ഫേസ്ബുക്കും വാട്സാപ്പും ഉപയോഗിക്കുന്നതിന് ഇനി മുതൽ ഈ രാജ്യത്ത് ടാക്‌സും..!!

By GizBot Bureau
|

ഫേസ്ബുക്ക് വാട്സാപ്പ് എല്ലാം ഉപയോഗിക്കുന്നതിന് സർക്കാരിന് ടാക്സ് കൊടുക്കേണ്ട ഒരു സ്ഥിതി നമ്മുടെ നാട്ടിൽ വന്നാൽ എന്തായിരിക്കും സ്ഥിതി? കേട്ടിട്ട് തന്നെ ചിരി വരുന്നു അല്ലെ. എന്നാൽ ചിരിച്ചുതള്ളാൻ വരട്ടെ, ഇന്ത്യയിൽ അല്ല, പക്ഷെ ഉഗാണ്ടയിലാണ് ഇത്തരം വിചിത്രമായ ഒരു ടാക്സ് സംവിധാനം അവിടത്തെ സർക്കാർ ഏർപ്പെടുത്തിയിരിക്കുന്നത്.

സോഷ്യൽ മീഡിയ ഉപയോഗിക്കാൻ ടാക്സ്

സോഷ്യൽ മീഡിയ ഉപയോഗിക്കാൻ ടാക്സ്

സോഷ്യൽ മീഡിയ വെബ്സൈറ്റുകൾ ഉപയോഗിക്കുന്നതിന് ടാക്സ് കൊടുക്കേണ്ട ഒരു സ്ഥിതി അതോടെ ഉഗാണ്ടയിലെ ജനങ്ങൾക്ക് വന്നിരിക്കുകയാണ്. ഫേസ്ബുക്ക്, വാട്സാപ്പ് തുടങ്ങി എല്ലാ സോഷ്യൽ മീഡിയ വെബ്സൈറ്റുകളും ആപ്പുകളും ഉപയോഗിക്കുന്നതിന് ഇനി മുതൽ ടാക്സ് കൊടുക്കേണ്ടി വരും എന്ന് ഉഗാണ്ടൻ പ്രസിഡണ്ട് Yoweri Museveni വ്യക്തമാക്കിയിരിക്കുകയാണ്.

വിചിത്രമായ ഒരു ടാക്സ് നിയമം

വിചിത്രമായ ഒരു ടാക്സ് നിയമം

ഈയൊരു വിചിത്രമായ ടാക്സ് നിയമം കൊണ്ടുവന്ന സ്ഥിതിക്ക് ഇനി അവിടത്തെ ജനങ്ങൾ ഈ ടാക്സ് അനുസരിച്ച് കൊടുത്താൽ മാത്രമേ സോഷ്യൽ മീഡിയ ഉപയോഗിക്കാൻ പറ്റുകയുള്ളൂ. പ്രിയപ്പെട്ടവർക്കും മറ്റുമൊക്കെ ഒരു മെസ്സേജ് അയക്കണമെങ്കിൽ, അല്ലെങ്കിൽ ഒരു വീഡിയോ കോൾ ചെയ്യണമെങ്കിൽ ഇനി ടാക്സ് കൊടുക്കേണ്ട അവസ്ഥ.

കാരണം അതിലും വിചിത്രം
 

കാരണം അതിലും വിചിത്രം

സോഷ്യൽ മീഡിയ ഗോസിപ്പുകൾ പ്രചരിപ്പിക്കുന്നു എന്ന ഒരു ന്യായമാണ് സർക്കാർ ഈ ടാക്സ് ഏർപെടുത്തിയതിന് പിന്നിൽ കാരണമായി പറയുന്നത്. എന്നാൽ ഏതു ടാക്സ് ഏർപ്പെടുത്തിയാലും ആളുകൾ ഈ രീതിയിലുള്ള സോഷ്യൽ മീഡിയ വെബ്സൈറ്റുകളും ആപ്പുകളും ഉപയോഗിക്കുമെന്ന് സർക്കാരിന് അറിയാം. അതിലൂടെ ഖജനാവിലേക്ക് നല്ലൊരു വരുമാനം പ്രതീക്ഷിക്കുകയും ചെയ്യാം.

ഈ നിയമം നമ്മുടെ നാട്ടിൽ വരികയാണെങ്കിൽ?

ഈ നിയമം നമ്മുടെ നാട്ടിൽ വരികയാണെങ്കിൽ?

200 ഷില്ലിംഗ് ആൺ ടാക്സ് ആയി ഈടാക്കുക. അത് കൂടാതെ മൊബൈൽ വഴി നടത്തുന്ന എല്ലാ പണമിടപാടുകൾക്കും ഒരു ശതമാനം ടാക്സ് ചുമത്താനും ഉഗാണ്ടൻ സർക്കാർ നിയമം കൊണ്ടുവന്നിട്ടുണ്ട്. എന്തായാലും ഇങ്ങനെയൊരു നിയമം ഇന്ത്യയിൽ എന്നെങ്കിലും വരികയാണെങ്കിൽ എങ്ങനെയുണ്ടാകും? സർക്കാരിന് വരുമാനം കിട്ടാൻ വേറെ ഇങ്ങോട്ടും പോകേണ്ടി വരില്ല.

ഇത് ലേസർ കണ്ണുകളുള്ള പശു!!ഇത് ലേസർ കണ്ണുകളുള്ള പശു!!

Best Mobiles in India

Read more about:
English summary
Uganda Will Impose Social Media Tax For Using Whatsapp, Facebook

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X