സോഷ്യല്‍ മീഡിയയില്‍ എങ്ങനെ കൂടുതല്‍ സുഹൃത്തുക്കളെ ചേര്‍ക്കാം?

Posted By: Samuel P Mohan

സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമുകളിലൂടെ നമ്മുടെ പ്രീയപ്പെട്ടവരുമായുളള ബന്ധങ്ങള്‍ നില നിർത്താൻ സാധിക്കും. ഇതില്‍ സുഹൃത്തുക്കള്‍ ഇല്ലാത്തത് അത്ര രസകരവുമല്ല.

സോഷ്യല്‍ മീഡിയയില്‍ എങ്ങനെ കൂടുതല്‍ സുഹൃത്തുക്കളെ ചേര്‍ക്കാം?

ഫേസ്ബുക്കില്‍ അപ്‌ഡേററുകള്‍ പങ്കുവയ്ക്കുക, ഇന്‍സ്റ്റാഗ്രാമില്‍ ഫോട്ടോകളും വീഡിയോകളും പോസ്റ്റ് ചെയ്യുക, ട്വിറ്ററിലൂടെ നമ്മുടെ അഭിപ്രായം ലോകത്തോട് പറയുകയോ, സ്‌നാപ്ചാറ്റില്‍ സ്റ്റോറികള്‍ സൃഷ്ടിക്കുക എന്നിവയൊക്കെ ചെയ്യാം.

ഈ സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ എങ്ങനെ സുഹൃത്തുക്കളെ ചേര്‍ക്കാം എന്നുളളതിന് എളുപ്പത്തില്‍ കുറച്ചു ടിപ്‌സുകള്‍ ഇവിടെ നല്‍കാം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ഫേസ്ബുക്ക്

സ്‌റ്റെപ്പ് 1: ഏതെങ്കിലും പേജിന്റെ മുകളിലുളള സെര്‍ച്ച് ബാറില്‍ ക്ലിക്ക് ചെയ്യുക.

സ്‌റ്റെപ്പ് 2: സെര്‍ച്ച് ബാറില്‍ നിങ്ങളുടെ സുഹൃത്തിന്റെ പേര്, ഇമെയില്‍ അല്ലെങ്കില്‍ മൊബൈല്‍ നമ്പര്‍ ടൈപ്പ് ചെയ്യുക. സെര്‍ച്ച് ഐക്കണില്‍ ക്ലിക്ക് ചെയ്യുക.

സ്‌റ്റെപ്പ് 3: നിങ്ങളുടെ സുഹൃത്തിനെ കാണുന്നില്ലെങ്കില്‍ ആളുകളെ ക്ലിക്ക് ചെയ്തു കൊണ്ട് ശ്രമിക്കുക.

സ്‌റ്റെപ്പ് 4: മറ്റുളളവര്‍ക്ക് ഫ്രണ്ട് റിക്വസ്റ്റ് അയക്കണമെങ്കില്‍, അവരുടെ പ്രൊഫൈല്‍ ഫോട്ടോയുടെ അടുത്ത് കാണുന്ന 'Add friend' എന്നതില്‍ ക്ലിക്ക് ചെയ്യുക.

 

ഇന്‍സ്റ്റാഗ്രാം

രീതി:1- ഫേസ്ബുക്ക് അല്ലെങ്കില്‍ നിങ്ങളുടെ സമ്പര്‍ക്ക ലിസ്റ്റില്‍ നിന്ന് സുഹൃത്തുക്കളെ കണ്ടെത്താന്‍

സ്‌റ്റെപ്പ് 1: നിങ്ങളുടെ ഇന്‍സ്റ്റാഗ്രാം പ്രൊഫൈലിലേക്ക് പോയി മൂന്നു ഡോട്ട് ഐക്കണ്‍ ക്ലിക്ക് ചെയ്യുക.

സ്‌റ്റെപ്പ് 2: 'Follow people' എന്നതില്‍ സ്‌ക്രോള്‍ ചെയ്യുക.

സ്‌റ്റെപ്പ് 3: ഇന്‍സ്റ്റാഗ്രാമില്‍ സുഹൃത്തുക്കളെ കാണാനായി, നിങ്ങളുടെ ഫേസ്ബുക്ക് ഫ്രണ്ട് ലിസ്റ്റില്‍ നിന്നോ കോണ്ടാക്ടില്‍ നിന്നോ 'ഫേസ്ബുക്ക് ഫ്രണ്ട്‌സ്' അല്ലെങ്കില്‍ 'കോണ്ടാക്ട്' എന്നതില്‍ ക്ലിക്ക് ചെയ്യുക.

സ്‌റ്റെപ്പ് 4: ഇന്‍സ്റ്റാഗ്രാം ഫീല്‍ഡില്‍ നിങ്ങള്‍ കാണാന്‍ ആഗ്രഹിക്കുന്ന ആളുകളുടെ പ്രൊഫൈലുകളുടെ അടുത്തുളള 'follow' ടാപ്പു ചെയ്യുക.

രീതി 2: ആളുകളെ തിരയാനായി

സ്‌റ്റെപ്പ് 1: പേജിന്റെ ചുവടെയുളള തിരയല്‍ ഐക്കണില്‍ ക്ലിക്ക് ചെയ്യുക. ഇതു ചെയ്യുമ്പോള്‍ ഒരു തിരയല്‍ ബാര്‍ പൊന്തി വരും.

സ്‌റ്റെപ്പ് 2: നിങ്ങള്‍ പിന്തുടരാന്‍ ആഗ്രഹിക്കുന്ന വ്യക്തിയുടെ പേര് ടൈപ്പ് ചെയ്യുക.

സ്‌റ്റെപ്പ് 3: വ്യക്തിയുടെ പ്രൊഫൈല്‍ പ്രത്യക്ഷപ്പെട്ടില്ലെങ്കില്‍ ആളുകളെ ക്ലിക്ക് ചെയ്യുക.

സ്‌നാപ്ചാറ്റ്

രീതി 1: ഉപഭോക്തൃനാമം വഴി

സ്‌റ്റെപ്പ് 1: സ്‌നാപ്പ്ചാറ്റ് തുറക്കുക

സ്‌റ്റെപ്പ് 2: സ്‌ക്രീനിന്റെ മുകളിലുളള ghost ഐക്കണ്‍ ടാപ്പ് ചെയ്യുക.

സ്‌റ്റെപ്പ് 3: 'Add friends' തിരഞ്ഞെടുക്കുക.

സ്‌റ്റെപ്പ് 4: യൂസര്‍നെയിം ചേര്‍ക്കുക ക്ലിക്ക് ചെയ്യുക.

സ്‌റ്റെപ്പ് 5: ആ വ്യക്തിയുടെ യൂസര്‍നെയിം ടൈപ്പ് ചെയ്യുക, അവരുടെ പ്രൊഫൈല്‍ അവിടെ കാണാം.

സ്‌റ്റെപ്പ് 6: '+' ഐക്കണില്‍ ക്ലിക്ക് ചെയ്ത് സുഹൃത്തിനെ ചേര്‍ക്കുക.


രീതി 2: സ്‌നാപ്‌കോഡ് വഴി

സ്‌റ്റെപ്പ് 1: വ്യക്തിയുടെ സ്‌നാപ്‌കോഡിന്റെ ചിത്രം നേടുക

സ്‌റ്റെപ്പ് 2: ghost ഐക്കണില്‍ ക്ലിക്ക് ചെയ്യുക.

സ്‌റ്റെപ്പ് 3: 'Add friends' എന്നത് തിരഞ്ഞെടുക്കുക.

സ്‌റ്റെപ്പ് 4: സ്‌നാപ്‌കോഡ് വഴി ആഡ് ചെയ്ത് ക്ലിക്ക് ചെയ്യുക.

സ്‌റ്റെപ്പ് 5: നിങ്ങളുടെ സുഹൃത്തിന്റെ സ്‌നാപ്‌കോടുളള ക്യാമറ റോളില്‍ നിന്നും ഫോട്ടോ തിരഞ്ഞെടുക്കുക.

ആ വ്യക്തി സ്വയം അതില്‍ ചേരും.

ട്വിറ്റര്‍

സ്‌റ്റെപ്പ് 1: ഏതെങ്കിലും പേജിന്റെ മുകളില്‍ സെര്‍ച്ച് ബാറില്‍ ക്ലിക്ക് ചെയ്യു.

സ്‌റ്റെപ്പ് 2: നിങ്ങളുടെ സുഹൃത്തിന്റെ പേര് അല്ലെങ്കിൽ ഉപയോക്തൃനാമം ടൈപ്പുചെയ്യുക, തിരയൽ ഐക്കൺ ക്ലിക്കുചെയ്യുക.

സ്‌റ്റെപ്പ് 3: നിങ്ങളുടെ സുഹൃത്തിനെ കാണുന്നില്ലെങ്കിൽ, ആളുകളെ ക്ലിക്കുചെയ്തുകൊണ്ട് ശ്രമിക്കുക.

സ്‌റ്റെപ്പ് 4:നിങ്ങളുടെ Twitter ഫീഡിൽ നിന്നുള്ള അപ്ഡേറ്റുകൾ കാണുന്നതിന് ആളുകളുടെ പ്രൊഫൈലിനടുത്തുള്ള പ്രസ്സ് പിന്തുടരുക.

ജിയോയെ വെല്ലു വിളിച്ച് എയര്‍ടെല്‍ പുതുക്കിയ 93 രൂപ പ്ലാന്‍ ഞെട്ടിക്കുന്നു

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
The very purpose of any social media platform is to keep us connected to our loved ones. If you are new to any of these social networking platforms, here's a step-by-step guide on how you can add your friends.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot