Home
Social media

ഇൻസ്റ്റ​ഗ്രാം കൂടുതൽ അപകടകാരിയാകുന്നു; ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ കൈയ്യിലെ കാശ് പോകാതെ നോക്കാം

ജനപ്രിയ സോഷ്യൽ മീഡിയാ ആപ്പായ ഇൻസ്റ്റ​ഗ്രാം വഴി സാമ്പത്തിക തട്ടിപ്പുകൾ പതിവാകുന്നു. ഓരോ ദിവസവും നിരവധി വാർത്തകളാണ് ഇത്തരത്തിൽ പുറത്തു വരുന്നത്. കഴിഞ്ഞ ദിവസം മം​ഗളൂരുവിൽ ഒരു യുവതിക്ക് ഇത്തരത്തിൽ 10 ലക്ഷത്തോളം രൂപ നഷ്ടമായി. ഒരു പാർട്ട് ​ടൈം ജോലിക്കായുള്ള അ‌ന്വേഷണമാണ് ഈ വിധം നഷ്ടത്തിൽ കലാശിച്ചിരിക്കുന്നത്.

എളുപ്പത്തിൽ പണം നൽകാമെന്ന വാഗ്ദാനങ്ങൾ നൽകി തട്ടിപ്പുകാർ ഇരകളെ വശീകരിക്കും. ഇരകൾ കൂടുതൽ വിശ്വസിക്കാനായി ആദ്യം കുറച്ചു പണവും നൽകും ശേഷം പ്രത്യേകം ഫീസ് എന്നോ അല്ലെങ്കിൽ നിക്ഷേപം എന്ന് പറഞ്ഞോ വൻ തുക ഇവർ ആവശ്യപ്പെടും. ഉപഭോക്താക്കൾ പണം നൽകിയാൽ പിന്നെ ഇവർ വിവരങ്ങൾ ഒന്നും നൽകില്ല അങ്ങനെയാണ് വഞ്ചിക്കപ്പെട്ട വിവരം ഉപഭോക്താക്കൾ തിരിച്ചറിയുക.

ഇൻസ്റ്റ​ഗ്രാം കൂടുതൽ അപകടകാരിയാകുന്നു

ട്വിറ്ററിലേതുപൊലെ ഇൻസ്റ്റ​ഗ്രാമിൽ നിന്നും പരസ്യ വരുമാനം ഉണ്ടാക്കമെന്ന വാ​ഗ്ദാനം നൽകിയാണ് മം​ഗളൂരുവിൽ ഐടി പ്രൊഫഷണൽ ആയിരുന്ന യുവതിയെ തട്ടിപ്പിനിരയാക്കിയത്. പരസ്യം കണ്ട യുവതി ഇതിൽ നൽകിയിരുന്ന 9899183689 എന്ന നമ്പറുമായി ബന്ധപ്പെടുകയായിരുന്നു. തുടർന്ന് ടെലിഗ്രാമിൽ '@khannika9912' എന്ന ഐഡിയുമായി ബന്ധപ്പെടാൻ തട്ടിപ്പുകാർ ഇവർക്ക് നിർദേശം നൽകി. തുടർന്ന് ടെലി​ഗ്രാമിൽ ബന്ധപ്പെട്ടു. പണം നിക്ഷേപിച്ചാൽ 30 ശതമാനം കൂടുതൽ നൽകാമെന്ന വാ​ഗ്ദാനം ആണ് ലഭിച്ചത്.

ഈ വാ​ഗ്ദാനത്തിൽ വീണ് ആണ് യുവതിക്ക് 10 ലക്ഷത്തോളം രൂപ നഷ്ടപ്പെട്ടത്. ഇൻസ്റ്റ​ഗ്രാമിന് പുറമെ മറ്റ് സോഷ്യൽ മീഡിയകൾ കേന്ദ്രീകരിച്ചും ഇത്തരത്തിൽ ധാരാളം തട്ടിപ്പുകൾ നടക്കുന്നുണ്ട് എന്നാണ് വിവിധ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. എന്നാൽ ഉപഭോക്താക്കൾ അൽപം ശ്രദ്ധിച്ചാൽ ഇത്തരം തട്ടിപ്പുകളിൽ നിന്ന് എളുപ്പം രക്ഷപെടാവുന്നതേ ഉള്ളു. ഇത്തരം തട്ടിപ്പുകളിൽ നിന്ന് രക്ഷപെടാനായി ഇൻസ്റ്റാ​ഗ്രാമിൻ എന്തെല്ലാം മുൻ കരുതലുകളാണ് എടുക്കേണ്ടത് എന്ന് പരിശോധിക്കാം.

ഇൻസ്റ്റ​ഗ്രാം കൂടുതൽ അപകടകാരിയാകുന്നു

​ജാ​ഗ്രത പാലിക്കുക എന്നത് തന്നെയാണ് പ്രധാനമായും ശ്രദ്ധേക്കേണ്ട ഒന്ന്. ആവിശ്യപ്പെടാതെ തന്നെ ഇമെയിലുകളിലും മറ്റും വിചിത്രമായി തോന്നുന്ന ടെക്‌സ്‌റ്റുകൾ നിങ്ങൾ ലഭിക്കുകയാണെങ്കിൽ പക്വതയോടെ വേണം കാര്യങ്ങൾ കൈകാര്യം ചെയ്യാൻ. ഇത്തരക്കാരുടെ മെയിലുകൾക്ക് മറുപടികൾ അയക്കാതെ ഇരിക്കാൻ പരമാവധി ശ്രമിക്കുക. അനാവശ്യമായി ലിങ്കുകളിൽ ക്ലിക്ക് ചെയ്യാതെ ഇരിക്കുക എന്നതാണ് ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം. പലപ്പോഴും തട്ടിപ്പുകാർ ഇത്തരത്തിൽ ലിങ്ക് അയച്ചാണ് ഉപഭോക്താക്കളെ തട്ടിപ്പിന് ഇരയാക്കുന്നത്.

ഇങ്ങനെ അപരിചിതമായ ലിങ്കുകളിൽ ക്ലിക്ക് ചെയ്താൽ ചിലപ്പോൾ തട്ടിപ്പുകാർക്ക് നിങ്ങളെ ട്രാക്ക് ചെയ്യാൻ സാധിച്ചേക്കും ഇവിടെ നിന്ന് നിങ്ങളുടെ ബാങ്ക് വിവരങ്ങൾ ഉൾപ്പെടെ ഉള്ളവ ശേഖരിക്കാൻ സാധിക്കും. മറ്റൊരു പ്രധാന കാര്യമാണ് നിങ്ങളുടെ വ്യക്തി വിവരങ്ങൾ മറ്റാരുമായി പങ്കിടാതെ ഇരിക്കുക എന്നത്. മിക്കപ്പോഴും അപരിചിതങ്ങൾ നിങ്ങൾക്ക് ഇമെയിലുകളോ മെസേജുകളോ ചോദിച്ച് സന്ദേശം അയക്കാൻ സാധ്യത ഉണ്ട്.

ബാങ്കിൽ നിന്ന് ആണേന്നോ, ഉദ്യോ​ഗ തലത്തിൽ നിന്നാണെന്നോ എല്ലാം കള്ളം പറഞ്ഞാണ് സാധാരണ ഇവർ ഇത്തരത്തിൽ വിവരങ്ങൾ ശേഖരിക്കുന്നത്. ആയതിനാൽ ഇത്തരത്തിലുള്ള സന്ദേശങ്ങൾ ലഭിച്ചാൽ ഉറപ്പ് വരുത്തിയതിന് ശേഷം മാത്രം മറുപടി നൽകുക. ഇൻസ്റ്റ​ഗ്രാമിൽ നിങ്ങൾക്ക് ഇത്തരത്തിൽ ഡിഎമുകളും പലപ്പോഴും ലഭിച്ചേക്കാം. ആയതിനാൽ ഇക്കാര്യത്തിൽ പ്രത്യേകം ജാ​ഗ്രത പുലർത്തുക. മറ്റൊരു പ്രധാന കാര്യമാണ് നിങ്ങൾക്ക് ഇൻസ്റ്റ​ഗ്രാമിൽ വരുന്ന ഫോളോവിം​ഗ് റിക്വസ്റ്റുകൾ.

ഇൻസ്റ്റ​ഗ്രാം ഉപയോ​ഗിക്കുന്നവർ അക്കൗണ്ട് പ്രൈവറ്റ് അക്കിയിട്ട് ഉപയോ​ഗിക്കുന്ന ആയിരിക്കും ഏറ്റവും നല്ലത്. ഇങ്ങനെ ചെയ്താൽ നിങ്ങൾ അനുവദിക്കാതെ പുറത്തു നിന്ന് ആർക്കും നിങ്ങളുടെ അക്കൗണ്ട് ഫോളോ ചെയ്യാൻ സാധിക്കില്ല. ഇത്തരത്തിൽ വരുന്ന ഫോളോ റിക്വസ്റ്റുകൾ പരിശോധിച്ച് വിശ്വസനീയത ഉറപ്പു വരുത്തിയതിന് ശേഷം മാത്രം ആളുകളെ ഫോളോ ലിസ്റ്റിലേക്ക് ചേർക്കുക.

അതേ സമയം നിങ്ങൾ തട്ടിപ്പിനിരയായി എന്ന് മനസിലാക്കി കഴിഞ്ഞാൽ ഉടനടി തന്നെ നടപടി സ്വീകരിക്കുക എന്നതാണ് ശ്രദ്ധിക്കേണ്ട മറ്റൊരു പ്രധാന കാര്യം. ബന്ധപ്പെട്ട അധികാരികളെ ഉടനടി തന്നെ വിവിര അറിയിക്കേണ്ടതാണ്. ഓൺലൈൻ ആയോ പോലീസ് സ്റ്റേഷനുകളിൽ നേരിട്ട് പോയോ ഉപഭോക്താക്കൾക്ക് പരാതി നൽകാവുന്നതാണ്. ഇത്തരം കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഒരു പരുധിവരെ തട്ടിപ്പുകാരെ നമ്മുക്ക് അകറ്റി നിർത്താവുന്നതാണ്.

More from GizBot

Best Mobiles in India

English summary
Various reports indicate that, apart from Instagram, there are many such scams on other social media sites as well. But if the customers are a little careful, they can easily escape from such scams. Let's check what precautions Instagram should take to avoid such scams.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X