നഗ്നചിത്രങ്ങള്‍ തടയുന്നതിന് പുതിയ സംവിധാനവുമായി ഫേസ്ബുക്ക്, ഇതിന്റെ പ്രവര്‍ത്തനം എങ്ങനെ?

|

സൈബര്‍ കുറ്റവാളികള്‍ എപ്പോഴാണ് നമ്മുടെയെല്ലായം ഓണ്‍ലൈന്‍ അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യുക എന്ന് പ്രവചിക്കാന്‍ സാധിക്കില്ല. അങ്ങനെ സംഭവിച്ചാല്‍ നിങ്ങളുടെ സ്വകാര്യ വിവരങ്ങളും മറ്റും ദുരുപയോഗം ചെയ്യപ്പെടാം. ഓണ്‍ലൈന്‍ സംഭവങ്ങള്‍ ഹാക്ക് ചെയ്യപ്പെടുന്ന സംഭവങ്ങള്‍ ഇന്ന് നിരവധി നടക്കാറുണ്ട്.

നഗ്നചിത്രങ്ങള്‍ തടയുന്നതിന് പുതിയ സംവിധാനവുമായി ഫേസ്ബുക്ക്, ഇതിന്റെ പ്

സോഷ്യല്‍ മീഡിയ അക്കൗണ്ടുകളുടെ സ്വകാര്യതയെ കുറിച്ചാണ് വലിയൊരു ഭാഗം ഓണ്‍ലൈന്‍ ഉപയോക്താക്കളും ആശങ്കപ്പെടുന്നത്. എന്നാല്‍ ഉപയോക്താക്കളുടെ അറിവില്ലാതെ അവരുടെ നഗ്നചിത്രങ്ങളും വീഡിയോകളും പ്രചരിക്കുന്നത് തടയുന്നതിനായി ഫേസ്ബുക്ക് ചില പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നതായി നേരത്തെ തന്നെ റിപ്പോര്‍ട്ട് വന്നിട്ടുണ്ടായിരുന്നു. ഇതിനായി കമ്പനി ഉപയോക്താക്കളുടെ നഗ്നം ചിത്രങ്ങള്‍ ആവശ്യപ്പെട്ടതും അവരില്‍ ആശ്ചര്യം ഉണ്ടാക്കിയിരുന്നു.

എന്നാല്‍ ഇപ്പോള്‍ ഉപയോക്താക്കളുടെ നഗ്ന ചിത്രങ്ങള്‍ പ്രചരിക്കുന്നത് തടയുന്നതിനുളള പുതിയ സംവിധാനം പരീക്ഷിക്കാന്‍ ഒരുങ്ങുകയാണെന്ന് ഫേസ്ബുക്ക് എന്ന് വ്യക്തമാക്കിയിരിക്കുന്നു. ചിത്രങ്ങള്‍ സുരക്ഷിതമായി കൈമാറുന്നതിന് സുരക്ഷാ സംഘടനയുമായി ചേര്‍ന്നാണ് ഫേസ്ബുക്ക് ഈ സംവിധാനം ഒരുക്കിയിരിക്കുന്നത്. ഫേസ്ബുക്കിന്റെ പ്രത്യേക പരിശീലനം ലഭിച്ചവര്‍ക്കാണ് ഈ സംവിധാനം കൈകാര്യം ചെയ്യാന്‍ ഫേസ്ബുക്ക് അനുവാദം നല്‍കിയിരിക്കുന്നത്.

എങ്ങനെയാണ് ഫേസ്ബുക്കിന്റെ ഈ പുതിയ സംവിധാനം പ്രവര്‍ത്തിക്കുന്നത്?

സുരക്ഷാ സംഘടനകള്‍ക്കൊപ്പം അഭിഭാഷകര്‍, ഇത്തരം പ്രശ്‌നങ്ങളെ അതിജീവിച്ചവര്‍, ഓസ്‌ട്രോലിയന്‍ ഇ-സേഫ്റ്റി കമ്മീഷന്‍, സൈബര്‍ സിവില്‍ റൈറ്റ്‌സ് ഇനിഷ്യേറ്റീവ്, അമേരിക്കയിലെ നാഷണല്‍ നെറ്റ് വര്‍ക്ക് റ്റു എന്‍ഡ് ഡൊമസ്റ്റിക് വയര്‍ലെസ്, ബ്രിട്ടനിലെ റിവഞ്ച് പോണ്‍ ഹെല്‍പ്പ് ലൈന്‍, കാനഡയിലെ YWCA എന്നിവരുമായി സഹകരിച്ചാണ് ഈ സംവിധാനം ഫേസ്ബുക്ക് നടപ്പിലാക്കുന്നത്.

സ്വന്തം സ്വകാര്യ ചിത്രങ്ങള്‍ ആരെങ്കിലും സോഷ്യല്‍ മീഡിയയില്‍ ഇടുമെന്ന് പേടിക്കുന്നവര്‍ ഒരു അപേക്ഷ സമര്‍പ്പിക്കാന്‍ മേല്‍പറഞ്ഞ സ്ഥാപനങ്ങളില്‍ ഏതിലെങ്കിലും ബന്ധപ്പെടാം. നിങ്ങള്‍ ഈ ഫോം സമര്‍പ്പിച്ചു കഴിഞ്ഞാല്‍ നിങ്ങള്‍ക്ക് ഒരു സുരക്ഷിതമായ വണ്‍ടൈം അപ്ലോഡ് ലിങ്ക് ഈമെയില്‍ ആയി ലഭിക്കും. ഈ ലിങ്കു വഴി നിങ്ങളുടെ നഗ്ന ചിത്രങ്ങള്‍ ഫേസ്ബുക്കിനു നല്‍കാം.

വൺപ്ലസ് 6 വാങ്ങണോ അതോ വൺപ്ലസ് 5 തന്നെ മതിയോ? ഏതാണ് നല്ലത്?വൺപ്ലസ് 6 വാങ്ങണോ അതോ വൺപ്ലസ് 5 തന്നെ മതിയോ? ഏതാണ് നല്ലത്?

ഇത് വിദഗ്ദര്‍ പരിശോധിച്ച് നഗ്ന ചിത്രങ്ങള്‍ തടയാനുളള സാങ്കേതിക സംവിധാനങ്ങള്‍ ഒരുക്കും. എന്നാല്‍ ഇങ്ങനെ നല്‍കുന്ന ചിത്രങ്ങള്‍ ഒരിക്കലും ഫേസ്ബുക്കിന്റെ സെര്‍വറില്‍ സേവ് ചെയ്തു വയ്ക്കില്ല എന്നും ഫേസ്ബുക്ക് വ്യക്തമാക്കുന്നുണ്ട്. ഓരോ ചിത്രത്തിന്റെ ഫിങ്കര്‍പ്രിന്റ് അല്ലെങ്കില്‍ ഹാഷ് ഡേറ്റയോ തയ്യാറാക്കിയാണ് സമാന ചിത്രങ്ങള്‍ ഫേസ്ബുക്ക് കണ്ടെത്തുന്നത്. ഇതുമായുളള എല്ലാ വിവരങ്ങളും ഫേസ്ബുക്ക് നിങ്ങളുമായി ബന്ധപ്പെടുന്നത് ഈമെയില്‍ വഴിയാണ് .

Best Mobiles in India

English summary
Facebook Wants Users To Give Nude Photos To Stope Revenge Pron

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X