'പുരികമുയര്‍ത്തിയും കണ്ണിറുക്കിയും' പ്രശസ്ഥയായ പ്രിയ വാര്യരെ കാത്തിരിക്കുന്നതെന്ന്?

Posted By: Samuel P Mohan

ഒന്ന് കണ്ണടച്ച് തുറക്കുമ്പോഴേക്കും ജീവിതം മാറിമറിയും എന്നു പറയുന്നത് എത്ര ശരിയാണ്. ഇന്നിപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ ട്രന്‍ഡായി നില്‍ക്കുന്നത് പ്രിയ വാര്യര്‍ തന്നെ.

'പുരികമുയര്‍ത്തിയും കണ്ണിറുക്കിയും' പ്രശസ്ഥയായ പ്രിയ വാര്യരെ കാത്തിരിക

അഡാര്‍ ലൗവിലെ 'മാണിക്യ മലരായ' എന്ന ഗാനം പുറത്തിറങ്ങിയ ഏതാനും മണിക്കൂറുകള്‍ക്കുളളില്‍ തന്നെ ഈ പെണ്‍കുട്ടി സോഷ്യല്‍ മീഡിയാക്കാരുടെ ഹൃദയം കീഴടക്കിക്കഴിഞ്ഞു. ഇപ്പോള്‍ എല്ലാ പേജുകളിലും നിറയെ പ്രിയ വാരിയര്‍ തന്നെ.

ഓഡീഷ വഴി അഡാര്‍ ലൗവിലേക്ക് തിരഞ്ഞടുക്കപ്പെട്ട പ്രിയയ്ക്ക് ജൂനിയര്‍ ആര്‍ട്ടിസ്റ്റായാണ് എത്തിയത്. പീന്നീട് ഒമര്‍ നായികമാരില്‍ ഓരാളിലേക്ക് കൈപിടിച്ച് ഉയര്‍ത്തിയിരിക്കുന്നു ഇപ്പോള്‍.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

പ്രിയ പറയുന്നത് ഇങ്ങനെ

ഒമര്‍ ഇക്ക സംവിധാനം ചെയ്യുന്ന ഒരു അഡാര്‍ ലൗവ് എന്ന സിനിമയിലേക്ക് ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ക്കായി ഒഡീഷന്‍ നടത്തുന്നുണ്ടെന്നറിഞ്ഞാണ് അതില്‍ പങ്കെടുക്കുന്നത്. സെലക്ഷന്‍ ലഭിച്ചു. ഒരു ചെറിയ റോള്‍ ആണ്. ഓഡീഷന്‍ നടക്കുന്നതിനിടയില്‍ ഒമര്‍ ഇക്കയാണ് പുരികം ഇങ്ങനെ ഉയര്‍ത്താനും കണ്ണടച്ച് കാണിക്കാനുമൊക്കെ ആവശ്യപ്പെടുന്നത്.

ചെയ്തു കാണിച്ചപ്പോള്‍ അദ്ദേഹത്തിനത് ഇഷ്ടപ്പെട്ടു. വളരെ നന്നായി ചെയ്‌തെന്ന് അഭിനന്ദിച്ചു. പാട്ട് ചിത്രീകരിച്ചപ്പോഴും പുറത്തു വന്നപ്പോഴും അതിത്ര വലിയ സംഭവമായി മാറുമെന്ന് കരുതിയില്ല. ശരിക്കും അത്ഭുതപ്പെടുത്തുകയാണ്.

അതിലും വലിയ സന്തോഷം മറ്റൊന്നാണ്‌

അതിലും വലിയ സന്തോഷം എന്താണെന്നുവച്ചാല്‍, ഒമര്‍ക്ക എന്റെ പ്രകടനത്തില്‍ ആകൃഷ്ടനായി സിനിമയിലെ ലീഡ് റോളിലേക്ക് ഉയര്‍ത്താനായി തിരക്കഥ മാറ്റിയെഴുതുന്നു എന്നതാണ്.

വൈശാഖ് പവനന്‍ എന്ന മറ്റൊരു ആര്‍ട്ടിസ്റ്റിന്റെ അഭിനയം കൂടി ഇഷ്ടപ്പെട്ട് അദ്ദേഹം വൈശാഖിനെയും ലീഡ് റോളിലേക്ക് മാറ്റാന്‍ തയാറായി. തിരക്കഥ മാറ്റുന്നതിനായി ഇപ്പോള്‍ ഷൂട്ട് നിര്‍ത്തി വെച്ചിരിക്കുകയാണ്. പുതുമുഖങ്ങളായ ഞങ്ങളെ പോലുള്ളവര്‍ക്കായി അദ്ദേഹവും ചിത്രത്തിന്റെ നിര്‍മാതാവും നല്‍കുന്ന പ്രചോദനവും പിന്തുണയും വാക്കുകള്‍ കൊണ്ട് പറയാന്‍ കഴിയാത്തതാണ്.

വാട്ട്‌സാപ്പ് ഗ്രൂപ്പ് വീഡിയോ കോള്‍ ചാറ്റ് എങ്ങനെ ഉപയോഗിക്കാം?

Aadhaar എൻറോൾമെന്റ് സെന്റർ എങ്ങനെ കണ്ടെത്താം ?
ഇന്‍സ്റ്റാഗ്രാമില്‍ സെലിബ്രിറ്റികളുടെ പട്ടികയില്‍ മൂന്നാം സ്ഥാനം

ഇന്‍സ്റ്റാഗ്രാമില്‍ സെലിബ്രിറ്റികളുടെ പട്ടികയില്‍ മൂന്നാം സ്ഥാനം

ഒറ്റ ദിവസം കൊണ്ട് ഏറ്റവുമധികം ഫോളോവേഴ്‌സിനെ നേടിയ സെലിബ്രിറ്റികളുടെ പട്ടികയില്‍ മൂന്നാം സ്ഥാനമാണ് പ്രിയ സ്വന്തമാക്കിയത്. ഒറ്റ ദിവസം കൊണ്ട് 6.06 ലക്ഷം പേരാണ് ഇന്‍സ്റ്റാഗ്രാമില്‍ പ്രിയയുടെ ഫോളോവേഴ്‌സ് ആയത്.

പാട്ട് ഇറങ്ങുന്നതിന് മുന്‍പ് പ്രിയയുടെ ഇന്‍സ്റ്റഗ്രാം പ്രൈവറ്റ് ആയിരുന്നു. 2കെ മാത്രമായിരുന്നു ഫോളവേഴ്‌സ്. ഇപ്പോള്‍ 1.1 മില്ല്യണ്‍ ഫോളവേഴ്‌സാണ് ലഭിച്ചിരിക്കുന്നത്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Priya turned into an overnight sensation when a teaser clip of Manikya Malaraya Poovi, from her upcoming film Oru Adaar Love, was shared on social media last week, sending the entire Internet into a meltdown.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot