സംശയത്തിന്റെ നിഴലില്‍ നില്‍ക്കുന്ന ഫേസ്ബുക്കിന് പണിയുമായി ഓര്‍ക്കൂട്ട്, അറിയേണ്ടതെല്ലാം

|

2000ന്റെ ആരംഭത്തില്‍ ലോകമെമ്പാടുമുളള പലരും പ്രത്യേകിച്ചും ഇന്ത്യയിലും ബ്രസീലിലും ഓര്‍ക്കൂട്ട് ആയിരുന്നു ഏറെ മുന്‍പന്തിയില്‍ നിന്ന സോഷ്യല്‍ മീഡിയ നെറ്റവര്‍ക്ക്. അതിനു ശേഷം ഫേസ്ബുക്കിന്റെ വരവോടെ 2014ല്‍ ഓര്‍ക്കൂട്ട് നിര്‍ത്തേണ്ടി വന്നു.

സംശയത്തിന്റെ നിഴലില്‍ നില്‍ക്കുന്ന ഫേസ്ബുക്കിന് പണിയുമായി ഓര്‍ക്കൂട്ട്

2004ല്‍ ഓര്‍ക്കൂട്ടില്‍ 300 മില്ല്യന്‍ സജീവ ഉപഭോക്താക്കളുണ്ടായിരുന്നു. ഇപ്പോള്‍ കോടിക്കണക്കിന് ഉപയോക്താക്കളുടെ വിവരങ്ങള്‍ ഫേസ്ബുക്ക് ചോര്‍ത്തി എന്ന വാര്‍ത്തകള്‍ക്കു പിന്നാലെയാണ് പുതിയ എതിരാളിയായി ഓര്‍ക്കൂട്ട് എത്തിയിരിക്കുന്നത്.

എന്നാല്‍ ഇപ്പോള്‍ ഓര്‍ക്കൂട്ട് പുതിയ സോഷ്യല്‍ മീഡിയ സൈറ്റ് അവതരിപ്പിച്ചിരിക്കുന്നു. ആരാണ് ഇതിന്റെ സ്ഥാപകന്‍ എന്ന് അറിഞ്ഞാല്‍ മാത്രമേ ഹലോയുടെ പ്രധാന്യം നിങ്ങള്‍ക്കു മനസ്സിലാകൂ.

ഫേസ്ബുക്ക് കാലത്തിനു മുന്‍പ് ലോകത്തെ സോഷ്യല്‍ മീഡിയയില്‍ അണിചേര്‍ന്ന ഓര്‍ക്കൂട്ട് സ്ഥാപകന്‍ ബയുകൊക്ടിന്‍ ആണ് ഇതിനു പിന്നില്‍. 2014ല്‍ ഓര്‍ക്കൂട്ട് അവസാനിപ്പിച്ചതിനു ശേഷം ഏതാനും വര്‍ഷങ്ങള്‍ക്കു ശേഷമാണ് ബയുകൊക്ടിന്‍ ഹലോ അവതരിപ്പിച്ചത്.

ഏറ്റവും അടുത്താണ് ഓര്‍ക്കൂട്ട് 'ഹലോ' എന്ന സവിശേഷത അവതരിപ്പിച്ചത്. നിലവില്‍ അമേരിക്ക, കാനഡ, ബ്രസീല്‍ ഉള്‍പ്പെടെയുളള 12 രാജ്യങ്ങളിലാണ് ഓര്‍ക്കൂട്ട് സജീവമായി പ്രവര്‍ത്തിക്കുന്നത്. ആധികാരികവും സമഗ്രവും നെഗറ്റീവിസം തൊട്ടുതീണ്ടാത്തതുമായ ആപ്പാണ് ഹലോ എന്നാണ് ബയുകൊക്ടിന്റെ അവകാശം.

ഇലക്ട്രോണിക്‌സ് വിപണിയെ ഞെട്ടിച്ചു കൊണ്ട് ഏറ്റവും വില കുറവില്‍ 4ജി ജിയോ ലാപ്‌ടോപ്പ് എത്തുന്നുഇലക്ട്രോണിക്‌സ് വിപണിയെ ഞെട്ടിച്ചു കൊണ്ട് ഏറ്റവും വില കുറവില്‍ 4ജി ജിയോ ലാപ്‌ടോപ്പ് എത്തുന്നു

ഇപ്പോള്‍ ഹലോ പരസ്യത്തിലൂടെയല്ല പണം സമ്പാദിക്കാന്‍ ലക്ഷ്യമിടുന്നത്, പകരം ഇന്‍-ആപ്പ് ചെലവുകളിലൂടെയാണ്. 'നമുക്ക് ഒരു കസ്റ്റം വിര്‍ച്ച്വല്‍ കറന്‍സി റവന്യൂ മോഡല്‍ ഉണ്ട്, നമുക്ക് പ്ലാറ്റഫോമിലുളള ഉപയോക്താക്കള്‍ക്ക് ചില സവിശേഷതകള്‍ അണ്‍ലോക്ക് ചെയ്യാന്‍ കഴിയുന്ന ഹലോ കോയിനുകള്‍ ഉണ്ട്' ബയുകൊക്ടന്‍ പറഞ്ഞു.

ഉപയോക്താക്കള്‍ക്ക് ഏകദേശം 200 ഹലോ കോയിനുകള്‍ $1 അല്ലെങ്കില്‍ ഏകദേശം 65 രൂപയ്ക്കു വാങ്ങാം. നെറ്റ്വര്‍ക്ക് ഉപയോഗിച്ചും നാണയങ്ങള്‍ വാങ്ങാന്‍ കഴിയും. കമ്മ്യൂണിറ്റികള്‍ സൃഷ്ടിക്കുന്ന കാര്യങ്ങള്‍ക്കായി നാണയങ്ങളും ഉപയോഗിക്കുന്നുണ്ട്.

മറ്റു സോഷ്യല്‍ നെറ്റ്വര്‍ക്കുകളില്‍ നിന്നും വളരെ വ്യത്യസ്ഥമാണ് ഹലോ നെറ്റ്വര്‍ക്ക്. സൈന്‍അപ്പ് ചെയ്യുന്ന സമയത്ത് അഞ്ച് വ്യത്യസ്ഥ അഭിരുചികളും മുന്‍ഗണനകളും തിരഞ്ഞെടുക്കാന്‍ ചോദിക്കുന്നതാണ്. അതാണ് 'Personas'. സമാനമായ അഭിരുചികളുളള മറ്റു ആളുകളുമായി ഇത് പൊരുത്തപ്പെടുന്നതിന് നിങ്ങളെ സഹായിക്കുന്നു.

Best Mobiles in India

Read more about:
English summary
Orkut Creator Wants His New Social Network To Be 'Positive' Influence

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X