ഇന്‍സ്‌റ്റഗ്രാമില്‍ ലൈവ്‌സ്‌ട്രീമിനിടയിലും ഇനി പങ്ക്‌ ചേരാം

By: Archana V

കഴിഞ്ഞ മാസം മുതല്‍ ഇന്‍സ്റ്റഗ്രാം നിലവില്‍ പുരോഗമിച്ചുകൊണ്ടിരിക്കുന്ന ഒരു ലൈവ്‌സ്‌ട്രീമില്‍ പങ്ക്‌ ചേരാന്‍ കാണികളിലൊരാളെ ക്ഷണിക്കാന്‍ ഉപയോക്താക്കളെ അനുവദിച്ചു തുടങ്ങിയിരുന്നു.

ഇന്‍സ്‌റ്റഗ്രാമില്‍ ലൈവ്‌സ്‌ട്രീമിനിടയിലും ഇനി പങ്ക്‌ ചേരാം

ഇതിന്‌ പുറമെ നിലവിലെ ഒരു ലൈവ്‌സ്‌ട്രീമില്‍ പങ്കെടുക്കാനുള്ള റെക്വസ്‌റ്റ്‌ അയക്കാനും ഇപ്പോള്‍ ഇന്‍സ്‌റ്റഗ്രാം ഉപയോക്താക്കളെ അനുവദിച്ചു തുടങ്ങി.

ഇന്‍സ്റ്റഗ്രാം ഉപയോക്താക്കള്‍ക്ക്‌ രണ്ട്‌ മാര്‍ഗങ്ങളില്‍ ഒരുമിച്ച്‌ ഇന്‍സ്‌റ്റഗ്രാമില്‍ ലൈവ്‌ വരാം. ഇതിനായി രണ്ട്‌ പേരും ഒരുപോലെ റെക്വസ്റ്റ്‌ അയക്കണം. ലൈവ്‌ സ്‌ട്രീം ഫീച്ചറിലെ കമന്റ്‌ വിഭാഗത്തില്‍ കാണുന്ന റെക്വസ്റ്റ്‌ ബട്ടണ്‍ ലൈവ്‌ സ്‌ട്രീമില്‍ പങ്ക്‌ ചേരുന്നതിനായി റെക്വസ്റ്റ്‌ അയക്കാന്‍ വേണ്ടിയുള്ളതാണ്‌.

ഒരിക്കല്‍ റെക്വസ്റ്റ്‌ അയച്ചു കഴിഞ്ഞാല്‍ ലൈവ്‌ സ്‌ട്രീം തുടങ്ങിയ ഉപയോക്താവിന്‌ ഒരു പോപ്‌അപ്‌ കാണാന്‍ കഴിയും ഇത്‌ അവര്‍ക്ക്‌ വേണമെങ്കില്‍ സ്വീകരിക്കാം അല്ലെങ്കില്‍ നിരസിക്കാം.

സ്വീകരിക്കുകയാണെങ്കില്‍ റെക്വസ്റ്റ്‌ അയച്ച ഉപയോക്താവിന്‌ യഥാര്‍ത്ഥത്തില്‍ ലൈവ്‌സ്‌ട്രീമില്‍ വരുന്നതിന്‌ മുമ്പായി തയ്യാറെടുക്കാന്‍ അല്‍പ സമയം നല്‍കും.

വെറും ആറു മണിക്കൂറില്‍ വണ്‍പ്ലസ് 5ടി വില്‍പന റെക്കോര്‍ഡ് സൃഷ്ടിച്ചു!

ഒന്നില്‍ കൂടുതല്‍ റെക്വസ്റ്റ്‌ ഉണ്ടെങ്കില്‍ എത്രയുണ്ടോ അത്രയും എണ്ണത്തെ സൂചിപ്പിക്കുന്ന സ്‌മൈലികള്‍ അടങ്ങിയ ബാഡ്‌ജോട്‌ കൂടിയ പുതിയ ഒരു ഐക്കണ്‍ പ്രത്യക്ഷപ്പെടും. റെക്വസ്റ്റുകള്‍ കാണുന്നതിനും സ്വീകരിക്കുന്നതിനും അല്ലെങ്കില്‍ നിരസിക്കുന്നതിനും ഈ ബട്ടണില്‍ ക്ലിക്‌ ചെയ്യണം.

ലൈവ്‌ സ്‌ട്രീമില്‍ ചേരുന്ന ഏതൊരാള്‍ക്കും അതില്‍ നിന്നും എപ്പോള്‍ വേണമെങ്കിലും പിന്‍മാറാനും ഉള്ള സ്വാതന്ത്ര്യം ഉണ്ടായിരിക്കും. ലൈവ്‌ സ്‌ട്രീം തുടങ്ങിയ ഉപയോക്താവിന്‌ പങ്കു ചേര്‍ന്നിട്ടുള്ള ഏത്‌ ഉപയോക്താവിനെയും റെക്വസ്‌റ്റ്‌ സ്വീകരിച്ചു എങ്കിലും എപ്പോള്‍ വേണമെങ്കിലും വേണ്ടെന്നു വയ്‌ക്കാനുള്ള സ്വാതന്ത്ര്യം ഉണ്ടായിരിക്കും.

പെട്ടെന്ന്‌ വന്ന്‌ ഹലോ പറയാനും ദീര്‍ഘനേരം ലൈവ്‌ വീഡിയോയില്‍ സമയം ചെലവഴിക്കാനും ഇത്‌ ഉപയോക്താക്കളെ അനുവദിക്കും. ലൈവ്‌ സ്‌ട്രീം നടത്തുന്ന ആളുടെ ഇഷ്ടത്തിന്‌ അനുസരിച്ചായിരിക്കും റെക്വസ്‌റ്റ്‌ സ്വീകരിക്കുന്നത്‌ നിരസിക്കുന്നതും.

ലൈവ്‌സ്‌ട്രീമിനിടയില്‍ നിരവധി ഉപയോക്താക്കളുടെ റെക്വസ്‌റ്റ്‌ ഒരാള്‍ക്ക്‌ സ്വീകരിക്കാന്‍ കഴിയും. ലൈവ്‌ സ്‌ട്രീം പൂര്‍ത്തിയായി കഴിഞ്ഞാല്‍ ഉപയോക്താവിന്‌ വീഡിയോ ഉപേക്ഷിക്കുകയോ അല്ലെങ്കില്‍ ഇതേ വീഡിയോ ഇന്‍സ്‌റ്റഗ്രാമില്‍ ഷെയര്‍ ചെയ്യുകയോ ആവാം.

Read more about:
English summary
Instagram lets its users to initiate a request to join an ongoing livestream. The person who is livestreaming the video can choose to accept to deny it.
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot