ഫേസ്ബുക്ക് മെസ്സഞ്ചറുകളിൽ ഒളിഞ്ഞിരിക്കുന്ന ഗെയിമുകൾ

Posted By: anoop krishnan

സോഷ്യൽ മീഡിയായിൽ ഏറ്റവും ശക്തമായത് ഏതെന്നു ചോദിച്ചാൽ ഒരു സംശയവും കൂടാതെ നമുക്ക് പറയുവാൻ സാധിക്കും അത് നാമ്മുടെ ഫേസ്ബുക്ക് തന്നെ .ഇപ്പോൾ ഏത് കാര്യമായാലും അത് ഫേസ്ബുക്കിലൂടെയാണ് വൈറൽ ആകുന്നത് .അതുപോലെ തന്നെ ഇന്ന് വളരെ ഏറെ ഉപയോഗിക്കപ്പെടുന്ന ചാറ്റ് ആപ്ലിക്കേഷനുകളില്‍ ഒന്നാണ് ഫേസ്ബുക്ക് മെസ്സഞ്ചര്‍.അതുപോലെതന്നെ ഈ മെസ്സഞ്ചറുകൾ മുതിർന്നവർക്ക് മാത്രമല്ല കുട്ടികൾക്കും ഉണ്ട് .

ഫേസ്ബുക്ക് മെസ്സഞ്ചറുകളിൽ ഒളിഞ്ഞിരിക്കുന്ന ഗെയിമുകൾ

മെസ്സഞ്ചർ കിഡ്സ് എന്നാണ് ഇതിനു നൽകിയിരിക്കുന്ന പേര് .മെസ്സഞ്ചറുകളിൽ കുട്ടികളെ ആകർഷിക്കാൻ പലതരത്തിലുള്ള ഗെയിമുകളും ഉണ്ട് .അത്തരത്തിൽ ഫേസ്ബുക്കിൽ ഒളിഞ്ഞിരിക്കുന്ന ഗെയിമുകളെക്കുറിച്ചു ഇവിടെ നിന്നും മനസിലാക്കാം .

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

മെസ്സഞ്ചറുകളിലെ ഗെയിമുകൾ

ഫേസ്​ബുക്ക്​ മെസഞ്ചർ ഉപയോഗിച്ച്​ ഇനി ചാറ്റ്​ ചെയ്യാൻ മാത്രമല്ല ഗെയിം കളിക്കാനും സാധിക്കും.ഇതിൽ ഏറ്റവും എടുത്തു പറയേണ്ടത് പാക്​-മാൻ ഗെയിംപോലുള്ള ഗെയിമുകൾ ആണ് .2016 ൽ ആണ് പുതിയ തരത്തിലുള്ള ഗെയിമുകൾ മെസ്സെഞ്ചറുകൾ ഉൾപ്പെടുത്തിയത് .ഫേസ്​ബുക്ക്​ മെസൻജറിലെ ചാറ്റ്​ ബോക്​സിന്​ താ​ഴെ ഗെയിം കളിക്കുന്നതിനായി പ്രത്യേകമായൊരു ​ഐക്കൺ നൽകിയിരിക്കുന്നു .

അത്​ ഉപയോഗിച്ച്​ കൊണ്ട്​ ഫേസ്​ബുക്ക്​ ഉപഭോക്​താകൾക്ക്​ ഗെയിം കളിക്കാവുന്നതാണ്​. ഒരാൾ ഗെയിം കളിച്ചു കഴിഞ്ഞാൽ മറുവശത്ത്​ ചാറ്റിലുള്ള വ്യക്​തിക്ക്​ ഗെയിം കളിക്കാൻ സാധിക്കുന്നതായിരിക്കും .എന്നാൽ ഈ ഗെയിമുകളുടെ മറ്റൊരു പ്രധാന സവിശേഷത എന്ന് പറയുന്നത് നിങ്ങളിൽ ആദ്യം ആര് കളിക്കും എന്നതിന് ഇതിൽ ഒരു ചലഞ് വെയ്ക്കാവുന്നതാണ് .

ഇങ്ങനെയാണ് ഫേസ്ബുക്കിലെ മെസ്സഞ്ചറുകളിൽ നിന്നും ഗെയിം കളിക്കുന്നത് .കോടിക്കണക്കിനു ആളുകളാണ് ഒരു ദിവസ്സം ഫേസ് ബുക്ക് ഉപയോഗിക്കുന്നത് .അത് കൊണ്ട് ഫേസ്ബുക്കിലും കൂടാതെ മെസ്സഞ്ചറുകളിലും വിവിധതരത്തിലുള്ള ഗെയിമുകളുമായി ഫേസ്ബുക്ക് 2018 ൽ എത്തുന്നു എന്നാണ് ലഭിക്കുന്ന സൂചനകൾ .

ഫേസ്ബുക്കിന്റെ പുതിയ ഉത്പ്പന്നം ജൂലൈയിൽ

ഫേസ്ബുക്കിന്റെ കുടുംബത്തിൽ നിന്നും പുതിയ രണ്ട് അതിഥികൾ കൂടി എത്തുന്നു .അലോഹ ,ഫിയോന സ്മാർട്ട് സ്‌പീക്കറുകളാണ് ജൂലൈയിൽ ഇന്ത്യൻ വിപണിയിൽ എത്തുന്നത് .

ഇതിന്റെ നിർമ്മാണ പ്രവർത്തനം ഇതിനോടകംതന്നെ തുടങ്ങി കഴിഞ്ഞു എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് .ഇതിന്റെ ഏറ്റവും വലിയ സവിശേഷതകളിൽ എടുത്തുപറയേണ്ടത് ഇതിന്റെ ഡിസ്‌പ്ലേയാണ് .

സ്മാര്‍ട്ട്‌ഫോണുകളില്‍ എയര്‍ടെല്‍ ജിയോ ക്യാഷ്ബാക്ക് ഓഫര്‍: താരതമ്യം ചെയ്യാം!!

15 ഇഞ്ചിന്റെ ടച്ച് സ്ക്രീൻ ഡിസ്‌പ്ലേയിലാണ് ഇത് പുറത്തിറങ്ങുന്നത്

.അതുകൊണ്ടുതന്നെ വളരെ മികച്ച രീതിയിൽ തന്നെ വീഡിയോകൾ ഇതിൽ കാണുവാൻ സാധിക്കുന്നു .

കൂടാതെ വീഡിയോ കോളിങ്ങുകളും ഇതിൽ സപ്പോർട്ട് ഉണ്ട് .അതുപോലെതന്നെ ഫേസ്ബുക്ക് ,സോണി ,യൂണിവേഴ്സൽ എന്നിവരുടെ മ്യൂസിക്കുകളും ഇതിൽ ആസ്വദിക്കുവാൻ സാധിക്കുന്നതാണ് .

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Apart from letting you chat with others for free anywhere and anytime Facebook Messenger also has an increasing number of games that offer some secret entertainment.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot