ഇൻഫ്ലുവൻസേഴ്സ് ഇനി കാശ് വാങ്ങി തള്ളണ്ട; 50 ലക്ഷം വരെ പിഴയടക്കേണ്ടി വരും

|

ഇന്നത്തെ കാലത്ത് ആളുകൾ ഏറ്റവും കൂടുതൽ വിശ്വസിക്കുന്നത് ആരെയാണ്..? പത്രമാധ്യമങ്ങളെയോ, ടിവി ചാനലുകളെയോ, അതോ ഓൺലൈൻ മാധ്യമങ്ങളെയോ? വായനക്കാർ പ്രേക്ഷകരും ഇപ്പോൾ സബ്സ്ക്രൈബേഴ്സും വ്യൂവേഴ്സുമൊക്കെയായി മാറിയിരിക്കുന്നു. കേന്ദ്രീകൃത മാധ്യമങ്ങളെക്കാളും സ്വീകാര്യത ഇന്ന് ലഭിക്കുന്നത് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലെ ഇൻഫ്ലുവൻസേഴ്സിനാണെന്നത് തർക്കമില്ലാത്ത കാര്യമാണ്. എന്നാൽ ഈ Influencers പങ്ക് വയ്ക്കുന്ന വിവരങ്ങൾ യാഥാർഥ്യമാണെന്ന് നിങ്ങൾക്ക് ഉറപ്പുണ്ടോ..?

ഗാഡ്ജറ്റുകൾ

പ്രത്യേകിച്ചും പലവിധ സ്ഥാപനങ്ങൾ, റിസോർട്ടുകൾ, ഹോട്ടലുകൾ, ഉപകരണങ്ങൾ, ഗാഡ്ജറ്റുകൾ, വാഹനങ്ങൾ എന്നിവയെക്കുറിച്ചുള്ള വീഡിയോകളും പോസ്റ്റുകളുമൊക്കെ. ഇവയിൽ പലതും പണം വാങ്ങിച്ചിട്ടുള്ള പ്രകടനമാണെന്നതാണ് യാഥാർഥ്യം. എല്ലാവരും ഇങ്ങനെയാണെന്ന് ഒരു അഭിപ്രായം ഞങ്ങൾക്കില്ല. പോയ സ്ഥലത്തേക്കുറിച്ചും തങ്ങിയ ഹോട്ടലിനെക്കുറിച്ചും ഓടിച്ച വാഹനത്തെക്കുറിച്ചുമൊക്കെ സത്യസന്ധമായ അഭിപ്രായം പറയുന്ന നിരവധി ഇൻഫ്ലുവൻസേഴ്സും നവമാധ്യമങ്ങളിൽ ഉണ്ട്.

പുതുവത്സര സമ്മാനങ്ങൾക്കായി നോക്കുകയാണോ..? ചില കിടിലൻ സ്മാർട്ട്ഫോണുകൾ പരിചയപ്പെടാംപുതുവത്സര സമ്മാനങ്ങൾക്കായി നോക്കുകയാണോ..? ചില കിടിലൻ സ്മാർട്ട്ഫോണുകൾ പരിചയപ്പെടാം

സോഷ്യൽ മീഡിയ

എന്തായാലും ഇൻഫ്ലുവൻസേഴ്സിൽ ഫോളോവേഴ്സിന് വലിയ വിശ്വാസം ആണെങ്കിലും കേന്ദ്ര സർക്കാരിന് അത്ര വിശ്വാസമില്ല. ഇത് വരെ യാതൊരു നിയന്ത്രവുമില്ലാതെ സോഷ്യൽ മീഡിയയിൽ എന്തും കാണിച്ച് നടന്നിരുന്ന ഇൻഫ്ലുവൻസേഴ്സിന് ചെറിയ രീതിയിൽ ഒരു മൂക്ക് കയറിടുകയാണ് കേന്ദ്രം. ബ്രാൻഡുകളിൽ നിന്ന് പണം വാങ്ങി ഗാഡ്ജറ്റുകളും വാഹനങ്ങളുമൊക്കെ അടിപൊളിയാണെന്ന് പറയുന്നവരാണ് സൂക്ഷിക്കേണ്ടത്.

പെയ്ഡ് പ്രമോഷൻ

പെയ്ഡ് പ്രമോഷനുകളുടെ ഭാഗമായി അപ്ലോഡ് ചെയ്യുന്ന കണ്ടന്റുകളിൽ ഇത് കൃത്യമായി മനസിലാകുന്ന വിധത്തിൽ പ്രദർശിപ്പിച്ചിരിക്കണമെന്നാണ് കേന്ദ്ര നിലപാട്. ഇത് പാലിക്കാൻ തയ്യാറാകാത്തവർ 50 ലക്ഷം വരെ ഫൈൻ അടയ്ക്കേണ്ടി വന്നേക്കാം. ഇൻഫ്ലുവൻസേഴ്സിന് പണം നൽകി നിലവാരമില്ലാത്ത പ്രോഡക്റ്റുകൾ പോലും പ്രമോട്ട് ചെയ്യുന്ന രീതി അടുത്ത കാലത്ത് പരസ്യ വിപണിയിൽ കണ്ട് വരുന്നുണ്ട്.

ഇത് പുതിയ ഇന്ത്യയുടെ ബിഎസ്എൻഎൽ; രണ്ടാം വരവിൽ മലയാളികൾക്കും ഗുണം; 4ജിക്ക് പിന്നാലെ 5ജിയുമെത്തും | BSNLഇത് പുതിയ ഇന്ത്യയുടെ ബിഎസ്എൻഎൽ; രണ്ടാം വരവിൽ മലയാളികൾക്കും ഗുണം; 4ജിക്ക് പിന്നാലെ 5ജിയുമെത്തും | BSNL

വീഡിയോ

ഇൻഫ്ലുവൻസേഴ്സിന് അവരുടെ ഫോളോവേഴ്സിനെ പ്രത്യക്ഷമായും പരോക്ഷമായും സ്വാധീനിക്കാൻ സാധിക്കും. ഇതിനേത്തുടർന്നാണ് ഫോളോവേഴ്സ് കൂടുതലുള്ളവർക്ക് പണം നൽകാൻ കമ്പനികൾ തയ്യാറാകുന്നത്. സോഷ്യൽ മീഡിയയിൽ സ്വാധീനം ചെലുത്തുന്ന നല്ലൊരു ശതമാനം ഇൻഫ്ലുവൻസേഴ്സും പോസ്റ്റുകളിലൂടെയും വീഡിയോകളിലൂടെയും പല ഉത്പന്നങ്ങളെക്കുറിച്ചും കൃത്യമായി മനസിലാക്കാതെ അന്ധമായി പ്രമോട്ട് ചെയ്യുന്നതും ഇന്ന് സാധാരണയാണ്.

 

പ്രമോഷൻ കണ്ടന്റുകൾ

ഇത് വരെ ഈ പ്രമോഷൻ കണ്ടന്റുകൾ നിയന്ത്രിക്കാൻ ഒരു തരത്തിലുള്ള വ്യവസ്ഥകളും ഉണ്ടായിരുന്നില്ല. പെയ്ഡ് പ്രമോഷനുകൾ കുതിച്ചുയരുന്ന സാഹചര്യത്തിലാണ് പുതിയ ചട്ടങ്ങൾ കൊണ്ട് വരാൻ കേന്ദ്രം തയ്യാറാകുന്നത്. ഉപയോക്തൃകാര്യ മന്ത്രാലയം ഇതിനായി പുതിയ ഗൈഡ്ലൈനുകൾ അവതരിപ്പിക്കുമെന്നാണ് റിപ്പോർട്ടുകൾ. പണം വാങ്ങിച്ച് ചെയ്യുന്ന വീഡിയോകളിലും പോസ്റ്റുകളിലും പെയ്ഡ് പ്രമോഷൻ ടാഗ് കൊടുക്കുന്നത് ധനനഷ്ടം, മാനഹാനി എന്നിവയിൽ നിന്ന് രക്ഷപ്പെടാൻ ഇൻഫ്ലുവൻസേഴ്സിനെ സഹായിക്കുമെന്ന് സാരം.

2022ൽ വിപണിയിലെത്തിയ ഏറ്റവും മികച്ച മിഡ്റേഞ്ച് സ്മാർട്ട്ഫോണുകൾ2022ൽ വിപണിയിലെത്തിയ ഏറ്റവും മികച്ച മിഡ്റേഞ്ച് സ്മാർട്ട്ഫോണുകൾ

പ്രമോഷൻ വീഡിയോസ്

പ്രമോഷൻ വീഡിയോസ് ചെയ്യുമ്പോൾ കാശ് വാങ്ങിയാണ് ഇത് ചെയ്തിരിക്കുന്നത് എന്ന് വ്യക്തമാക്കാത്തവർക്കെതിരെ സെൻട്രൽ കൺസ്യൂമർ പ്രൊട്ടക്ഷൻ അതോറിറ്റിയ്ക്ക് ( സിസിപിഎ ) പരാതി നൽകാം. സോഷ്യൽ മീഡിയയിലെ ഇൻഫ്ലുവൻസേഴ്സിന് മാത്രമല്ല, സെലിബ്രറ്റികൾക്കും മറ്റും ഈ നിയന്ത്രണങ്ങൾ ബാധകമാകും. വ്യാജ വിവരങ്ങൾ പങ്ക് വയ്ക്കുന്നത് തടയാനാണ് നിയന്ത്രണം കൊണ്ട് വരുന്നത്. ചില ബ്രാൻഡുകളെ മാത്രം പ്രമോട്ട് ചെയ്യുന്ന സാഹചര്യവും ഇതിലൂടെ തടയപ്പെടും.

അഡ്വൈർട്ടൈസിങ് സ്റ്റ്രാറ്റർജി

മുമ്പ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ അത്യാവശ്യം റീച്ച് ലഭിക്കുന്ന ഇൻഫ്ലുവൻസേഴ്സിന് വ്യൂവ്സിന്റെ അടിസ്ഥാനത്തിലായിരുന്നു വരുമാനം ലഭിച്ചിരുന്നത്. എന്നാൽ ഇപ്പോൾ ആ രീതി തന്നെ പൂർണമായി മാറിയിരിക്കുകയാണ്. സോഷ്യൽ മീഡിയയിൽ അഭിപ്രായം പറയുന്നതിന് ഇൻഫ്ലുവൻസേഴ്സിനുള്ള സ്വാതന്ത്ര്യവും അവരുടെ റീച്ചും ബ്രാൻഡുകളെ അവരുടെ അഡ്വൈർട്ടൈസിങ് സ്റ്റ്രാറ്റർജി തന്നെ മാറ്റി ചിന്തിപ്പിച്ചുവെന്നതാണ് യാഥാർഥ്യം.

ചെറുതും വേണ്ട.. വലുതും വേണ്ട; ഇനിയൊരു ഇടത്തരം നോക്കാം; ജിയോ നൽകുന്ന അടിപൊളി പ്ലാൻ | Jio Plansചെറുതും വേണ്ട.. വലുതും വേണ്ട; ഇനിയൊരു ഇടത്തരം നോക്കാം; ജിയോ നൽകുന്ന അടിപൊളി പ്ലാൻ | Jio Plans

Best Mobiles in India

Read more about:
English summary
While followers have a lot of faith in influencers, the central government does not. The Center is putting a limited amount of control over influencers who have previously posted anything on social media without restriction. Those who were paid by brands to say that the products were cool should beware.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X