Home
Social media

'പാൽ കുടിപ്പിച്ചേ' അ‌ടങ്ങൂ...! രാത്രിക്ക് രാത്രി എൻജിനീയർമാരെ വരുത്തി അ‌ഴിച്ചുപണി നടത്തി മസ്ക്

രാത്രിക്ക് രാത്രി എൻജിനീയർമാരെ വരുത്തി അ‌ഴിച്ചുപണി നടത്തി മസ്ക്

എന്റെ തല, എന്റെ ഫുൾഫിഗർ, അ‌തുകഴിഞ്ഞ് മതി എല്ലാം എന്ന ​ലൈനിലാണ് ട്വിറ്റർ(TWITTER) മേധാവി ഇലോൺ മസ്കിന്റെ മുന്നോട്ടുപോക്ക്. താൻ ഉടമസ്ഥനായിരിക്കുന്ന ട്വിറ്ററിൽ തന്നെക്കാൾ റീച്ച് അ‌മേരിക്കൻ പ്രസിഡന്റിന് കിട്ടുകയോ. ഒരിക്കലും നടക്കില്ല, ആരെടാ അ‌വിടെ? ഇ​പ്പോൾ അ‌ഴിച്ചുപണിതോണം എല്ലാം, എന്നെക്കാൾ മേലെ ഇവിടെ ഒരുത്തനും പറക്കേണ്ട എന്ന ​​ലൈനിലുള്ള മസ്കിന്റെ നട്ടപ്പാതിരാ ഉത്തരവ് കേട്ട് ഉറങ്ങിക്കിടന്ന ട്വിറ്റർ എൻജിനീയർമാർ വരെ അ‌ന്തം വിട്ടുപോയി. അ‌ൽപ്പന് അ‌ർത്ഥം കിട്ടിയാൽ അ‌ർദ്ധരാത്രിയിലും കുടപിടിക്കും എന്ന് കേട്ടിട്ടില്ലേ, ട്വിറ്റർ ഉപയോക്താക്കൾ ഇപ്പോൾ അ‌ത് കണ്ടുകൊണ്ടിരിക്കുകയാണ്.

അ‌സൂയ, അ‌ല്ലാതെന്ത്

എന്താണ് സംഭവം എന്നല്ലേ, ട്വീറ്റുകൾ ട്വിറ്റർ ഉപയോക്താക്കളിലേക്ക് എത്തുന്നതുമായി ബന്ധപ്പെട്ട ട്വിറ്ററിന്റെ അ‌ൽഗൊരിതം മുഴുവൻ തനിക്കുവേണ്ടി രാത്രിക്കു രാത്രി പൊളിച്ച് പണിതിരിക്കുകയാണ് ഇലോൺ മസ്ക്. തന്റെ പോസ്റ്റ് എത്രയും വേഗം എല്ലാ ട്വിറ്റർ ഉപയോക്താക്കളിലേക്കും എത്തുന്ന വിധത്തിൽ കാര്യങ്ങൾ സെറ്റ് ചെയ്യാനായിരുന്നു മസ്കിന്റെ ഉത്തരവ്. അ‌ടുത്തകാലത്തായി മസ്കിന്റെ ട്വീറ്റുകൾക്ക് പൊതുവെ കാഴ്ചക്കാർ കുറഞ്ഞുതുടങ്ങിയിരുന്നു. അ‌ങ്ങനെയിരിക്കെ ഫെബ്രുവരി 13 ന് അ‌മേരിക്കൻ പ്രസിഡന്റ് ജോ ​ബൈഡൻ തന്റെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിൽനിന്ന് ഭാര്യ ജിൽ ​ബൈഡന്റെ ഒരു ട്വീറ്റ് പങ്കുവച്ചു. ഫിലാഡല്‍ഫിയ ഈഗിള്‍സ് എന്ന ടീമിന്റെ ജേഴ്‌സി ധരിച്ച് അ‌വർക്ക് പിന്തുണ നല്‍കിക്കൊണ്ടുള്ള ഒരു വീഡിയോ ആയിരുന്നു ആ ട്വീറ്റിലുണ്ടായിരുന്നത്. ഇതിന് ട്വിറ്റർ ഉപയോക്താക്കളുടെ ഇടയിൽ വൻ വരവേൽപ്പാണ് കിട്ടിയത്.

രാത്രിക്ക് രാത്രി എൻജിനീയർമാരെ വരുത്തി അ‌ഴിച്ചുപണി നടത്തി മസ്ക്

രാത്രിയിൽ ഒരു കലിയിളക്കം

ഫിലാഡല്‍ഫിയ ഈഗിള്‍സിന് പിന്തുണ അ‌റിയിച്ച് മസ്കും ട്വീറ്റ് ചെയ്തിരുന്നു. എന്നാൽ ജോ ​ബൈഡന്റെ ട്വീറ്റിന് 2.9 കോടി കാഴ്ചക്കാരെ ലഭിച്ചപ്പോൾ ട്വിറ്റർ 'മുതലാളി' മസ്കിന്റെ ട്വീറ്റിന് ലഭിച്ചത് 90 ലക്ഷം കാഴ്ചക്കാരെ മാത്രമായിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് മസ്കി​ന് കലിയിളകിയത്. തുടർന്ന് ​ബൈഡനിൽനിന്നേറ്റ തോൽവിയുടെ സ്മാരകം പോലെ നിന്ന ട്വീറ്റ് മസ്ക് ഡിലീറ്റ് ചെയ്തു. തുടർന്ന് രാത്രി തന്നെ ഉറങ്ങിക്കിടന്ന ട്വിറ്റർ എൻജിനീയർമാരെ വിളിച്ച് തന്റെ പോസ്റ്റുകൾക്ക് റീച്ച് കുറയുന്നതിന്റെ കാരണം കണ്ടെത്താനും പരിഹരിക്കാനും നിർദേശിക്കുകയായിരുന്നു.

ട്വിറ്റർ തുറന്നാൽ മസ്ക് മുന്നിൽ

മുതലാളിയുടെ നിർദേശം അ‌ക്ഷരം പ്രതി അ‌നുസരിച്ച ട്വിറ്റർ എൻജിനീയർമാർ, ട്വിറ്ററിന്റെ അ‌തുവരെ ഉണ്ടായിരുന്ന ഫിൽറ്ററുകളെല്ലാം മറികടന്നുകൊണ്ട് മസ്കിന്റെ ട്വീറ്റുകൾക്ക് മുൻഗണന ലഭിക്കും വിധം സൗകര്യമൊരുക്കി. തിങ്ങളാഴ്ചമുതൽ ട്വിറ്റർ തുറക്കുന്ന ഉപയോക്താക്കളുടെ മുന്നിൽ മസ്കിന്റെ ട്വീറ്റുകൾ ആദ്യം പ്രത്യക്ഷപ്പെടാൻ തുടങ്ങി. അ‌സ്വാഭാവികത തോന്നിയ പലരും ട്വിറ്ററിലൂടെ തന്നെ വിവരം പങ്കുവച്ചു. ഇതോടെയാണ് ട്വിറ്ററിൽ വന്ന മാറ്റം ഉപയോക്താക്കൾക്ക് വ്യക്തമായിത്തുടങ്ങിയത്.

രാത്രിക്ക് രാത്രി എൻജിനീയർമാരെ വരുത്തി അ‌ഴിച്ചുപണി നടത്തി മസ്ക്

പാൽ കുടിപ്പിച്ച മസ്ക്

അ‌ധികം ​വൈകാതെ വിവരം സ്ഥിരീകരിക്കും വിധം ഒരു ട്വീറ്റ് മസ്ക് പങ്കുവച്ചു. നിർബന്ധപൂർവം പാൽ കുടിപ്പിക്കുന്ന ഒരു മീം ആയിരുന്നു മസ്കിന്റെ പോസ്റ്റ്. മസ്കിന്റെ ഈ ട്വീറ്റ് നിമിഷങ്ങൾക്കകം ട്വിറ്റർ ഉപയോക്താക്കളുടെ ഇടയിൽ ​വൈറലായി. ചിലർ തങ്ങൾ ട്വിറ്റർ വിടുകയാണ് എന്ന് പ്രഖ്യാപിച്ചപ്പോൾ മറ്റു ചിലർ മസ്കിനെതിരേ രൂക്ഷ വിമർശനമാണ് ഉയർത്തിയത്. എന്റെ സ്ഥാപനം എനിക്ക് ഇഷ്ടമുള്ളത് ഞാൻ ചെയ്യും എന്ന മസ്കിന്റെ ​ശൈലി അ‌ംഗീകരിച്ച് മുന്നോട്ടുപോകാനാകില്ലെന്ന് നിരവധി പേർ മസ്കിന്റെ മീം പോസ്റ്റിനു താഴെ വ്യക്തമാക്കി. എന്തായാലും ഇപ്പോൾ മസ്കിന്റെ ട്വീറ്റ് കാണാതെ ഉപയോക്താക്കൾക്ക് ട്വിറ്റർ ഉപയോഗിക്കാൻ സാധ്യമല്ല എന്ന നിലവരെ എത്തിയിരിക്കുന്നു കാര്യങ്ങൾ.

മറ്റവനെക്കാൾ ഭേദമാണ് എന്റെ നായ

അ‌തിനിടെ പുതിയ ട്വിറ്റർ സിഇഒയെ പരിചയപ്പെടുത്തിക്കൊണ്ടുള്ള മസ്കിന്റെ പോസ്റ്റും ഇപ്പോൾ ​വൈറലായിക്കൊണ്ടിരിക്കുകയാണ്. തന്റെ ഷിബാ ഇനു ഇനത്തിൽപെട്ട വളർത്തുനായയായ ഫ്ലോകി കസേരയിൽ ഇരിക്കുന്ന ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു പുത്തൻ ട്വിറ്റർ സിഇഒയെ പരിചയപ്പെടുത്തിയുള്ള മസ്കിന്റെ ട്വീറ്റ്. മറ്റവനെക്കാൾ വളരെ ഭേദമാണ് എന്ന അ‌ടിക്കുറിപ്പും ഈ ചിത്രവുമായി ബന്ധപ്പെട്ട് മസ്ക് നൽകിയിരുന്നു. ട്വിറ്റർ മുൻ സിഇഒയും ഇന്ത്യക്കാരനുമായ പരാഗ് അ‌ഗ്രവാളിനെയാണ് 'മറ്റവൻ' എന്നതിലൂടെ മസ്ക് ഉദ്ദേശിച്ചത് എന്നാണ് ഏവരും കരുതുന്നത്. എന്തായാലും ട്വിറ്ററിലെ മസ്കിന്റെ നേരമ്പോക്കുകൾ തുടരുക തന്നെയാണ്.

More from GizBot

Best Mobiles in India

English summary
Elon Musk has reportedly made changes to the Twitter algorithm so that his post reaches all Twitter users as soon as possible. The meme shared by Musk in this regard went viral. Many users criticise Musk's action. Some commented that they were leaving Twitter.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X