കേട്ട പാതി കേള്‍ക്കാത്ത പാതി ഫേസ്ബുക്ക് കമന്റ് ബോക്‌സില്‍ നിങ്ങളും 'BFF' ടൈപ്പ് ചെയ്‌തോ?

|

ഫേസ്ബുക്കിലെ സ്വകാര്യ വിവരങ്ങള്‍ ദുരുപയോഗം ചെയ്യുന്നു എന്ന വാര്‍ത്ത ലക്ഷക്കണക്കിന് ഫേസ്ബുക്ക് ആരാധകരെ വിഷമത്തിലാക്കിയിരുന്നു. അതിനു ശേഷം ഫേസ്ബുക്കില്‍ ഇതിനെ കുറിച്ച് പല കമന്റുകളും വന്നിരുന്നു.

ഫേസ്ബുക്ക് കമന്റ് ബോക്‌സില്‍ നിങ്ങളും 'BFF' ടൈപ്പ് ചെയ്‌തോ?

അതില്‍ ഒരു വാര്‍ത്ത ഫേസ്ബുക്ക് സെക്യൂരിറ്റി ചെക്കിങ്ങിനായി സുക്കര്‍ബര്‍ഗിന്റേയും കൂട്ടരുടേയും ചിത്രമുളള പോസ്റ്റിനു കീഴില്‍ BFF എന്ന കമന്റ് ടൈപ്പ് ചെയ്യുക എന്നതായിരുന്നു. നിങ്ങളുടെ ഫേസ്ബുക്ക് പാസ്‌വേഡ് ആരും ചോര്‍ത്തിയിട്ടില്ലെങ്കില്‍ ഈ കമന്റ് പച്ച നിറത്തില്‍ കാണും എന്നായിരുന്നു പോസ്റ്റില്‍ പറഞ്ഞിരുന്നത്.

കേരളത്തില്‍ മാത്രമല്ല ആഗോള തലത്തില്‍ തന്നെ സോഷ്യല്‍ മീഡിയ ഉപഭോക്താക്കളുടെ പിടിച്ചു പറ്റിയ വാര്‍ത്തയാണ് ഇത്. കേട്ട പാതി കേള്‍ക്കാത്ത പാതി ഭൂരിഭാഗം ജനങ്ങളും കമന്റ് ബോക്‌സില്‍ BFF എന്ന് ടൈപ്പ് ചെയ്യാന്‍ തുടങ്ങി.

എന്നാല്‍ ഇതൊരു വ്യാജ വാര്‍ത്തയാണ്. യഥാര്‍ത്ഥത്തില്‍ ഫേസ്ബുക്ക് പുറത്തിറക്കിയ പുതിയ അനിമേഷന്‍ ടെസ്റ്റ് ആണിത്. 'ടെക്‌സ്റ്റ് ഡിലൈറ്റ്' എന്നാണ് ഇതിന്റെ പേര്. അതിനാല്‍ വ്യാജ വാര്‍ത്ത പ്രചരിപ്പിക്കുന്നതിനു മുന്‍പ് ഒന്ന് യാഥാര്‍ത്ഥ്യം അറിയാന്‍ ശ്രമിക്കുന്നത് നന്നായിരിക്കും.

എന്താണ് ടെക്‌സ്റ്റ് ഡിലൈറ്റ്?

ചില പ്രത്യേക കീ വേഡുകള്‍ കമന്റ് ചെയ്യുമ്പോള്‍ അത് സ്വയം അനിമേറ്റ് ചെയ്യുന്ന ഫേസ്ബുക്കിന്റെ സംവിധാനമാണ് 'ടെക്‌സ്റ്റ് ഡിലൈറ്റ്'. ഫേസ്ബുക്കില്‍ 'അഭിനന്ദനങ്ങള്‍' എന്നു ടെപ്പ് ചെയ്യുമ്പോള്‍ ബലൂണ്‍ പറക്കുന്നതു പോലെയാണ് ഇതും. പക്ഷേ ഫേസ്ബുക്കിന്റെ അപ്‌ഡേറ്റ് വേര്‍ഷന്‍ ഉപയോഗിക്കുന്നവര്‍ക്കു മാത്രമേ ഈ സംവിധാനം ഉപയോഗിക്കാന്‍ സാധിക്കൂ.

ഐ ഫോൺ X ൽ ഹോം ബട്ടണുകൾ ലഭിക്കുവാൻ എന്ത് ചെയ്യണംഐ ഫോൺ X ൽ ഹോം ബട്ടണുകൾ ലഭിക്കുവാൻ എന്ത് ചെയ്യണം

Best Mobiles in India

Read more about:
English summary
A Facebook status update meme claims that a green 'BFF' in typed comments is an indicator of account security; it isn't.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X