പുതുവര്‍ഷത്തില്‍ പുതിയ നാഴികക്കല്ല്‌ പിന്നിട്ട്‌ ഫേസ്‌ബുക്കും വാട്‌സ്‌ആപ്പും

Posted By: Archana V

പുതിയ നാഴികകല്ല്‌ പിന്നിട്ടു കൊണ്ടാണ്‌ ഫേസ്‌ബുക്കിന്റെ പുതുവര്‍ഷ പ്രവേശനം. പുതുവര്‍ഷ രാവിലെ ലൈവ്‌ ബ്രോഡ്‌കാസ്‌റ്റിങിലാണ്‌ ഫേസ്‌ബുക്കിന്റെ പുതിയ നേട്ടം. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി 10 ദശലക്ഷത്തോളം ആളുകള്‍ പുതുവര്‍ഷ ആഘോഷങ്ങള്‍ അവരുടെ കമ്യൂണിറ്റികളുമായി പങ്കുവയ്‌ക്കാന്‍ ലൈവില്‍ എത്തി എന്നാണ്‌ കമ്പനിയുടെ കണക്കുകള്‍.

പുതുവര്‍ഷത്തില്‍ പുതിയ നാഴികക്കല്ല്‌ പിന്നിട്ട്‌ ഫേസ്‌ബുക്കും വാട്‌സ്‌

" കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച്‌ 47 ശതമാനം കൂടുതലാണ്‌ ഈ വര്‍ഷത്തെ ലൈവ്‌ വീഡിയോകള്‍" ഫേസ്‌ബുക്കിന്റെ പ്രോഡക്ട്‌ മാനേജര്‍ എറിന്‍ കൊണോലി ബ്ലോഗ്‌ പോസ്‌റ്റില്‍ പറഞ്ഞു.

" സുഹൃത്തുക്കള്‍ എവിടെ ആയിരുന്നാലും അവരോടൊപ്പം 2018 നെ വരവേല്‍ക്കുന്ന ആവേശത്തിലായിരുന്നു ജനങ്ങള്‍. ലൈവ്‌ ബ്രോഡ്‌കാസ്‌റ്റിങില്‍ ഏറ്റവും മികച്ച ദിനമായിരുന്നു ഇത്‌. ഡിസംബറിലെ ശരാശരി ദിനവുമായി താരതമ്യം ചെയ്യുമ്പോള്‍ മൂന്നുമടങ്ങിലേറെയാണ്‌ പുതുവര്‍ഷ ദിനത്തില്‍ സുഹൃത്തുക്കളും ഒത്തുള്ള ലൈവ്‌ ബ്രോഡ്‌കാസ്‌റ്റ്‌" എറിന്‍ പറയുന്നു.

ലോകവ്യാപകമായി ആഘോഷക്കപ്പെടുന്ന പുതുവര്‍ഷം ലൈവ്‌ ബ്രോഡ്‌കാസ്‌റ്റിന്റെ കാര്യത്തിലും ഏറ്റവും മികച്ച സമായമായി മാറി. ഉപയോക്താക്കള്‍ക്ക്‌ തിരഞ്ഞെടുപ്പിന്‌ കൂടുതല്‍ അവസരം നല്‍കുന്നതിനായി ലൈവ്‌ ഔഗുമെന്റഡ്‌ റിയാലിറ്റി( എആര്‍) എഫക്ട്‌സ്‌ , പാര്‍ട്ടി ഹാറ്റ്‌സ്‌ പോലെ നിരവധി പുതിയ ലൈവ്‌ ഫീച്ചറുകള്‍ പുതുവര്‍ഷത്തിന്റെ മുന്നോടിയായി ഫേസ്‌ബുക്ക്‌ അവതരിപ്പിച്ചിരുന്നു.

നിങ്ങളുടെ ബൈക്ക് അല്ലെങ്കില്‍ കാറില്‍ സ്മാര്‍ട്ട്‌ഫോണ്‍ ഹോള്‍ഡര്‍ വാങ്ങാല്‍ എളുപ്പ വഴി

അതേസമയം ലൈവ്‌ വീഡിയോകള്‍ എത്ര പേര്‍ കണ്ടുഎന്നതിന്റെ വിവരങ്ങള്‍ ഫേസ്‌ ബുക്ക്‌ ലഭ്യമാക്കിയിട്ടില്ല. " ലൈവില്‍ എത്തുമ്പോള്‍ നിങ്ങള്‍ക്ക്‌ ഇഷ്ടപ്പെട്ടവരുമായി അനുഭവങ്ങള്‍ പങ്കുവയ്‌ക്കാന്‍ കഴിയും. ഒരു സ്ഥലത്തല്ല എങ്കിലും വിശേഷ നിമിഷങ്ങള്‍ ഒരുമിച്ച്‌ പങ്കുവയ്‌ക്കാന്‍ ഫേസ്‌ബുക്ക്‌ ലൈവിലൂടെ കഴിയും" എന്ന്‌ ഫേസ്‌ ബുക്ക്‌ പറയുന്നു.

ഫേസ്‌ബുക്കിന്റെ ഉടമസ്ഥതയിലുള്ള വാട്‌സ്‌ആപ്പും പുതുവര്‍ഷ ആഘോഷവേളയില്‍ പുതിയ നാഴികക്കല്ല്‌ പിന്നിട്ടിരിക്കുകയാണ്‌. വാട്‌സ്‌ആപ്പ്‌ ഉപയോക്താക്കള്‍ പുതുവര്‍ഷത്തിന്റെ തുടക്കത്തില്‍ 75 ബില്യണ്‍ മെസ്സേജുകളാണ്‌ അയച്ചിരിക്കുന്നത്‌.

എന്നാല്‍,അമിതമായ ഉപയോഗം മെസ്സേജിങ്‌ ആപ്പിന്റെ പ്രവര്‍ത്തനം മന്ദഗതിയിലാവാന്‍ കാരണമായി. ഇന്ത്യയിലെ നിരവധി ഉപയോക്താക്കള്‍ക്ക്‌ കുറച്ച്‌ സമയത്തേക്ക്‌ വാട്‌സ്‌ ആപ്പിന്റെ പ്രവര്‍ത്തനം നിലയ്‌ക്കുകയും ചെയ്‌തിരുന്നു.

മെസ്സേജിങ്‌ ആപ്പിന്റെ പ്രവര്‍ത്തനം തകരാറിലായതിനെ തുടര്‍ന്ന്‌ ഇന്ത്യയിലും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുമുള്ള ഉപയോക്താക്കള്‍ പരിഭ്രാന്തരായെങ്കിലും വാട്‌സ്‌ആപ്പിന്‌ ഈ നേട്ടം കൈവരിക്കാന്‍ കഴിഞ്ഞു.

രണ്ട്‌ മണിക്കൂറിനുള്ളില്‍ വാട്‌സ്‌ആപ്പിന്റെ തകരാറുകള്‍ പരിഹരിക്കപ്പെട്ടിരുന്നു. ബ്ലാക്‌ബെറി ഒഎസ്‌, വിന്‍ഡോസ്‌ ഫോണ്‍ സര്‍വീസുകളിലെ പ്രവര്‍ത്തനം ഡിസംബര്‍ 31 ന്‌ വാട്‌സ്‌ആപ്പ്‌ നിര്‍ത്തലാക്കിയിട്ടും വാട്‌സ്‌ആപ്പിന്‌ പുതിയ റെക്കോഡ്‌ സൃഷ്ടിക്കാന്‍ കഴിഞ്ഞു.

ചാറ്റ്‌ ആപ്പിന്റെ ചരിത്രത്തിലെ ഏറ്റവും കൂടുതല്‍ മെസ്സേജ്‌ അയച്ച ദിവസം എന്ന റെക്കോഡാണിത്‌ എന്ന്‌ വെഞ്ചര്‍ ബീറ്റ്‌ പറയുന്നു. 2016 ലെ പുതുവര്‍ഷ ആഘോഷത്തിലായിരുന്നു മുന്‍ റെക്കോഡ്‌ , അന്ന്‌ 63 ബില്യണ്‍ മെസ്സേജുകളാണ്‌ അയച്ചത്‌. 73 ബില്യണില്‍ 13 ബില്യണ്‍ ഇമേജുകളും 5 ബില്യണ്‍ വീഡിയോകളുമാണ്‌.

English summary
More than 10 million people around the world went live on Facebook to share their New Years eve moments with their communities.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot