രാഷ്ട്രീയക്കാരെ കുറിച്ചൊക്കെ ഫേസ്ബുക്കിൽ തോന്നിയത് പോലെ എഴുതിവിടുന്നവർ ഇതൊന്ന് വായിക്കുക!

  By GizBot Bureau
  |

  നമ്മൾ ഇന്ത്യക്കാരുടെ, പ്രത്യേകിച്ച് മലയാളികളുടെ ഒരു പൊതുസ്വഭാവം ആണ് രാഷ്ട്രീയക്കാരെ കുറിച്ചുള്ള പല തരത്തിലുള്ള പോസ്റ്റുകൾ ഫേസ്ബുക്ക് വഴി ഇടുക എന്നത്. പൊതുബോധവും സമൂഹത്തിലെ തിന്മകളോടുള്ള പ്രതികരണവും ആയിട്ടായിരിക്കും ചിലർ ഇത്തരത്തിൽ രാഷ്ട്രീയക്കാരെ നിശിതമായി വിമർശിച്ചു പോസ്റ്റുകൾ ഇടാൻ പ്രേരിപ്പിക്കുന്നത് എങ്കിൽ, മറ്റു ചിലർക്ക് വെറും രാഷ്ട്രീയ പകപോക്കലുകൾ മാത്രമായിരിക്കും ഇത്തരം പോസ്റ്റുകൾ.

  രാഷ്ട്രീയക്കാരെ കുറിച്ചൊക്കെ ഫേസ്ബുക്കിൽ തോന്നിയത് പോലെ എഴുതിവിടുന്നവർ

   

  എന്തായാലും ഇന്ത്യയിൽ ഇത്തരത്തിൽ രാഷ്ട്രീയക്കാരെ വിമർശിച്ച് പോസ്റ്റുകൾ ഇടുക വഴി പണി കിട്ടിയ ജയിലിലേക്കുള്ള വഴി സ്വയം ക്ഷണിച്ചു വരുത്തിയ ഏഴു സംഭവങ്ങളാണ് ഇവിടെ പറയാൻ പോകുന്നത്.

  കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

  1.റാംപൂരിൽ 2015 മാർചിൽ പ്ലസ് വൺ വിദ്യാർത്ഥി അറസ്റ്റിലായത്

  ഉത്തർപ്രദേശിലെ മന്ത്രിയായ ആസാം ഖാനെ കുറിച്ച് മോശമായ രീതിയിൽ ഫേസ്ബുക്ക് വഴി പരാമർശിച്ചു പോസ്റ്റ് ഇട്ടതിനെ തുടർന്നാണ് ഈ പ്ലസ് വൺ വിദ്യാർത്ഥി അറസ്റ്റിൽ ആയത്. സംഭവത്തെ തുടർന്ന് അറസ്റ്റിലായ ഈ ചെറുപ്പക്കാരൻ കുറച്ചു നാളുകൾക്ക് ശേഷമെ ജാമ്യം ലഭിച്ചു പുറത്തു വരികയുണ്ടായുള്ളൂ.

  2. കേരളത്തിൽ 2014 ആഗസ്റ്റിൽ രാജേഷ് കുമാർ അറസ്റ്റിലായത്

  ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കുറിച് മോശമായ പരാമർശം ഫേസ്ബുക്ക് വഴി നടത്തിയതിനെ തുടർന്ന് സിപിഐഎം പ്രവർത്തകനായ രാജേഷ് കുമാർ അറസ്റ്റിലായത് വലിയ വാർത്തയായ ഒന്നായിരുന്നു. മോദിയെ കുറിച്ചുള്ള മോശം രീതിയിലുള്ള ചിത്രങ്ങളും കമന്റുകളും ആയിരുന്നു ഇത്തരത്തിൽ ഒരു അറസ്റ്റിലേക്ക് രാജേഷിനെ എത്തിച്ചത്.

  3. ഗോവയിൽ 2014 മെയിൽ ദേവു ചോദങ്കർ അറസ്റ്റിലായത്

  ഇവിടെയും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ തെറ്റായ പരാമർശം നടത്തി എന്ന കാരണത്താലാണ് ഈ ചെറുപ്പക്കാരൻ അറസ്റ്റിലായത്. ഐപിസി സെക്ഷൻ 153 എ, 295 എ, പീപ്പിൾസ് ആക്റ്റ് 125, ഐടി ആക്റ്റ് 66 എ എന്നീ വകുപ്പുകളിൽ കുറ്റം ചുമത്തിയായിരുന്നു അറസ്റ്റ്. എന്നാൽ പ്രധാനമന്ത്രിയുടെ തെറ്റായ നയങ്ങൾക്കെതിരെയുള്ള ഒരു നിരൂപണ പോസ്റ്റ് മാത്രമാണ് ദേവു ഇട്ടത് എന്ന വിശദീകരണം ആണ് പ്രതിപക്ഷം ഇതിന് നൽകിയ വിശദീകരണം.

  4. മുംബൈയിൽ 2012ൽ രണ്ടു പെണ്കുട്ടികൾ അറസ്റ്റിലായത്

  ഷഹീൻ ദാദ, രേണു ശ്രീനിവാസൻ എന്നിങ്ങനെയുള്ള രണ്ടു പെണ്കുട്ടികൾ ശിവ സേന നേതാവ് ബാൽ താക്കറെയുടെ സംസ്കാര ചടങ്ങുകൾക്കെതിരെ ചോദ്യം ചെയ്തു പോസ്റ്റ് ഇടുകയും ലൈക്ക് ചെയ്യുകയും ചെയ്തതിന്റെ പേരിലാണ് അറസ്റ്റിൽ ആയത്. ഇതിൽ ഒരാൾ പോസ്റ്റ് ഇട്ടു എന്ന കുറ്റത്തിനും രണ്ടാമത്തെ ആൾ ആ പോസ്റ്റ് ലൈക്ക് ചെയ്തു എന്ന കാരണത്താലുമാണ് അറസ്റ്റിലായത്.

  5. പുതുച്ചേരിയിൽ ഒക്ടോബർ 2012ൽ രവി ശ്രീനിവാസൻ അറസ്റ്റിലായത്

  കോണ്ഗ്രസ്സ് നേതാവ് പി ചിദംബരത്തിന്റെ മകൻ കാർത്തി ചിദംബരത്തിന്റെ മകനെതിരെ മോശം പരാമർശം ട്വിറ്റർ വഴി പോസ്റ്റ് ചെയ്തതിനെ തുടർന്നായിരുന്നു പുതുച്ചേരിയിൽ ഒക്ടോബർ 2012ൽ രവി ശ്രീനിവാസൻ എന്ന ബിസിനസുകാരൻ അറസ്റ്റിലായത്.

  6. മുംബൈയിൽ മെയ് 2012ൽ എയർ ഇന്ത്യ ജോലിക്കാർ അറസ്റ്റിലായത്

  എയർ ഇന്ത്യ ക്യാബിൻ ക്രൂ അംഗങ്ങളായ മയനക് മോഹൻ ശർമ്മ, കെ വി ജെ റാവു എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തത് അന്നത്തെ പ്രധാനമന്ത്രി മൻമോഹൻ സിംഗും മറ്റു ചില രാഷ്ട്രീയ നേതാക്കളും ദേശീയ പതാകയെ അവഹേളിച്ചു എന്ന കാര്യം പറഞ്ഞുള്ള പോസ്റ്റ് ഇട്ടതിനെ പേരിലായിരുന്നു. 12 ദിവസത്തോളം ജയിൽവാസം അനുഷ്ടിച്ച ശേഷമാണ് അവർ പുറത്തുവന്നത്.

  7. ജതവ്പൂരിൽ ഏപ്രിൽ 2012ൽ അംബികേശ് മഹാപത്ര, സുബ്രത സെൻഗുപ്ത എന്നിവർ അറസ്റ്റിലായത്

  ജതവ്പൂർ യൂണിവേഴ്‌സിറ്റി പ്രഫസർ ആയ അംബികേശ് മഹാപത്രയും അയൽക്കാരൻ സുബ്രത സെൻഗുപ്തയും അറസ്റ്റിൽ ആയത് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്കെതിരെയുള്ള കാർട്ടൂണ് പ്രചരിപ്പിച്ചു എന്നതിന്റെ പേരിലായിരുന്നു. രണ്ടുപേർക്കെതിരെയും 93 പേജുള്ള ചാർജ്ജ് ഷീറ്റ് ആയിരുന്നു പോലീസ് എഴുതിയുണ്ടാക്കിയത്.

  ഗൂഗിളും ആപ്പിളും ഫേസ്ബുക്കുമെല്ലാം പ്രവർത്തിക്കുന്നത് ഇവിടെ

  കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

  Read more about:
  English summary
  These 7 Incidents People Landed in Jail in India for Posting Social Media Status Against Politicians
  X

  ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot

  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Gizbot sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Gizbot website. However, you can change your cookie settings at any time. Learn more