മാര്‍ക്ക് സക്കര്‍ബര്‍ഗ്ഗിനേയും കടത്തിവെട്ടി പ്രിയ പ്രകാശ്

Posted By: Samuel P Mohan

ഒരു രാത്രി വെളുത്തപ്പോഴേക്കും പ്രിയ പ്രകാശ് വാര്യര്‍ എന്ന പെണ്‍കുട്ടിയുടെ ജീവിതം തന്നെ മാറി. ഒമര്‍ ലുലു സംവിധാനം ചെയ്ത അഡാര്‍ ലൗവിലെ മാണിക്യ മലരേ എന്ന ഒറൊറ്റ ഗാനം കൊണ്ട് ലോകമെമ്പാടും ആരാധകരെ നേടിയിരിക്കുകാണ് പ്രിയ പ്രകാശ്.

മാര്‍ക്ക് സക്കര്‍ബര്‍ഗ്ഗിനേയും കടത്തിവെട്ടി പ്രിയ പ്രകാശ്

ഗാനം ഹിറ്റായതോടെ ഫേസ്ബുക്കിലും വാട്ട്‌സാപ്പിലും ട്വിറ്ററിലുമൊക്കെ വീഡിയോ പ്രചരിച്ചു. ബോളിവുഡിലെ പോലും മുന്‍നിര താരങ്ങളെ പിന്നിലാക്കിയാണ് പ്രിയ എത്തിയരിക്കുന്നത്. പ്രിയ ഇനിയും ഏറെ ആഘോഷിക്കപ്പെടും എന്ന് റിഷി കപൂര്‍ ട്വീറ്റ് ചെയ്തു.

ഫേസ്ബുക്ക് സ്ഥാപകനായ മാര്‍ക്ക് സക്കര്‍ബര്‍ഗിനേയും കടത്തി വെട്ടി ഇന്‍സ്റ്റാഗ്രാമില്‍ ഫോളോവേഴ്‌സിനെ നേടിയിരിക്കുകയാണ് പ്രിയ പ്രകാശ് വാര്യര്‍. നിലവില്‍ പ്രിയ പ്രാകാശിന് 4.5 മില്ല്യന്‍ ഫോളോവേഴ്‌സും മാര്‍ക്ക് സക്കര്‍ബര്‍ഗ്ഗിന് 4 മില്ല്യന്‍ ഫോളോവേഴ്‌സുമാണ്.

മാര്‍ക്ക് സക്കര്‍ബര്‍ഗ്ഗിനേയും കടത്തിവെട്ടി പ്രിയ പ്രകാശ്

റെക്കോര്‍ഡുകള്‍ തിരുത്തി മുന്നേറിയ പ്രിയ സണ്ണി ലിയോണിനേയും പിന്നിലാക്കിയിരുന്നു. അതിനു മുന്‍പ് ബോളിവുഡിലെ സൂപ്പര്‍ താരം ദീപിക പദുക്കണിനേയും മോണി റോയിയേയും പ്രിയ പ്രകാശ് പിന്നിലാക്കിയിരുന്നു.

ഇന്‍സ്റ്റാഗ്രാമില്‍ ദുല്‍ഖറിനേയും മോഹന്‍ലാലിനേയും കടത്തി വെട്ടിയിരിക്കുന്നു പ്രിയ. കണ്ണടച്ച് കാണിച്ച് മലയാളികളുടെ മനസ്സ് കവര്‍ന്ന പ്രിയയ്ക്ക് പാക്കിസ്ഥാന്‍, ഈജിപ്ത്, ടുണീഷ്യ, യുകെ തുടങ്ങി വിദേശ രാജ്യങ്ങളില്‍ തന്നെ ആദാധകര്‍ ഉണ്ട്. പ്രിയയുടെ ഫോട്ടോകള്‍ക്കു പോലും പതിനായിരക്കണക്കിന് ലെക്കുകളും കമന്റുകളുമാണ് വന്നു കൊണ്ടിരിക്കുന്നത്.

പാനസോണിക്കില്‍ നിന്ന് രണ്ട് ഇടിവെട്ട് ക്യാമറകള്‍; G7, G85 ക്യാമറകള്‍ ഏപ്രിലില്‍ വിപണിയിലെത്തും

തൃശൂര്‍ സ്വദേശിയായ പ്രിയ പ്രകാശ് വിമല കോളേജിലാണ് പഠിക്കുന്നത്. ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളാകാനെത്തിയ കുട്ടികളെ കണ്ട് അവരുടെ കഴിവുകള്‍ തിരിച്ചറിഞ്ഞ് മുന്നിലേക്ക് കൈപിടിച്ചുയര്‍ത്തിയത് സംവിധാനം ഒമര്‍ ലുലുവാണ്.

English summary
Now Priya Varrier currently has 4.5 million followers, Zuckerberg has merely 4 million followers on the platform. With just 91 posts, the young actor has gained quite a stardom in such small time span.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot