ട്വിറ്റര്‍ ഇനി അക്കൗണ്ട്‌ വെരിഫിക്കേഷന്‌ തേര്‍ഡ്‌ പാര്‍ട്ടി ആപ്പ്‌ ഉപയോഗിക്കാന്‍ അനുവദിക്കും

Posted By: Archana V

അധിക സുരക്ഷ ഉറപ്പുവരുത്തുന്നതിനുള്ള നീക്കത്തിന്റെ ഭാഗമായി ട്വിറ്റര്‍ ഇനിമുതല്‍ ഉപയോക്താക്കളെ അവരുടെ അക്കൗണ്ടുകള്‍ വെരിഫൈ ചെയ്യുന്നതിനുള്ള ടു-ഫാക്ടര്‍ ഓതന്റിക്കേഷന്‌ വേണ്ടി തേര്‍ഡ്‌ പാര്‍ട്ടി ആപ്‌ ഇന്‍സ്‌റ്റാള്‍ ചെയ്യാന്‍ അനുവദിക്കും.

ട്വിറ്റര്‍ ഇനി അക്കൗണ്ട്‌ വെരിഫിക്കേഷന്‌ തേര്‍ഡ്‌ പാര്‍ട്ടി ആപ്പ്‌

ടെക്‌സ്‌റ്റ്‌ മെസേജിലൂടെ അയക്കുന്ന കോഡ്‌ വഴി മാത്രമാണ്‌ ഉപയോക്താക്കള്‍ക്ക്‌ നിലവില്‍ അക്കൗണ്ട്‌ വെരിഫൈ ചെയ്യാന്‍ കഴിഞ്ഞിരുന്നത്‌.

പുതിയ അപ്‌ഡേറ്റിലൂടെ ഉപയോക്താക്കള്‍ക്ക്‌ എസ്‌എംഎസിന്‌ പകരം ഗൂഗിള്‍ ഓതന്റിക്കേറ്റര്‍, ഡ്യുവോ മൊബൈല്‍ പോലുള്ള തേര്‍ഡ്‌ പാര്‍ട്ടി ഓതന്റിക്കേഷന്‍ ആപ്പുകള്‍ മൊബൈല്‍ ഡിവൈസില്‍ ഇന്‍സ്‌റ്റാള്‍ ചെയ്‌ത്‌ ഉപയോഗിക്കാം. " എസ്‌എംഎസ്‌ ടെക്‌സ്റ്റ്‌ മെസേജിന്‌ പകരം ടു-ഫാക്ടര്‍ ഓതന്റിക്കേഷന്‌ ആപ്പുകള്‍ ഉപയോഗിക്കാം " ട്വിറ്റര്‍ പ്രഖ്യാപിച്ചു.

ഈ തേര്‍ഡ്‌-പാര്‍ട്ടി ആപ്പുകള്‍ സ്വതന്ത്രമായി പ്രവര്‍ത്തിച്ച്‌ ടു-ഫാക്ടര്‍ ഓതന്‍രിക്കേഷന്‌ ഉപയോഗിക്കാനുള്ള കോഡ്‌ ഓഫ്‌ലൈനായി നല്‍കും. തുടര്‍ന്നും എസ്‌എംഎസ്‌ ടുഫാക്ടര്‍ ഓതന്റിിക്കേഷന്‌ ഉപയോഗിക്കാമെന്നും ബദല്‍ മാര്‍ഗം എന്ന നിലയിലാണ്‌ തേര്‍ഡ്‌ പാര്‍ട്ടി ആപ്പുകള്‍ നിര്‍ദ്ദേശിക്കുന്നതെന്നും ട്വിറ്റര്‍ വ്യക്തമാക്കിയിട്ടുണ്ട്‌.

ഗൂഗിള്‍ ക്രോം ബ്രൗസറിലൂടെ വെബ്‌സൈറ്റ്‌ ലോഡിങ്‌ സ്‌പീഡ്‌ പരിശോധിക്കാം

തേര്‍ഡ്‌ പാര്‍ട്ടി ആപ്പ്‌ എങ്ങനെ ഉപയോഗിക്കണം എന്നതിന്റെ വിശദമായ നിര്‍ദ്ദേശവും ട്വിറ്റര്‍ നല്‍കുന്നുണ്ട്‌.

എസ്‌എംഎസ്‌ അധിഷ്‌ഠിത ടു-ഫാക്ടര്‍ ഓതന്റിക്കേഷന്‍ ഉപയോഗിക്കുന്നത്‌ സ്ഥായി ആയ കോഡുകളാണ്‌ എന്നതിലാണ്‌ ട്വിറ്റര്‍ ഈ നീക്കം നടത്തിയിരിക്കുന്നത്‌.

അതിനാല്‍ , ഈ കോഡ്‌ ഏതെങ്കിലും ഹാക്കറിന്റെയോ ദുരുപയോഗം ചെയ്‌തേക്കാവുന്ന വ്യക്തികളുടെ കൈവശമോ എത്തിയാല്‍ ഡിവൈസില്‍ നിന്നും നേരിട്ടെടുക്കുന്നതിന്‌ പുറമെ മറ്റ്‌ പല മാര്‍ഗങ്ങളിലൂടെ മെസ്സേജുകള്‍ അവര്‍ക്ക്‌ കാണാന്‍ കഴിയും.

ഗൂഗിള്‍ ഓതെന്റിക്കേറ്റര്‍ പോലുള്ള ആപ്പുകളിലും മറ്റും 30 സെക്കന്‍ഡിനുള്ളില്‍ കോഡ്‌ മാഞ്ഞ്‌ പോകും. അതിനാല്‍ അക്കൗണ്ട്‌ വെരിഫൈ ചെയ്യാനും ആക്‌സസ്‌ ചെയ്യാനും ഒന്നു കൂടി സുരക്ഷിതമായ മാര്‍ഗം ഇതാണ്‌. നിങ്ങളുടെ അക്കൗണ്ട്‌ കൂടുതല്‍ സ്വകാര്യവും സുരക്ഷിതവും ആയിരിക്കുമെന്ന്‌ അര്‍ത്ഥം.

English summary
Up until now, Twitter users could only verify their accounts with a code sent via a text message.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot