ഗൂഗിളിന് ഇതുവരെ കണ്ടെത്താൻ കഴിയാത്തത് ഏതെന്ന് പറഞ്ഞു പ്രധാനമന്ത്രിക്ക് പണികൊടുത്ത് ശശി തരൂർ!

By Shafik
|

ട്വിറ്റർ വാക് തർക്കങ്ങളുടെയും ട്രോളുകളുടെയും വേദിയാകുന്നത് പലപ്പോഴും നമ്മൾ കണ്ടിട്ടുള്ളതാണ്. പല സിനിമാതാരങ്ങളുടെയും രാഷ്ട്രീയ പ്രവർത്തകരുടെയും നേതാക്കളുടേയുമെല്ലാം ട്വീറ്റുകൾ പലപ്പോഴും പല രീതിയിലുള്ള ചർച്ചകളിലേക്കും രസകരമായ പല സംവാദങ്ങളിലേക്കും പോസ്റ്റ് യുദ്ധങ്ങളിലേക്കും വരെ എത്താറുണ്ട്. അത്തരത്തിൽ ശശി തരൂർ ഈയിടെ ഇട്ട ഒരു പോസ്റ്റുമായി ബന്ധപ്പെട്ട ചില രസകരമായ കാര്യങ്ങളാണ് ഇവിടെ പറയാൻ പോകുന്നത്.

 

ഒരിക്കലും വരാത്ത 'അഛെ ദിൻ'

ഒരിക്കലും വരാത്ത 'അഛെ ദിൻ'

ബിജെപിയുടെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും തിരഞ്ഞെടുപ്പ് സമയത്തെ ഏറ്റവും വലിയ വാഗ്ദാനങ്ങളിൽ ഒന്നായിരുന്നു. 'അഛെ ദിൻ'. എന്നാൽ ഭരണത്തിലേറി നാല് വർഷം ആയിട്ടും ഈ അഛെ ദിൻ വന്നുചേരാത്തത് കാരണം നിരവധി വിമർശനങ്ങളും ട്രോളുകളും ബിജെപിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും നേരിടേണ്ടി വന്നിട്ടുണ്ട്. അതിൽ ഏറ്റവും പുതിയ അല്പം മൂർച്ചയുള്ള ഒപ്പം രസകരവുമായ ഒരു ഉദാഹരണമാണ് ശശി തരൂരിന്റെ ഈ പോസ്റ്റ്.

ശശി തരൂരിന്റെ പോസ്റ്റ്

ശശി തരൂരിന്റെ പോസ്റ്റ്

പ്രധാനമന്ത്രിയും ഗൂഗിൾ സിഇഒ സുന്ദർ പിച്ചയും ഒരുമിച്ച് നടക്കുന്ന ഒരു ഫോട്ടോ അടങ്ങിയ ട്രോൾ പോസ്റ്റ് ആണ് ശശി തരൂർ ഇട്ടിരിക്കുന്നത്. ഒപ്പം പോസ്റ്റിൽ "ഗൂഗിളിന് പോലും ഇതുവരെ കണ്ടെത്താൻ കഴിയാത്ത ഉത്തരം" എന്നും കൊടുത്തിട്ടുണ്ട്. "ഇന്ത്യക്കാർ ഈയിടെയായി ഗൂഗിളിൽ എന്താണ് സെർച്ച് ചെയ്യുന്നത്" എന്ന് പ്രധാനമന്ത്രി ചോദിക്കുമ്പോൾ "അഛെ ദിൻ" എന്ന് ഗൂഗിൾ സിഇഒ മറുപടി പറയുന്നതാണ് ചിത്രത്തിലുള്ളത്.

മറുപടികളും രസകരം
 

മറുപടികളും രസകരം

നിശിതമായി പ്രധാനമന്ത്രിയുടെ അഛെ ദിൻ പരിപാടിയെ വിമർശിച്ച് പോസ്റ്റിട്ട ശശി തരൂരിനെ അനുകൂലിച്ചും വിമർശിച്ചും നിരവധി പേർ രംഗത്തു വരികയും ചെയ്തിട്ടുണ്ട്. അതിൽ രസകരമായ ചില പോസ്റ്റുകളും ചിത്രങ്ങളുമിതാ..

മലയാളിക്കും പറയാനുണ്ട്

മലയാളിക്കും പറയാനുണ്ട്

മലയാളിയുടെ സാന്നിധ്യം ഇല്ലാത്ത ഒരു സ്ഥലമില്ലല്ലോ.. അതിനാൽ ഇവിടെയും നിരവധി മലയാളി പോസ്റ്റുകൾ കാണാം. അതിൽ രസകരമായ ഒന്ന്.

മുഴുവൻ ട്വിറ്റര് പോസ്റ്റുകൾ വായിക്കാം

മുഴുവൻ ട്വിറ്റര് പോസ്റ്റുകൾ വായിക്കാം

ശശി തരൂരിന്റെ പോസ്റ്റും അതിന്റെ മറുപടികളും പൂർണ്ണമായും താഴെ വായിക്കാം.

Best Mobiles in India

Read more about:
English summary
The One Result Even Google Cant Find Out Shashi Tharoor Tweet.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X