യൂട്യൂബിലെ പോലെ ഫേസ്‌ബുക്ക്‌ വാച്ച്‌ വീഡിയോകളിലും പരസ്യം തുടങ്ങും

By Archana V
|

വീഡിയോകള്‍ക്ക്‌ മാത്രമായി ഫേസ്‌ബുക്ക്‌ അടുത്തിടെ തുടങ്ങിയ സംരംഭമാണ്‌ വാച്ച്‌. ഈ പ്ലാറ്റ്‌ഫോമിലൂടെ ഫേസ്‌ബുക്ക്‌ ലക്ഷ്യമിടുന്നത്‌ വീഡിയോ ഉള്ളടക്കത്തെ അടുത്ത ഘട്ടത്തിലേക്ക്‌ എത്തിക്കുക എന്നതാണ്‌്‌.

 
യൂട്യൂബിലെ പോലെ ഫേസ്‌ബുക്ക്‌ വാച്ച്‌ വീഡിയോകളിലും പരസ്യം തുടങ്ങും

ഫേസ്‌ബുക്ക്‌ വാച്ച്‌ യഥാര്‍ത്ഥ വീഡിയോ തുടങ്ങുന്നതിന്‌ മുമ്പ്‌ കൊമേഷ്യല്‍സ്‌ എന്ന്‌ അറിയപ്പെടുന്ന പ്രീ-റോള്‍ വീഡിയോകള്‍ പരീക്ഷിച്ച്‌ നോക്കാന്‍ ഒരുങ്ങുന്നതായി ആഡ്‌ഏജ്‌ ആണ്‌ റിപ്പോര്‍ട്ട്‌ ചെയ്‌തിരിക്കുന്നത്‌ .

 

അതേസമയം ഫേസ്‌ബുക്കിന്റെ മുന്‍ നയത്തിനും ഫേസ്‌ബുക്ക്‌ സിഇഒ മാര്‍ക്‌സുക്കന്‍ബര്‍ഗിന്റെ വാക്കുകള്‍ക്കും ഏതിരാണ്‌ ഈ മാറ്റം. വീഡിയോ കാണുന്നതിനായി ആളുകള്‍ പരസ്യങ്ങളും കൂടി കാണേണ്ട തരത്തിലല്ല തങ്ങളുടെ മാതൃക എന്നതിനാല്‍ പ്രീറോളിന്റെ ആവശ്യം ഇല്ല എന്നാണ്‌ ഈ വര്‍ഷം ജൂലൈയില്‍ പാദഫലങ്ങള്‍ പ്രഖ്യാപിച്ചപ്പോള്‍ സുക്കന്‍ബര്‍ഗ്‌ പറഞ്ഞത്‌.

എന്നാല്‍, ഉപയോക്താക്കള്‍ക്ക്‌ വാച്ചിലെ നിലവിലെ മാറ്റം പ്രകടമാകുന്നത്‌ നാല്‌മാസത്തില്‍ താഴെ മാത്രമായിരിക്കും .

ഫേസ്‌ബുക്ക്‌ പ്രീറോള്‍ പരീക്ഷിച്ച്‌ നോക്കുന്നു എന്ന്‌ കേള്‍ക്കുമ്പോള്‍ അത്ഭുതം തോന്നേണ്ട ആവശ്യമില്ല. ചെറിയ വീഡിയോ കണ്ടന്റുകള്‍ക്ക്‌ വേണ്ടിയല്ല മറിച്ച്‌ ദൈര്‍ഘ്യമേറിയ വീഡിയോകള്‍ക്ക്‌ വേണ്ടി പരീക്ഷണം നടത്താനുള്ള ശ്രമങ്ങളിലാണ്‌ ഫേസ്‌ബുക്ക്‌ എന്നാണ്‌ ബന്ധപ്പെട്ട വൃത്തങ്ങളെ പരാമര്‍ശിച്ച്‌ കൊണ്ടുള്ള റിപ്പോര്‍ട്ടുകളില്‍ പറയുന്നത്‌.

ആന്‍ഡ്രോയ്ഡിന്റെ സിംഗിള്‍ ക്യാമറ ഫോണില്‍ ബാക്ഗ്രൗണ്ട് ബ്ലറാക്കി ഷൂട്ട് ചെയ്യുന്നത് എങ്ങനെആന്‍ഡ്രോയ്ഡിന്റെ സിംഗിള്‍ ക്യാമറ ഫോണില്‍ ബാക്ഗ്രൗണ്ട് ബ്ലറാക്കി ഷൂട്ട് ചെയ്യുന്നത് എങ്ങനെ

നെറ്റ്‌ഫ്‌ളിക്‌സിന്‌ സമാനമായി കാഴ്‌ചക്കാരും നിര്‍മാതാക്കളും സേവനത്തെ കരുതണം എന്നതായിരുന്നു വാച്ചിന്റെ അവതണത്തിലൂടെ ഫേസ്‌ബുക്ക്‌ ലക്ഷ്യമിട്ടത്‌. കാഴ്‌ചക്കാരുടെ എണ്ണത്തേക്കാള്‍ ചെലവഴിച്ച സമയം , വിശ്വസ്‌തത എന്നിവയില്‍ നിന്നാണ്‌ വാച്ചിന്റെ വിജയം ഫേസ്‌ബുക്ക്‌ കണക്കാക്കിയിരുന്നത്‌.

വൈറലാകുന്ന ഒരൊറ്റ വീഡിയോയിലോ എല്ലാവരുടെ ഫീഡിലും എത്തുന്നതിലോ അല്ല മറിച്ച്‌ ആവര്‍ത്തിച്ച്‌ എത്തുന്ന സന്ദര്‍ശകരിലാണ്‌ ഫേസ്‌ബുക്ക്‌ ശ്രദ്ധകേന്ദ്രീകരിക്കുന്നതെന്ന്‌ റിപ്പോര്‍ട്ടില്‍ പറയുന്നു.

പ്രീ-റോളുകള്‍ക്ക്‌ പകരം ഫേസ്‌ബുക്ക്‌ വാച്ച്‌ പ്ലാറ്റ്‌ഫോമിലെ വീഡിയോകളില്‍ ടിവി കൊമേഷ്യലുകളിലെ പോലെ മിഡ്‌-റോള്‍ ആഡുകളാണ്‌ വരന്നത്‌ . അതേസമയം ഹൈ-ക്വാളിറ്റി വീഡിയോകളില്‍ ഫേസ്‌ബുക്കിന്റെ പ്രധാന എതിരാളിയായ യൂട്യൂബില്‍ പ്രീ-റോള്‍ വളരെ സാധാരണമാണ്‌.

Best Mobiles in India

Read more about:
English summary
Facebook Watch videos will soon get ads before they start similar to YouTube.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X