ഫെയ്‌സ്ബുക്ക് വീണ്ടും മുഖം മിനുക്കുന്നു; പുതിയ ഫീച്ചറിനായി കാത്തിരിക്കാം

Posted By: Lekshmi S

ഫെയ്‌സ്ബുക്കില്‍ എതിര്‍പ്പ് പ്രകടിപ്പിക്കാന്‍ അവസരം വരുന്നു. ഇഷ്ടമില്ലാത്ത കമന്റുകള്‍ ഡൗണ്‍വോട്ട് ചെയ്യാന്‍ അനുവദിക്കുന്നതാണ് പുതിയ ഫീച്ചര്‍. വ്യാഴാഴ്ച നിലവില്‍ വന്ന സംവിധാനം ഏതാനും ചില ഉപയോക്താക്കള്‍ക്ക് മാത്രമാണ് ലഭ്യമാക്കിയിട്ടുള്ളത്. മറ്റ് പല വെബ്‌സൈറ്റുകളിലും ഡിസ്‌ലൈക്ക് ബട്ടണ്‍ നിലവില്‍ വന്നിട്ടും ഇതിന് ലൈക്കടിക്കാന്‍ മടിച്ചുനില്‍ക്കുകയായിരുന്നു ഫെയ്‌സ്ബുക്ക്.

ഫെയ്‌സ്ബുക്ക് വീണ്ടും മുഖം മിനുക്കുന്നു; പുതിയ ഫീച്ചറിനായി കാത്തിരിക്ക

ഡൗണ്‍വോട്ട് ചെയ്യാന്‍ ചില ഉപയോക്താക്കള്‍ക്ക് നല്‍കിയിരിക്കുന്ന അവസരം ഫെയ്‌സ്ബുക്കില്‍ ഡിസ്‌ലൈക്ക് ബട്ടന്‍ വരുമെന്നതിന്റെ സൂചനയല്ലെന്ന നിലപാടിലാണ് സുക്കര്‍ബര്‍ഗും കൂട്ടരും. പബ്ലിക് പേജുകളിലെ കമന്റുകളെ കുറിച്ച് ആളുകളുടെ അഭിപ്രായം അറിയുക മാത്രമാണ് ഡൗണ്‍വോട്ടിന്റെ ലക്ഷ്യമെന്ന് കമ്പനി വക്താവ് വ്യക്തമാക്കി. വളരെ കുറച്ച് ആള്‍ക്കാര്‍ക്ക് അമേരിക്കയില്‍ മാത്രമാണ് ഈ സൗകര്യം ലഭ്യമാക്കിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ചെറിയൊരു വിഭാഗം ആളുകള്‍ക്കിടയില്‍ പുതിയ ഫീച്ചറുകള്‍ പരിശോധിക്കുന്നത് ഫെയ്‌സ്ബുക്കിന്റെ രീതിയാണ്. അവയില്‍ പലതും പരീക്ഷണത്തോടെ അവസാനിക്കാറുമുണ്ട്. അമേരിക്കയിലെ ആന്‍ഡ്രോയ്ഡ് ഉപയോക്താക്കളില്‍ അഞ്ച് ശതമാനത്തിന് മാത്രമേ ഫെയ്‌സ്ബുക്ക് ഡൗണ്‍വോട്ട് സൗകര്യം നല്‍കിയിട്ടുള്ളൂ.

ഫെയ്‌സ്ബുക്ക് ഉപയോക്താവിന്റെ സാമൂഹിക- സാമ്പത്തിക നില സ്വയം കണ്ടെത്തുന്ന സാങ്കേതികവിദ്യ വികസിപ്പിച്ചെടുത്തിരിക്കുകയാണ് ഫെയ്ബുക്ക്. ഇത് പേന്റന്റിന് സമര്‍പ്പിച്ചിരിക്കുകയാണ്. ഉപയോക്താക്കളെ വര്‍ക്കിംഗ് ക്ലാസ്, മിഡില്‍ ക്ലാസ്, അപ്പര്‍ ക്ലാസ് എന്നിങ്ങനെ മൂന്നായി തരംതിരിക്കും. വിദ്യാഭ്യാസം, ഇന്റര്‍നെറ്റ് ഉപയോഗം, വീടിന്റെ ഉടമസ്ഥത തുടങ്ങിയവ അടിസ്ഥാനമാക്കിയാണ് സാമൂഹിക-സാമ്പത്തിക നില നിശ്ചയിക്കുന്നത്.

വിവിധ സ്ഥാപനങ്ങളും വ്യക്തികളും തങ്ങളുടെ ഉത്പന്നങ്ങളും സേവനങ്ങളും ഫെയ്‌സ്ബുക്ക് വഴി പ്രചരിപ്പിക്കുന്നുണ്ട്. പുതിയ സംവിധാനം നിലവില്‍ വന്നാല്‍ ഓരോരുത്തരുടെയും സാമൂഹിക- സാമ്പത്തിക നില അനുസരിച്ച് അവര്‍ക്ക് ഏറ്റവും അനുയോജ്യമായ പരസ്യങ്ങളും മറ്റും നല്‍കാന്‍ കഴിയും. ഇതിനായി ഉപയോക്താക്കളുടെ പ്രായം അടക്കമുള്ള വിവരങ്ങള്‍ ഫെയ്‌സ്ബുക്ക് ശേഖരിക്കും.

'എഡിബിള്‍ ക്യൂആര്‍ കോഡ്' ഉപയോഗിച്ച് മരുന്നുകളുടെ എല്ലാ വിവരങ്ങളും അറിയാം

English summary
On Thursday, a lot of Facebook users noticed a new feature on the social media platform. The feature allows users to downvote comments they don't like.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot