ഇൻസ്റ്റാഗ്രാമിന്റെ പുതിയ അപ്‌ഡേറ്റ് പുത്തൻ ഫീച്ചറുകൾ കൊണ്ടുവരുന്നു. ഇതാ നിങ്ങൾ അറിയേണ്ടതെല്ലാം.

Posted By: Midhun Mohan

യൂസർമാരുടെ സുരക്ഷയും അവരെ ആകർഷിക്കുന്ന പുതിയ ഫീച്ചറുകളും ഉൾപ്പെടുത്തി ഇൻസ്റ്റാഗ്രാം അവരുടെ പുതിയ അപ്ഡേറ്റ് പുറത്തിറക്കി.

ഇൻസ്റ്റാഗ്രാമിലെ നിങ്ങൾ കാത്തിരുന്ന ഫീച്ചറുകൾ

20 മിനിറ്റില്‍ സൗജന്യമായി സ്വന്തം ആപ്‌സ് എങ്ങനെ ഉണ്ടാക്കാം?

യൂസർമാർക്ക് അവരുടെ ഓൺലൈൻ അനുഭവങ്ങൾ മെച്ചപ്പെടുത്താനും സുരക്ഷ വർദ്ധിപ്പിക്കാനും ഇൻസ്റ്റാഗ്രാമിന്റെ ഈ പുതിയ അപ്‌ഡേറ്റിൽ ഉൾപ്പെടുത്തിയിട്ടുള്ള 3 ഫീച്ചറുകൾ സാഹിയിക്കുമെന്നു ഇൻസ്റ്റാഗ്രാമിന്റെ സ്ഥാപകരിൽ ഒരാളും അവരുടെ ചീഫ് എക്സിക്കുട്ടീവുമായ കെവിൻ സിസ്ട്രോം അദ്ദേഹത്തിന്റെ ബ്ലോഗിൽ പറയുന്നു.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

കമന്റുകൾ നിയന്ത്രിക്കാം

മുൻപ് കീവേഡുകൾ ഉപയോഗിച്ചാണ് കമെന്റുകൾ നിയന്ത്രിച്ചിരുന്നത് എങ്കിൽ ഇപ്പോൾ കമെന്റുകൾ പൂർണമായും ഓരോ പോസ്റ്റുകളിലും തടയാൻ സാധിക്കും.

ഇൻസ്റ്റാഗ്രാമിലെ സംഭാഷണം കമന്റുകൾ മുഖേനയാണ് നടക്കുന്നതെന്നും ചിലപ്പോൾ ഇത് വഴി ഉണ്ടാകുന്ന കശപിശകൾ ഓൺലൈൻ പീഡകൾക്ക് കാരണമാകുകയും ചെയ്യാറുണ്ടെന്നും സിസ്ട്രോം പറയുന്നു. ഈ ഫീച്ചർ മുഖേന കമന്റുകൾ തടയുന്നതിലൂടെ ഇത്തരം കാര്യങ്ങൾ ഒഴിവാക്കാം.

പോസ്റ്റ് ചെയ്യുന്നതിന് മുൻപ് "അഡ്വാൻസ് സെറ്റിംഗ്സ്" തിരഞ്ഞെടുക്കുക. അതിൽ "ടേൺ ഓഫ് കമന്റിങ്" എന്ന ഓപ്‌ഷൻ ഉപയോഗിച്ച് നിങ്ങളുടെ പോസ്റ്റുകളിൽ കമന്റുകൾ വരുന്നത് തടയാം.

കമന്റുകളുടെ അടുത്ത് ഒരു ഹൃദയത്തിന്റെ ചിഹ്നം കാണാം, ഇതിൽ അമർത്തിയാൽ കമന്റുകൾ ലൈക് ചെയ്യാൻ സാധിക്കുന്നു.

 

സ്വകാര്യ അക്കൗണ്ടിൽ നിന്നും ഫോളോവേഴ്സിനെ നീക്കാം

യൂസർക്കാർക്കു അവരുടെ അക്കൗണ്ടിനെ നന്നായി നിയന്ത്രിക്കാൻ ഇപ്പോൾ ഫോളോവേഴ്സിനെ നീക്കാനുള്ള സൗകര്യമുണ്ട്. ഫോളോവേഴ്സിനെ ലിസ്റ്റിൽ അവരുടെ പേരിന്റെ വശത്തു കാണുന്ന മെനുവിൽ (മൂന്നു കുത്തുകൾ) അമർത്തിയാൽ നിങ്ങൾക്ക് അവരെ നീക്കാനുള്ള ഓപ്‌ഷൻ ലഭിക്കും. ഇത് വഴി നിങ്ങളുടെ പോസ്റ്റുകളുടെ അപ്ഡേറ്റ് അയാൾക്ക് ലഭിക്കുന്നത് ഒഴിവാക്കാം.

സ്വയം പീഡകളുടെ പോസ്റ്റുകൾ അജ്ഞാതനായി റിപ്പോർട്ട് ചെയ്യാം

ആളുകളുടെ വളരെ വ്യക്തിപരമായ നിമിഷങ്ങൾ പങ്കുവെയ്ക്കാൻ ഇൻസ്റ്റാഗ്രാമിന് സാധിക്കും എന്നിരിക്കെ നിങ്ങളുടെ ഏതെങ്കിലും കൂട്ടുകാരന് സാഹായം ആവശ്യമുണ്ടെന്നു തോന്നിയാൽ അയാളുടെ പോസ്റ്റ് നിങ്ങൾക്ക് അജ്ഞാതനായി റിപ്പോർട്ട് ചെയ്യാം.

ഇങ്ങനുള്ള റിപ്പോർട്ടിൽ കണ്ടാൽ ഇൻസ്റ്റാഗ്രാം ഉടൻ തന്നെ അധികാരികളെ വിവരം അറിയിക്കുകയും വേണ്ടുന്ന നടപടികൾ എടുക്കുകയും ചെയ്യും. ഇത്തരം റിപ്പോർട്ടുകൾ വിശകലനം ചെയ്യാൻ ഇൻസ്റ്റാഗ്രാമിന് ആഴ്ചയിൽ 7 ദിവസവും 24 മണിക്കൂറും പ്രവർത്തിക്കുന്ന ടീം സജ്ജമാണെന്ന് സിസ്ട്രോം പറയുന്നു.

വരും ദിവസങ്ങളിൽ ഇൻസ്റ്റാഗ്രാം കൂടുതൽ നല്ല രീതിയിൽ പ്രവർത്തിക്കുകയും സൗകര്യങ്ങൾ മെച്ചപ്പെടുത്തുകയും ചെയ്യുമെന്ന് സിസ്ട്രോം ഉറപ്പു തരുന്നു.

ന്യൂ സ്മാർട്ട്ഫോണുകൾ മികച്ച ഓൺലൈൻ ഇടപാടുകൾക്കായി ഇവിടെ ക്ലിക്ക്

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Instagram finally lets users disable comments

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot