വാട്ട്‌സാപ്പ് ഗുഡ്‌മോര്‍ണിംഗ് മെസേജിന്റെ പ്രശ്‌നം നിങ്ങളും നേരിടുന്നുണ്ടോ?

Posted By: Samuel P Mohan

വാട്ട്‌സാപ്പ് ഗുഡ്‌മോര്‍ണിങ്ങ് മെസേജില്‍ എന്തെങ്കിലും പ്രശ്‌നങ്ങള്‍ നിങ്ങള്‍ നേരിടുന്നുണ്ടോ? ഇപ്പോള്‍ സ്മാര്‍ട്ട്‌ഫോണുകളില്‍ പോപ് അപ്പ് ചെയ്തു കൊണ്ടിരിക്കുന്ന 'ഗുഡ് മോര്‍ണിംഗ്' സന്ദേശങ്ങള്‍ ഓരോ ദിവസവും മൂന്നില്‍ ഒരു സ്മാര്‍ട്ട്‌ഫോണുകളിലെങ്കിലും നോട്ടിഫിക്കേഷന്‍ ബാറില്‍ 'സ്‌റ്റോറേജ് കുറവാണ്' എന്ന സന്ദേശം കാണിക്കുന്നു.

വാട്ട്‌സാപ്പ് ഗുഡ്‌മോര്‍ണിംഗ് മെസേജിന്റെ പ്രശ്‌നം നിങ്ങളും നേരിടുന്നുണ

ഇന്ത്യയിലെ വാട്ട്‌സാപ്പ് ഉപഭോക്താക്കള്‍ ഈ പ്രശ്‌നം നേരിടുകയാണ്. ഡാറ്റ സ്‌റ്റോറേജ് സ്ഥാപകനായ വെസ്റ്റേണ്‍ ഡിജിറ്റല്‍ കോര്‍പ്പറേഷന്‍ നടത്തിയ സര്‍വ്വേയിലാണ് ഇക്കാര്യം കണ്ടെത്തിയത്. ഈ സന്ദേശങ്ങള്‍ മിക്കപ്പോഴും ബന്ധുക്കള്‍ക്കും ഫാമിലി ഗ്രൂപ്പുകളിലും അയച്ചതായാണ് വെസ്‌റ്റേണ്‍ ഡിജിറ്റല്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

സ്മാര്‍ട്ട്‌ഫോണ്‍ സ്ലോ ആകുന്നതും ഹാങ്ങ് ആകുന്നതുമുളള പ്രശ്‌നങ്ങള്‍ പരിഹരിക്കാനായി ഗൂഗിള്‍ എഞ്ചിനിയര്‍മാര്‍ മാസങ്ങളോളം പ്രേത്‌നിക്കുകയാണ്. അവസാനം ഈ പ്രശ്‌നം പരിഹരിക്കാനായി 'ഫയല്‍സ് ഗോ' എന്ന പുതിയ ആപ്പാണ് എത്തിയിരിക്കുന്നത്. എന്നാല്‍ ഇതിന്റെ ഒരു പരിഹാരം മാത്രമാണ് ഗോ ഫയലുകള്‍.

വാട്ട്‌സാപ്പിലെ ഈ ഗുഡ്‌മോര്‍ണിംഗ് മെസേജുകള്‍ വളരെ വികാരത്തോടെയുളള മെസേജുകളാണ്, അതിനാല്‍ അവ ഒഴിവാക്കാനും ഏറെ ബുദ്ധിമുട്ടാണ്. ഒരു ഉപഭോക്താവ് പറയുന്നത് ഇങ്ങനെയാണ്, 'നിരന്തരമായി എനിക്ക് നല്ല ഗുഡ് മോര്‍ണിംഗ് മെസേജുകള്‍ ലഭിച്ചിരുന്നു, ഞാന്‍ ഇത് ഡിലീറ്റ് ചെയ്യാതിരുന്നപ്പോള്‍ ആന്‍ഡ്രോയിഡ് ഫോണ്‍ ഉപയോക്താക്കള്‍ നേരിടുന്ന അതേ സ്‌റ്റോറേജ് പ്രശ്‌നം എന്റെ ഫോണിലും വന്നു തുടങ്ങി' എന്നാണ്.

നിങ്ങളുടെ ബന്ധുക്കളോ സുഹൃത്തുക്കളോ ആരും തന്നെ കുറ്റപ്പെടുത്താത്ത രീതിയില്‍ ഈ പ്രശ്‌നം എങ്ങനെ കൈകാര്യം ചെയ്യാമെന്നു നോക്കം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

#1

നിരന്തരമായി ലഭിക്കുന്ന ഗുഡ്‌മോര്‍ണിംഗ് മെസേജുകളിലെ പ്രശ്‌നം പരിഹരിക്കാനായി മികച്ച മാര്‍ഗ്ഗം നിങ്ങള്‍ സ്വീകരിക്കേണ്ടത് എന്തെന്നാല്‍, ഈ വരുന്ന ഇസേജുകളോ മീഡിയാ ഫയലുകളോ നിങ്ങള്‍ ഡൗണ്‍ലോഡ് ചെയ്യരുത്. എല്ലാവര്‍ക്കും അറിയാം, വാട്ട്‌സാപ്പില്‍ ഓട്ടോ ഡൗണ്‍ലോഡ് സവിശേതയുണ്ടെന്ന്. ഈ സാഹചര്യത്തില്‍ നിങ്ങളുടെ വാട്ട്‌സാപ്പിലെ ഓട്ടോ ഡൗണ്‍ലോഡ് സവിശേഷത തിരഞ്ഞെടുത്ത് ഒഴിവാക്കുക.

അതിനായി സെറ്റിംഗ്‌സ്> ഡാറ്റ ആന്റ് സ്‌റ്റോറേജ് യൂസേജ്> ഇവിടെ മീഡിയാ ഓട്ടോ ഡൗണ്‍ലോഡിന്റെ കീഴില്‍ നിങ്ങള്‍ക്ക് മൂന്ന് ഓപ്ഷനുകള്‍ കാണാം-മൊബൈല്‍ ഡാറ്റ ഉപയോഗിക്കുമ്പോള്‍, വൈഫൈയില്‍ കണക്ട് ചെയ്യുമ്പോള്‍, റോമിംഗിലായിരിക്കുമ്പോള്‍ എന്നിങ്ങനെ. ഈ മൂന്ന് ഓപ്ഷനുകളും 'No Media' എന്നതിലേക്ക് ചേര്‍ക്കുക. ഇനി നിങ്ങള്‍ക്ക് ആവശ്യമുളള ഫയലുകള്‍ മാത്രമേ ഡൗണ്‍ലോഡ് ചെയ്യാന്‍ കഴിയൂ, ബാക്കി എല്ലാം അവഗണിക്കുക.

#2

എന്നാല്‍ ഈ ഡുഡ്‌മോര്‍ണിംഗ് മെസേജുകള്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ ആഗ്രഹിക്കുന്ന ഉപയോക്താക്കളും ഉണ്ട്. പക്ഷേ അവരും നേരിടുന്നത് സ്‌റ്റോറേജ് പ്രശ്‌നമാണ്. എന്നാല്‍ ഈ പ്രശ്‌നം പരിഹരിക്കാനായി ഗൂഗിള്‍ തന്നെ 'ഫയല്‍ ഗോ' എന്ന ആപ്പ് അവതരിപ്പിച്ചു.

ഗൂഗിള്‍ പ്ലേ സ്‌റ്റോറില്‍ നിന്നും ഈ ആപ്പ് നിങ്ങള്‍ക്ക് ഡൗണ്‍ലോഡ് ചെയ്യാം. നിങ്ങള്‍ ഇവിടെ ചെയ്യേണ്ടത്, വരുന്ന എല്ലാ ഗുഡ്‌മോര്‍ണിംഗ് മെസേജുകളും ഡൗണ്‍ലോഡ് ചെയ്യുക. അതിനു ശേഷം ആഴ്ചയില്‍ ഒരിക്കല്‍ ഈ മെസേജുകള്‍ എല്ലാം തന്നെ ഒറ്റത്തവണ നീക്കം ചെയ്തു കൊണ്ട് ഫോണ്‍ വൃത്തിയാക്കാം. കൂടാതെ എല്ലാ ആഴ്ചകളിലും ആപ്പ് തുറന്ന് വാട്ട്‌സാപ്പ് മീഡിയ ഫോള്‍ഡര്‍ തിരഞ്ഞെടുത്ത് ശൂന്യമാക്കാം.

ആധാര്‍ കാര്‍ഡിലെ മേല്‍വിലാസം ഓണ്‍ലൈനിലൂടെ എങ്ങനെ തിരുത്താം?

#3

മറ്റൊരു മാര്‍ഗ്ഗം ഉളളത് നിങ്ങള്‍ക്ക് വാട്ട്‌സാപ്പിലെ 'ബ്ലൂ ടിക് ' ഓപ്ഷന്‍ ഓഴിവാക്കി ഇടാം. അപ്പോള്‍ സന്ദേശം അയച്ച ആള്‍ക്ക് അറിയില്ല, നിങ്ങള്‍ ആ സന്ദേശം വായിച്ചോ ഇല്ലയോ എന്ന്. അങ്ങനെ ആ ഒരു സന്ദേശത്തില്‍ നിന്നും മറുപടി നല്‍കുന്നത് ഒഴിവാക്കാം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Whatsapp good morning messages slow and hanging phones. We can solve this issue using Files Go app.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot