TRENDING ON ONEINDIA
-
രണ്ട് വര്‍ഷത്തിനിടെ സര്‍ക്കാര്‍ സ്കൂളില്‍ എത്തിയത് രണ്ടര ലക്ഷം വിദ്യാര്‍ത്ഥികള്‍
-
ആയിരം കോടിയുടെ മഹാഭാരതം! അവസാന ഘട്ടത്തിലെന്ന അറിയിപ്പുമായി ജോമോന് പുത്തന്‍ പുരയ്ക്കല്‍!
-
ഇന്ത്യന്‍ ബാറ്റ്സ്മാന്മാര്ക്ക് അക്കാര്യം ഇഷ്ടമല്ല,വെറുതയല്ല അവര്‍ ജയിക്കുന്നത്'; ന്യൂസിലന്‍ഡ് താരം
-
വെള്ളി വര പിഴുത് കളയുമ്പോള്‍ ജാഗ്രത
-
പ്രവാസികളുടെ ക്ഷേമത്തിന് പദ്ധതികൾ
-
ആരും തിരിഞ്ഞു നോക്കാനില്ല, ഏറ്റവും വില്‍പ്പന കുറഞ്ഞ 10 കാറുകള്‍
പട്ടാപ്പകൽ തിരക്കേറിയ നടുറോഡിൽ വെച്ച് ആളുകളെ കത്തി കൊണ്ടും വാൾ കൊണ്ടുമെല്ലാം കുത്തിക്കൊല്ലുന്ന രംഗങ്ങൾ സിനിമകളിൽ നമ്മൾ നിരവധി കണ്ടിട്ടുണ്ട്. ഇത്രയും വലിയ ക്രൂരകൃത്യങ്ങൾ നടന്നിട്ടും അത് നോക്കിനിൽക്കുന്ന ഒന്ന് പിടിച്ചുനിൽക്കാൻ പോലും തയ്യാറാകാത്ത ആൾക്കൂട്ടത്തെയും നമ്മൾ കണ്ടിട്ടുണ്ട് ഈ സിനിമകളിൽ. എന്നാൽ അത് നേരിട്ട് നടന്നാൽ എങ്ങനെയുണ്ടാകും. അതും തിരക്കേറിയ ഒരു ഇന്ത്യൻ നഗരത്തിൽ..
സംഭവം ഹൈദരാബാദിൽ..
ഹൈദരാബാദ് നഗരം അത്തരത്തിൽ ഒരു ദാരുണമായ സംഭവത്തിന് ഇന്ന് സാക്ഷിയായിരിക്കുകയാണ്. ഹൈദരാബാദ് നഗരത്തിലെ തിരക്കേറിയ റോഡുകളിലൊന്നിൽ പട്ടാപ്പകൽ ഒരാൾ മറ്റൊരാളെ മഴു കൊണ്ട് കൊത്തിനുറുക്കി കൊല്ലുന്ന രംഗം അടങ്ങിയ വീഡിയോ ആണ് ഇപ്പോൾ ട്വിറ്ററിൽ ആകമാനം വിവാദമായിരിക്കുന്നത്.
ജനക്കൂട്ടവും പോലീസും ഒരുപോലെ നോക്കിനിന്നു..
ഒരു ആൾകൂട്ടം മൊത്തം ഒരാളെ അരിഞ്ഞു മുറുക്കി കൊല്ലുന്നത് ഒട്ടും ദയയില്ലാതെ നോക്കിനിന്നപ്പോൾ സമാധാനപാലകരായ പോലീസും ഇത് കണ്ട് തൊട്ടുമുമ്പിലുള്ള വണ്ടിക്കുളിൽ ഒന്നും ചെയ്യാതെ നോക്കിനിന്നതാണ് ഏറെ ദാരുണമായി മാറിയിരിക്കുന്നത്. നടുറോഡിൽ വെച്ച് കൊലയാളി ഈ പരാക്രമങ്ങൾ കാണിക്കുമ്പോൾ തൊട്ടുമുമ്പിലുള്ള ഈ കാഴ്ച പോലീസ് വാഹനത്തിനുള്ളിൽ വെച്ച് നോക്കികാണുക മാത്രമായിരുന്നു പോലീസ് വാഹനത്തിന് ഉള്ളിൽ ഉണ്ടായിരുന്ന മൂന്ന് പോലീസുകാർ.
ഞെട്ടിപ്പിക്കുന്ന വീഡിയോ
ഒന്നോ രണ്ടോ പേർ ഒഴിച്ചാൽ ആ ഭാഗത്ത് മൊത്തം തടിച്ചുകൂടിയിരുന്ന ജനക്കൂട്ടമോ പൊലീസോ ഒരിക്കൽ പോലും കൊലപാതകിയെ പിടിച്ചുമാറ്റാനോ പിടികൂടാനോ ഒന്നും ശ്രമിച്ചില്ല എന്നത് വീഡിയോയിൽ നിന്നും വ്യക്തമാണ്. അവസാനം കൊലയാളി ആളുകൾ നോക്കിനിൽക്കെ തന്നെ രക്ഷപ്പെട്ടു എന്നും കണ്ടുനിന്നവർ പറയുന്നു.
|
ട്വിറ്റർ വീഡിയോ കണ്ടുനോക്കൂ..
മൃഗീയമായ ആ വീഡിയോ അല്പമൊന്ന് നെഞ്ചിടിപ്പോടെയല്ലാത്ത നമുക്ക് കാണാൻ കഴിയില്ല.