ലോകത്തെ മൊത്തം ചിരിപ്പിച്ച 20 ചിത്രങ്ങൾ.. നിങ്ങൾ എത്ര തന്നെ മസിലു പിടിച്ചാലും ഒന്ന് ചിരിക്കും!

  By Shafik
  |

  ചിരിപ്പിച്ച് നമ്മളെ ഒരു വഴിക്കാക്കുന്ന കുറച്ചു ചിത്രങ്ങൾ പരിചയപ്പെടുത്തുകയാണിവിടെ. ഓരോ ചിത്രങ്ങളും കണ്ടുകൊണ്ടിരിക്കെ ചിരിക്കാതിരിക്കാൻ എത്ര തന്നെ മസിൽ പിടിച്ചാലും ഇവിടെ നമുക്ക് സാധിക്കില്ല. സോഷ്യൽ മീഡിയ വഴി പ്രചരിച്ച ഈ ചിത്രങ്ങളിലേക്ക്.

  കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

  1

  തല നായയുടേതോ അതോ മനുഷ്യന്റേതോ? ഒറ്റ നോട്ടത്തിൽ ഒരു നായയുടേത് ആണുമെന്ന് തോന്നുമെങ്കിലും സംഭവം മനുഷ്യൻ തന്നെ. ഒരു നായയെ ചേർന്ന് കിടക്കുന്നത് കൊണ്ട് കാഴ്ചയിൽ ഇങ്ങനെ തോന്നിച്ചെന്ന് മാത്രം.

  2

  ഉള്ളി അരിഞ്ഞ് ഇനി കണ്ണ് നിറയില്ല. ഉള്ളി മുറിക്കുമ്പോൾ ഉള്ള കണ്ണ് നിറയലിന് ഒരു പരിഹാരവുമായാണ് ഇയാൾ പണിയെടുക്കുന്നത്. വേണമെങ്കിൽ നമുക്കും ഒന്ന് പരീക്ഷിക്കാവുന്നതാണ്.

  3

  പോലീസ് ഒന്നും വരില്ലായിരിക്കും.. നേരെ വിട്ടോ..ഒരു സ്കൂട്ടർ യാത്രയുടെ രസകരമായ കാഴ്ച. മൂന്ന് പേർ ഒരുമിച്ച് ഒരു സ്കൂട്ടറിൽ. ഇതിൽ ഒരാൾ കുരങ്ങൻ ആണെന്ന് മാത്രം.

  4

  ഒന്ന് ചെടി നനച്ചേക്കാം.. പെരുമഴയത്ത് മുറ്റമാകെ വേളം കൊണ്ട് നിറഞ്ഞിട്ടും വീണ്ടും ചെടി നനയ്ക്കാനായി പൈപ്പും കൊണ്ടിറങ്ങിയിരിക്കുകയാണ് ഈ ചെറുപ്പക്കാരൻ. ഒരു പക്ഷെ വേറെ എന്തെങ്കിലും ഉദ്ദേശിച്ചിട്ടുണ്ടാവാം.

  5

  ഒന്നും പറയാനില്ല.. ചില ചിത്രങ്ങൾ ഇങ്ങനെയാണ്, പ്രത്യേകിച്ച് ഒന്നും പറയേണ്ടി വരില്ല. ചിത്രം തന്നെ എല്ലാം നമുക്ക് മനസ്സിലാക്കിത്തരും.

  6

  ഇതിപ്പോൾ വണ്ടി എവിടെപ്പോയി? ഒരു ചെറിയ ഇരുചക്ര വാഹനത്തിൽ ഇത്രയധികം സാധനങ്ങൾ കൊള്ളിക്കാം എന്ന് തെളിയിക്കുകയാണ് ഇവർ. എന്തായാലും ഒരുപരിധി വരെ ഇവർക്ക് ഒരു ഓട്ടോ വിളിക്കേണ്ടി വരില്ല.

  7

  എന്താ എനിക്കും ഒരെണ്ണം വലിച്ചാൽ.. സിഗററ്റെടുത്ത് വലിക്കാൻ ശ്രമിക്കുന്ന, അല്ലെങ്കിൽ വലിക്കുന്ന പോലെ കളിച്ചു നോക്കുന്ന ഒരു കുഞ്ഞുകുട്ടി.

  8

  സാഹസികത പണ്ടേ നമുക്ക് വീക്‌നെസ്സ് ആയിപ്പോയി.. പക്ഷെ ഇത് സാഹസികതയാണോ അതോ മണ്ടത്തരമാണോ അതോ വേറെ എന്തെങ്കിലും ആണോ? നിങ്ങൾക്ക് കണ്ടിട്ട് എന്ത് തോന്നുന്നു..?

  9

  തലയെവിടെ? തല എവിടെയും പോയിട്ടില്ല. തല അവിടെ തന്നെ ഉണ്ട്. കണ്ണാടിയും പിടിച്ചിരിക്കുന്ന ആളുടെ കണ്ണാടിക്ക് മറുവശം ആണ് താൾ ഉള്ളത് എന്ന് മാത്രം. എന്നാൽ കാഴ്ചയിൽ തല ഉള്ളതായി തോന്നുകയേ ഇല്ല.

  10

  ഇതാണ് നുമ്മ പറഞ്ഞ കമ്പ്യുട്ടർ!! പല വിധം കംപ്യൂട്ടർ സെറ്റപ്പുകളും കണ്ടിട്ടുണ്ടെങ്കിലും അതിൽ നിന്നെല്ലാം ഏറെ വ്യത്യസ്തമായ ഒരു സെറ്റപ്പ് നമുക്കിവിടെ കാണാം. ചിരി അടങ്ങില്ല ഈ ചിത്രം കാണുമ്പോൾ.

  11

  പാവങ്ങൾ.. തൊട്ടുമുമ്പിൽ കുഴി ഉള്ളത് അറിഞ്ഞില്ല.. കാമുകനും കാമുകിയും കൂടെ മഴയത്ത് കുടയും ചൂടി പ്രണയബദ്ധരായി നടക്കുമ്പോൾ തൊട്ടു മുമ്പിൽ കുഴിയുള്ളത് കണ്ടില്ല. അല്ലെങ്കിലുംഈ വെള്ളത്തിൽ എങ്ങനെ കാണാൻ.

  12

  തിത്തിത്താരോ തിത്തിത്താരോ.. ഇത് ചിലർക്കൊന്നും അത്ര പുതുമ നിറഞ്ഞ ഒരു ചിത്രമായി തോന്നില്ല. കാരണം ജീപ്പിലും ഓട്ടോയിലുമൊക്കെ ഇതിന് സമാനമായ കാര്യങ്ങൾ നമ്മളും കുറെ ചെയ്തത് ഓർമയിൽ ഉള്ളത് കൊണ്ട് തന്നെ.

  13

  ഒരു ഹോട്ട് ബാത്ത്.. ഈ ചിത്രം ചിരിയേക്കാൾ അല്പം ആശയക്കുഴപ്പം ഉണ്ടാക്കുന്നത് കൂടിയാണ്. കാരണം താഴെ തീ കൂട്ടി ചുട്ടു പൊള്ളുന്ന വെള്ളത്തിൽ എങ്ങനെ ഒരാൾക്ക് കുളിക്കാൻ സാധിക്കും? ഇതിനു സമാനമായ ഒരു വീഡിയോ കൂടി ഈയടുത്ത് സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു.

  14

  ഒരു സൈക്കിൾ കാഴ്ച. തിരക്കേറിയ നഗരത്തിലൂടെ സൈക്കിളിൽ ഇത്രയും അധികം സാധനങ്ങൾ ബാലൻസ് തെറ്റാതെ കൊണ്ടുപോകുന്ന കാഴ്ച ഒരേ സാമ്യം ചിരിയും ചിന്തയും തരുന്നതാണ്.

  15

  ആ കല്ല് എങ്ങാനും.. അതെ. ആ കല്ല് എങ്ങാനും താഴോട്ട് വീണാൽ.. ഇതുപോലെ ഒരുപാട് പാറകൾ നമ്മുടെ നാട്ടിലും പരിസരത്തുമെല്ലാം നമ്മൾ കാണാറുണ്ട്. കാണുമ്പോൾ രസമാണെങ്കിലും ഒരല്പം നമ്മൾ പിടിക്കുക കൂടെ ചെയ്യുന്ന കല്ലുകൾ തന്നെയാണ് ഇവ.

  16

  കണ്ടിട്ട് മുടിയാണെന്ന് തോന്നുന്നുണ്ടോ? ഈ സംശയം എനിക്കും നിങ്ങൾക്കും ഇത് കാണുന്ന ആർക്കും തോന്നിയേക്കും. ഒരു ഉത്തരം എനിക്ക് തരാൻ പറ്റില്ല. നിങ്ങൾ എന്ത് പറയുന്നു?

  17

  ഇതിപ്പോ എന്താ സംഭവിച്ചത്? അപകടമാണോ അതോ ആരെങ്കിലും കൃത്വിമമായി ഉണ്ടാക്കിയെടുത്തതോ? എന്തായാലും ഇത് കാണുമ്പോൾ ചിരിയേക്കാൾ അല്പം ഭീതിയാണ് തോന്നുക. കാരണം ഇതൊരു അപകടം ആയിരുന്നെങ്കിൽ അതിൽ ഉണ്ടായിരുന്നവർക്ക് എന്ത് സഭവിച്ചിട്ടുണ്ടാകും എന്ന പേടി തന്നെ.

  18

  ഇങ്ങനെയും ഒരു ഉപകാരം ഉണ്ടായിരുന്നു അല്ലെ.. നമ്മൾ കാണുന്ന പല കാര്യങ്ങൾക്കും ഇത്തരത്തിൽ നമ്മൾക്ക് അറിയാത്ത പല ഉപഹാരങ്ങളും ഉണ്ടായിരിക്കാം അല്ലേ?

  19

  ഒരു ചെറിയ യന്തിരൻ.. ഇതിപ്പോൾ ആനയോളം വലിപ്പമുണ്ട് ഈ ഇരുചക്ര വാഹനത്തിന്. പോരാത്തതിന് വാഹനത്തിൽ ആണെങ്കിൽ എണ്ണിയാൽ തീരാത്ത അത്രയും ഉപകരണങ്ങളും. ഇത് ശരിക്കും നീങ്ങുന്ന വാഹനം തന്നെയാണോ എന്തോ?

  20

  ഇതാ വീണ്ടുമൊരു യന്തിരൻ.. ഇത് ഒരാൾ അല്ല ഒരുപാട് പേര് കൂടെ നിന്ന് എടുത്തതാണെന്ന് നമുക്കറിയാം എങ്കിലും ഈ ചിത്രം കാണുമ്പോൾ ഒരു പ്രത്യേക ഭംഗി തന്നെയാണ്. ഇതിൽ എത്ര കൈകൾ ഉണ്ട് എത്ര ആളുകൾ ഉണ്ട് എന്ന് എണ്ണിനോക്കൂ. രസകരമായിരിക്കും.

  കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

  Read more about:
  English summary
  Top 20 Funny Viral Images Went Wiral on Social Media.
  X

  ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot

  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Gizbot sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Gizbot website. However, you can change your cookie settings at any time. Learn more