്യമിടുന്നത്.

പരസ്യത്തിന്റെ കാര്യത്തില്‍ പ്രഖ്യാപിച്ചിരിക്കുന്ന മാറ്റവും ആളുകളെ ഫെയ്‌സ്ബുക്കില്‍ കൂടുതല്‍ സമയം ചെലവഴിക്കാന്‍ നിര്‍ബന്ധിതരാക്കും. മൂന്ന് മിനിറ്റില്‍ താഴെയുള്ള വീഡിയോകള്‍ക്കിടയില്‍ പരസ്യം കാണിക്കില്ലെന്നാണ് പ്രഖ്യാപനം.

അടുത്ത വര്‍ഷം മുതല്‍ വീഡിയോ സര്‍വ്വീസായ വാച്ചില്‍ പരീക്ഷണാടിസ്ഥാനത്തില്‍ പരസ്യം നല്‍കും. വീഡിയോകളുടെ തുടക്കത്തിലാകും പരസ്യങ്ങള്‍ കാണിക്കുക. പ്രീ-റോള്‍ പരസ്യങ്ങള്‍ എന്നാണ് ഇവയ്ക്ക് ഫെയ്‌സ്ബുക്ക് പേരിട്ടിരിക്കുന്നത്.

Read more about:
English summary
Facebook also said that it is making changes to the kind of video advertisement that are present on the network

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot