വിന്‍ഡോസിനും മാക്കിനുമായി ഫേസ്ബുക്കിന്റെ പുതിയ വര്‍ക്‌പ്ലേസ് ചാറ്റ് ഡെസ്‌ക്‌ടോപ്പ് ആപ്പ്

By Archana V
|

ഫേസ്ബുക്ക് വര്‍ക്ക് പ്ലേസ് ചാറ്റ് എന്നറിയപ്പെടുന്ന പുതിയ ഡെസ്‌ക് ടോപ്പ് ആപ്പ് അവതരിപ്പിച്ചു. വിന്‍ഡോസിനും മാക്കിനും ഒരു പോലെ ഇണങ്ങുന്ന ഡെസ്‌ക് ടോപ്പ് ആപ്പാണിത്. സ്‌ക്രീന്‍ ഷെയറിങ്ങും ഇത് വാഗ്ദാനം ചെയ്യുന്നുണ്ട്.

വിന്‍ഡോസിനും മാക്കിനുമായി ഫേസ്ബുക്കിന്റെ പുതിയ  വര്‍ക്‌പ്ലേസ് ചാറ്റ്

ഫേസ്ബുക്ക് വര്‍ക്‌പ്ലേസ് ചാറ്റ് ഡെസ്‌ക്‌ടോപ്പ് ആപ്പിന് ഒരു ഡാഷ്‌ബോര്‍ഡ് ഉണ്ട് അതാണ് സംഭാഷണങ്ങള്‍ ശേഖരിക്കുകയും ടെക്‌സ്റ്റ് സെര്‍ച്ച് ലഭ്യമാക്കുകയും ചെയ്യുന്നതെന്ന് ടെക് ക്രഞ്ചിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. വീഡിയോ , ഫോട്ടോ വീഡിയോ ക്ലിപ്പുകള്‍, ഇമോജി, ഗിഫ് എന്നിവ ഷെയര്‍ ചെയ്യാന്‍ ഈ ആപ്പ് അനുവദിക്കും.

വിന്‍ഡോസ് 7 മുതല്‍ മുകളിലേക്കും മാക് ഒഎസ് 10.9 മുതല്‍ മുകളിലേക്കും ഉള്ള സിസ്റ്റത്തില്‍ ആണ് ഇത് പ്രവര്‍ത്തിക്കുക. വിന്‍ഡോസിന്റെയും മാക്ഒഎസിന്റെയും പഴയപതിപ്പുകളില്‍ പ്രവര്‍ത്തിക്കുന്ന സിസ്റ്റം ഇത് സപ്പോര്‍ട്ട് ചെയ്യില്ല.

സ്ലാക് പോലെ തന്നെ ഫേസ്ബുക്കില്‍ നിന്നുള്ള ഈ ഡെസ്‌ക് ടോപ്പ് ആപ്പും ഗ്രൂപ്പ് ചാറ്റിങ്ങിനും ഒരുമിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ക്കും അവസരം നല്‍കും.

റീച്ചാര്‍ജ്ജ് പാക്കില്‍ 100% ക്യാഷ്ബാക്ക് ഓഫറുമായി റിലയന്‍സ് ജിയോ!റീച്ചാര്‍ജ്ജ് പാക്കില്‍ 100% ക്യാഷ്ബാക്ക് ഓഫറുമായി റിലയന്‍സ് ജിയോ!

വ്യക്തിപരമായ അക്കൗണ്ടില്‍ നിന്നും വ്യത്യസ്തമായി സഹപ്രവര്‍ത്തകര്‍ക്ക് പരസ്പരം ശ്രദ്ധിക്കാനും കമ്പനി വിവരങ്ങള്‍ കൈമാറാനും ഉള്ള പ്രൊഫഷണല്‍ സ്‌പേസാണ് വര്‍ക് പ്ലേസ് ചാറ്റെന്ന് ഫേസ്ബുക്ക് പറയുന്നു.

വര്‍ക്‌പ്ലേസ് ചാറ്റിന്റെ ഡെസ്‌ക്ടോപ്പ് ആപ്പിന് ഒരു നോട്ടിഫിക്കേഷന്‍ ബട്ടണ്‍ ഉണ്ടായിരിക്കും . ഫയല്‍ ഷെയറിങിന് പുറമെ മറ്റ് ചാറ്റ് ആപ്പുകളിലെ പോലെ ഇതില്‍് വോയ്‌സ് , വീഡിയോ കോളിങ് എന്നിവയും സാധ്യമാകും. 360-ഡിഗ്രി വീഡിയോകളുടെ ലൈവ് സ്ട്രീമിങ്ങും സാധ്യമാകും.

വര്‍ക്‌പ്ലേസ് പ്ലാറ്റ്‌ഫോമിന്റെ സൗജന്യ പതിപ്പാണ് ഇപ്പോള്‍ ലഭ്യമാകുന്നത്. താല്‍പര്യമുള്ളവര്‍ക്ക് പ്രീമിയം പതിപ്പും ലഭ്യമാക്കും. . ഈ ആപ്പ് സ്‌ക്രീന്‍ ഷെയറിങും സപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. എന്നാല്‍ സ്വകാര്യത നിലനിര്‍ത്തുന്നതിന് എന്ത് ഷെയര്‍ ചെയ്യുന്നു എന്നതില്‍ ഉപയോക്താക്കള്‍ക്ക് സ്വയം നിയന്ത്രണം ഉണ്ടായിരിക്കണം.

ഇപ്പോള്‍ വര്‍ക്‌പ്ലേസ് ചാറ്റ് ഡെസ്‌ക് ടോപ്പ് ആപ്പിന്റെ ബീറ്റ വേര്‍ഷനാണ് ലഭിക്കുന്നത് ഫേസ്ബുക്കിലെ ജീവനക്കാര്‍ ഇത് അവരുടെ ഓഫീസില്‍ ഉപയോഗിക്കുന്നുണ്ട്. നിങ്ങള്‍ക്കും ഇത് ഡൗണ്‍ലോഡ് ചെയ്യാം.

' കസ്റ്റമേഴ്‌സ് ഏറ്റവും കൂടുതല്‍ ആവശ്യപ്പെടുന്ന ഫീച്ചറുകളില്‍ ഒന്നാണിത്, അതിനാലാണ് ഞങ്ങള്‍ ഇത് നിര്‍മ്മിച്ചത്. ഡെസ്‌ക് ടോപ്പ് ആപ്പ് ഇപ്പോഴും ബീറ്റ പതിപ്പിലാണ് . കസ്റ്റമേഴ്‌സ് പരീക്ഷിച്ച് നോക്കി പ്രതികരണം ലഭ്യമാക്കുന്നതിന് അനുസരിച്ച് മെച്ചപ്പെടുത്തിയിട്ട് വേണം യഥാര്‍ത്ഥ പതിപ്പ് പുറത്തിറക്കാന്‍' ഫേസ്ബുക്കിന്റെ വക്താക്കളില്‍ ഒരാളായ വനേസ്സ ചാന്‍ പറഞ്ഞു.

Best Mobiles in India

Read more about:
English summary
Facebook Workplace Chat desktop app has been launched for the Windows and Mac systems.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X