തെലുങ്കാന പോലീസ് 'കസ്റ്റഡിയില്‍' ഫെയ്‌സ്ബുക്കും ട്വിറ്ററും

|

സമൂഹമാധ്യമങ്ങളില്‍ പിടിമുറുക്കാനൊരുങ്ങി തെലുങ്കാന പോലീസ്. ഇതിന്റെ ഭാഗമായി സംസ്ഥാനത്തെ എല്ലാ പോലീസ് സ്‌റ്റേഷനുകളും ഫെയ്‌സ്ബുക്ക്, ട്വിറ്റര്‍ അക്കൗണ്ടുകള്‍ ആരംഭിക്കും. സ്റ്റേഷനുകളില്‍ നിന്നുള്ള അറിയിപ്പുകളും മറ്റും എല്ലാ ദിവസവും ഫെയ്‌സ്ബുക്കിലും ട്വിറ്ററിലും പ്രസിദ്ധീകരിച്ച് ജനങ്ങളിലേക്ക് കൂടുതലെത്താനാണ് തെലുങ്കാന പോലീസ് പദ്ധതിയിടുന്നത്.

തെലുങ്കാന പോലീസ് 'കസ്റ്റഡിയില്‍' ഫെയ്‌സ്ബുക്കും ട്വിറ്ററും

 

സാങ്കേതിക വിദ്യയുടെ സഹായത്താല്‍ പോലീസിനെ കൂടുതല്‍ ജനപ്രിയമാക്കുകയാണ് ലക്ഷ്യമെന്ന് തെലുങ്കാന ഡിജിപി എം. മഹേന്ദര്‍ റെഡ്ഡി പറഞ്ഞു. സംസ്ഥാനത്ത് 800 പോലീസ് സ്‌റ്റേഷനുകളാണുള്ളത്. ഹൈദരാബാദില്‍ വിജയകരമായി നടപ്പാക്കിയ ഈ പദ്ധതി സംസ്ഥാനത്തുടനീളം വ്യാപിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പോലീസ് സ്‌റ്റേഷനുകളില്‍ പരാതികള്‍ സ്വീകരിക്കുകന്നതിനും അവയ്ക്ക് പരിഹാരം കാണുന്നതിനും പ്രത്യേകം സംവിധാനങ്ങളുണ്ടാക്കാനും തീരുമാനമായിട്ടുണ്ട്. കോള്‍സെന്ററുകള്‍ വഴി ഇത്തരം സേവനങ്ങളെ കുറിച്ച് ജനങ്ങളുടെ അഭിപ്രായം തേടും. ഇതിന്റെ അടിസ്ഥാനത്തില്‍ ഓരോ പോലീസ് സ്‌റ്റേഷനും റേറ്റിംഗ് നല്‍കും.

2018-ല്‍ ചില പ്രധാന ലക്ഷ്യങ്ങള്‍ നേടിയെടുക്കാനുള്ള പരിശ്രമവും തെലുങ്കാന പോലീസ് ആരംഭിച്ചിട്ടുണ്ട്. സേവനം മെച്ചപ്പെടുത്തുക, കുറ്റകൃത്യങ്ങള്‍ കാര്യക്ഷമമായി നിയന്ത്രിക്കുക, പശ്ചാത്തല സൗകര്യ വികസനവും മാറ്റങ്ങളും, ജീവനക്കാരുടെ ശരിയായ വിനിയോഗം, സാങ്കേതിക വിദ്യയുടെ ഉപയോഗം, ഓരോ മേഖലയിലെയും വിദഗ്ദ്ധരുമായും പൊതുജനങ്ങളുമായുള്ള സഹകരണം, റോഡ് സുരക്ഷയും ഗതാഗത നിയന്ത്രണം എന്നീ രംഗങ്ങളില്‍ കാര്യക്ഷമത ഉറപ്പാക്കാനുമാണ് പോലീസ് ലക്ഷ്യമിടുന്നത്.

ജിയോ ഫോണ്‍ ഇപ്പോള്‍ ആമസോണ്‍ ഇന്ത്യയില്‍, പക്ഷേ സൂക്ഷിക്കുക

പോലീസ് ഉദ്യോഗസ്ഥര്‍ക്ക് വേണ്ടി പുറത്തിറക്കിയ HYDCOP എന്ന ആപ്പ് TSCOP എന്ന പേരില്‍ സംസ്ഥാനത്തുടനീളം ലഭ്യമാക്കും. ഒരാഴ്ചയ്ക്കുള്ളില്‍ ആപ്പ് സംസ്ഥാന വ്യാപകമായി അവതരിപ്പിക്കുമെന്ന് ഡിജിപി അറിയിച്ചു. പരാതികളും കുറ്റകൃത്യങ്ങളെ കുറിച്ചുള്ള വിവരങ്ങളും പോലീസുമായി പങ്കുവയ്ക്കുന്നതിന് ജനങ്ങളെ സഹായിച്ചിരുന്ന HawkEye എന്ന ആപ്പും ഇനി തെലുങ്കാനയിലുടനീളം ഉപയോഗിക്കാന്‍ കഴിയും.

നിക്ഷേപം ആകര്‍ഷിക്കുന്നതിനും വികസനപ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് കൊണ്ടുപോകുന്നതിനും സംസ്ഥാനത്ത് സമാധാന അന്തരീക്ഷം ഉറപ്പുവരുത്തേണ്ടതുണ്ടെന്ന് ഡിജിപി പറഞ്ഞു. അറുപതിനായിരം അംഗങ്ങളുള്ള തെലുങ്കാന പോലീസിനെ ഇതിന് സജ്ജരാക്കുന്നതിനാണ് സാങ്കേതിവിദ്യയുടെ സഹായത്തോടെ പുതിയ പദ്ധതികള്‍ നടപ്പാക്കുന്നതെന്നും അദ്ദേഹം പറയുന്നു.

പൊതുജനങ്ങളുടെ സഹകരണത്തോടെ 30 ജില്ലകളില്‍ നടപ്പാക്കുന്ന CCTV പദ്ധതിയാണ് ഈ നിരയിലെ മറ്റൊരു പ്രധാന ചുവടുവയ്പ്പ്. ഇതിനായി എല്ലാ ജില്ലാ പോലീസ് ആസ്ഥാനങ്ങളിളും കമ്മീഷണര്‍ ഓഫീസുകളിലും ചെറിയ നിരീക്ഷണ- നിയന്ത്രണ കേന്ദ്രങ്ങള്‍ ആരംഭിക്കും. ഇവയെ ഹൈദരാബാദിലെ സംസ്ഥാന കേന്ദ്രവുമായി ബന്ധിപ്പിക്കുകയും ചെയ്യും.

സമൂഹമാധ്യമങ്ങളില്‍ പ്രസിദ്ധീകരിക്കുന്ന പോസ്റ്റുകള്‍ അക്രമങ്ങള്‍ക്കും സമാധാനാന്തരീക്ഷം തകരാനും കാരണമാകാറുണ്ടെന്ന് ഡിജിപി എം. മഹേന്ദര്‍ റെഡ്ഡി പറഞ്ഞു. ഇത്തരം കാര്യങ്ങള്‍ നിരീക്ഷിക്കുന്നതിനായി ജനങ്ങളുടെ സഹകരണത്തോടെ സോഷ്യല്‍ മീഡിയ മോണിറ്ററിംഗ് സെല്ലുകള്‍ ആരംഭിക്കും. ഇതിനായി എല്ലാ ജില്ലകളിലും സോഷ്യല്‍ മീഡിയ ലാബ് തുടങ്ങും.

കഴിഞ്ഞ വര്‍ഷം സംസ്ഥാനത്ത് സൈബര്‍ കുറ്റകൃത്യങ്ങളുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവ് ഉണ്ടായതിന്റെ പശ്ചാത്തലത്തിലാണ് തീരുമാനമെന്നും അദ്ദേഹം വ്യക്തമാക്കി.

സംസ്ഥാനത്തുടനീളം സൈബര്‍ക്രൈം സെല്ലുകള്‍ ആരംഭിക്കും. ഇവയ്ക്ക് വേണ്ട പിന്തുണ നല്‍കുന്നതിനായി ഹൈദരാബാദില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കേന്ദ്രവും നിലവില്‍വരും. ഇവിടെ സൈബര്‍ വിദഗ്ദ്ധര്‍, ഫോറന്‍സിക്, ആരോഗ്യ, നിയമ മേഖലകളിലെ വിദഗ്ദ്ധരുടെ സേവനം ഉറപ്പാക്കും.

പൊതുജനങ്ങളുടെ സഹായത്തോടെ കുറ്റകൃത്യങ്ങള്‍ തടയുന്നതിനായി കമ്മ്യൂണിറ്റി പോലീസിംഗ് സപ്പോര്‍ട്ട് സെന്ററും ആരംഭിക്കാന്‍ ഒരുങ്ങുകയാണ് തെലുങ്കാന പോലീസ്.

Most Read Articles
Best Mobiles in India

English summary
All police stations in the Indian state of Telangana will now have a Facebook account and Twitter handle for communication with people on a daily basis.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Gizbot sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Gizbot website. However, you can change your cookie settings at any time. Learn more