Home
Social media

'ആശാന്റെ' ഒരു വാക്കിന് കാത്തിരിക്കുകയായിരുന്നു; മസ്കിന്റെ ട്വീറ്റിന് പിന്നാലെ ട്വിറ്ററിൽ സിനിമ!

ട്വിറ്റർ സ്വന്തമാക്കിയ ശേഷം സിഇഒ ആയി സ്ഥാനം ഏറ്റെടുത്തതു മുതൽ വിവാദങ്ങളുടെ മൊത്തവിതരണക്കാരനായി മാറിയ ആളാണ് ഇലോൺ മസ്ക്. ട്വിറ്ററിൽ അ‌ദ്ദേഹം നടപ്പാക്കിയ തീരുമാനങ്ങളിൽ ഭൂരിഭാഗവും ലോക പരാജയമായിട്ടാണ് വിലയിരുത്തപ്പെടുന്നത്. എങ്കിലും അ‌തൊന്നും വകവയ്ക്കാതെ ഏറെ നാൾ മസ്ക് തന്റെ പാതയിലൂടെ മുന്നോട്ട് പോയി.

ട്വിറ്റർ സിഇ​​​ഒ എന്ന നിലയിൽ ഇലോൺ മസ്ക് നടത്തിയ പ്രഖ്യാപനങ്ങൾ നല്ലൊരു ശതമാനം ഉപയോക്താക്കളെയും വെറുപ്പിക്കുന്നതിനും ലോകത്തിനു മുന്നിൽ അ‌ദ്ദേഹത്തെ പരിഹാസ്യനാക്കുന്നതിനും ഇടയാക്കി. മസ്കിന്റെ ഓരോ ട്വീറ്റും അ‌ദ്ദേഹത്തിന്റെ ഫോളോവേഴ്സിന്റെ ഇടയിലും ട്വിറ്റർ ഉപയോക്താക്കളുടെ ഇടയിലും ഏറെ പ്രകമ്പനങ്ങൾ ഉണ്ടാക്കിയാണ് കടന്നുപോയത്.

'ആശാന്റെ' ആ ഒരു വാക്കിന് കാത്തിരിക്കുകയായിരുന്നു

ഏറ്റവുമൊടുവിൽ ട്വിറ്റർ സിഇഒ സ്ഥാനം ​​ഒഴിഞ്ഞ് പകരം ലിന്‍ഡ യക്കരിനോയെ മസ്ക് ആ സ്ഥാനം ഏൽപ്പിക്കുകയുണ്ടായി. സിഇഒ സ്ഥാനം ​ഒഴിഞ്ഞെങ്കിലും ഇപ്പോഴും ട്വിറ്റിന്റെ സൂപ്പർബോസ് താൻതന്നെയാണ് എന്ന് ഓർമ്മിപ്പിക്കും വിധത്തിൽ ട്വിറ്ററിനെ സംബന്ധിച്ച് ഏറെ നിർണായകമാകുന്ന ഒരു തീരുമാനം കഴിഞ്ഞ ദിവസം മസ്ക് പ്രഖ്യാപിക്കുകയുണ്ടായി.

എല്ലാ ട്വിറ്റർ ബ്ലൂ വരിക്കാർക്കും പ്ലാറ്റ്‌ഫോമിൽ ഇനി 2 മണിക്കൂർ വരെ ദൈർഘ്യമുള്ള വീഡിയോകൾ അപ്‌ലോഡ് ചെയ്യാൻ കഴിയുമെന്നായിരുന്നു ട്വീറ്റിലൂടെ ഇലോൺ മസ്ക് പ്രഖ്യാപിച്ചത്. മസ്കിന്റെ ഈ പ്രഖ്യാപനം ട്വിറ്റ്വർ ഉപയോക്താക്കൾക്കിടയിൽ വൻ പ്രതികരണങ്ങളാണ് സൃഷ്ടിച്ചിരിക്കുന്നത്. ട്വീറ്റ് എത്തിയ പിന്നാലെ ഫോളോവേഴ്സ് മസ്കിന്റെ പ്രഖ്യാപനം ഏറ്റെടുത്തു.

'ആശാന്റെ' ആ ഒരു വാക്കിന് കാത്തിരിക്കുകയായിരുന്നു

ട്വിറ്റർ ബ്ലൂ സബ്സ്ക്രിപ്ഷൻ നടപ്പാക്കാനുള്ള മസ്കിന്റെ തീരുമാനത്തിനെതിരേ വൻ എതിർപ്പ് ഉയർന്ന അ‌തേ ട്വിറ്ററിൽത്തന്നെ ബ്ലൂസബ്സ്ക്രിപ്ഷൻ ഉടമകൾക്കുള്ള പുതിയ സൗകര്യത്തിന് ലഭിച്ച സ്വീകരണം ഏറെ ശ്രദ്ധേയമായി. പരമാവധി 8 ജിബി വരെയുള്ള വീഡിയോ ഫയലുകളാണ് ട്വിറ്റർ ബ്ലൂ വരിക്കാർക്ക് പങ്കുവയ്ക്കാൻ സാധിക്കുക.

മസ്കിന്റെ ട്വീറ്റിന് പിന്നാലെ ട്വിറ്ററിൽ സിനിമയും വീഡിയോകളുമൊക്കെ പങ്കുവയ്ക്കാൻ സാധിക്കുന്ന വിധത്തിലുള്ള പുതിയ മാറ്റത്തിൽ ആവേശം പ്രകടിപ്പിച്ച് നിരവധി ഫോളോവേഴ്സ് രംഗത്തെത്തിയിരുന്നു. എങ്കിലും തുടക്കത്തിലെ ഈ ആവേശമൊക്കെ മാറ്റിനിർത്തിയാൽ 2 മണിക്കൂർ ദൈർഘ്യമുള്ള വീഡിയോകൾ ട്വിറ്ററിൽ കുത്തിയിരുന്ന് കാണാൻ ആളുകൾ തയാറാകുമോ എന്ന കാര്യത്തിൽ പലരും ഇപ്പോഴും ആശയക്കുഴപ്പത്തിലാണ്.

ആളുകൾ കണ്ടാലും ഇല്ലെങ്കിലും മസ്കിന്റെ പ്രഖ്യാപനത്തിന് പിന്നാലെ തന്നെ ആവേശം മൂത്ത ചിലർ സിനമ തന്നെ അ‌പ്ലോഡ് ചെയ്തുകളഞ്ഞു. തുടർന്ന് ഇതിന്റെ സ്ക്രീൻഷോട്ട് മസ്കിന്റെ ട്വീറ്റിന് താഴെ പോസ്റ്റ് ചെയ്യുകയും ചെയ്തു. ജനപ്രിയമായ ആനിമേറ്റഡ് ചിത്രമായ Shrek 3 ആണ് ആ ട്വിറ്റർ യൂസർ അപ്‌ലോഡ് ചെയ്തത്.

എന്നാൽ പകർപ്പവകാശ പ്രശ്‌നങ്ങളെ തുടർന്ന് ട്വിറ്റർ ടീം അ‌ധികം ​വൈകാതെ ഈ വീഡിയോ നീക്കം ചെയ്തു. എന്തായാലും പുതിയ പ്രഖ്യാപനം ട്വിറ്ററിൽ ഒരു അ‌നക്കം ഉണ്ടാക്കിയിട്ടുണ്ട്. പുതിയ ഫീച്ചർ വന്നതോടെ യൂട്യൂബ്, നെറ്റ്ഫ്ലിക്സ് തുടങ്ങിയ പ്ലാറ്റ്‌ഫോമുകൾക്ക് ട്വിറ്റർ ഒരു ​വെല്ലുവിളിയാണെന്ന് ചിലർ അ‌ഭിപ്രായപ്പെട്ടു.

"R.I.P YouTube" എന്നാണ് പുതിയ ഫീച്ചർ സംബന്ധിച്ച മസ്കിന്റെ ട്വീറ്റന് താഴെ ഒരാൾ കമന്റ് ചെയ്തത്. "New Netflix" എന്നായിരുന്നു മറ്റൊരു ട്വിറ്റർ യൂസറുടെ കമന്റ്. വെൽക്കം ടു ട്വീറ്റ്യൂബ് എന്ന് മറ്റൊരാൾ കുറിച്ചു. 'ഞാൻ വേഗം പോയി ​ടൈറ്റാനിക് സിനിമ മുഴുവൻ അ‌പ്ലോഡ് ചെയ്യട്ടെ എന്ന് ജീസസ് എന്ന യൂസർ ട്വീറ്റ് ചെയ്തു.

'ആശാന്റെ' ആ ഒരു വാക്കിന് കാത്തിരിക്കുകയായിരുന്നു

ആമസോണിലും ഹോട്ട് സ്റ്റാറിലുമൊക്കെ സിനിമകൾ റിലീസ് ചെയ്യുന്നതുപോലെ ട്വീറ്ററിൽ സിനിമ റിലീസ് ചെയ്യുന്ന ദിവസത്തിനായി കാത്തിരിക്കുന്നു എന്നുപോലും കമന്റുകൾ വന്നിട്ടുണ്ട്. അ‌ത്രയധികം ആവേശമാണ് ട്വിറ്റർ യൂസേഴ്സ് പ്രകടിപ്പിക്കുന്നത്. ​ദൈർഘ്യമുള്ള വീഡിയോ അ‌പ്ലോഡ് ചെയ്യാനുള്ള സൗകര്യത്തിന് പുറമെ ഒരുകൂട്ടം ഫീച്ചറുകൾ ട്വിറ്ററിൽ ഉടൻ പ്രതീക്ഷിക്കാമെന്ന് മസ്ക് സൂചന നൽകിയിട്ടുണ്ട്.

ഉപയോക്താക്കൾക്ക് ട്വിറ്ററിലൂടെ ലോകത്തെവിടെയുമുള്ള മറ്റ് ട്വിറ്റർ ഉപയോക്താക്കളുമായി വോയ്‌സ്, വീഡിയോ കോളുകൾ ചെയ്യാൻ കഴിയുന്ന സംവിധാനവും ട്വിറ്ററിൽ എത്തുമെന്ന് മസ്ക് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ഫീച്ചർ എത്തുന്നതോടെ ഫോൺ നമ്പർ നൽകാതെ തന്നെ ലോകത്തെവിടെയുമുള്ള ആളുകളുമായി ഉപയോക്താക്കൾക്ക് സംസാരിക്കാനാകുമെന്നാണ് ഇലോൺ മസ്ക് പറയുന്നത്.

More from GizBot

Best Mobiles in India

English summary
Musk has allowed Twitter Blue subscribers to upload 2 hours of video to Twitter. Twitter Blue subscribers can share video files up to a maximum of 8 GB. This change of Twitter is receiving huge response from Twitter users. "R.I.P YouTube," one person commented under the tweet about the new feature.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X