അങ്ങനെ ആ ഫീച്ചറും വാട്‌സ്ആപ്പിൽ എത്തുന്നു

By Shafik
|

ലോകത്തിലെ ഏറ്റവും വലിയ മെസ്സേജിങ് പ്ലാറ്റ്‌ഫോം ആയ വാട്‌സ്ആപ്പ് ഈ അടുത്തിടെ ഒട്ടനവധി പുതുമകൾ നിറഞ്ഞ സംവിധാനങ്ങൾ തങ്ങളുടെ ആപ്പിൽ അവതരിപ്പിക്കുകയുണ്ടായി. ആൻഡ്രോയിഡ്, ഐഒഎസ് തുടങ്ങിയ പ്ലാറ്ഫോമുകളിലെല്ലാം തന്നെ വ്യത്യസ്തത പുലർത്തിക്കൊണ്ട് വാട്‌സ്ആപ്പ് അവതരിപ്പിച്ച ഓരോ അപ്ഡേറ്റുകളും ഇരുകയ്യും നീട്ടിയാണ് ഉപഭോക്താക്കൾ സ്വീകരിച്ചത്. ആ നിരയിലേക്ക് ഇപ്പോൾ പുതിയൊരു സവിശേഷത കൂടെ എത്തുകയാണ്.

 
അങ്ങനെ ആ ഫീച്ചറും വാട്‌സ്ആപ്പിൽ എത്തുന്നു

ഫേസ്ബുക്ക് അധീനതയിലുള്ള വാട്‌സ്ആപ്പ് വഴി വീഡിയോ ഓഡിയോ കോൾ സൗകര്യങ്ങൾ ഉണ്ടായിരുന്നു എങ്കിലും ഗ്രൂപ്പ് വീഡിയോ കോൾ എന്ന ഓപ്ഷൻ ഉണ്ടായിരുന്നില്ല. ഫേസ്ബുക്ക് തങ്ങളുടെ മെസ്സെഞ്ചർ ആപ്പിൽ ഈ സൗകര്യം ഉൾപ്പെടുത്തിയപ്പോൾ വളരെ വലിയ സ്വീകാര്യതയായിരുന്നു അതിന് ലഭിച്ചിരുന്നത്. അതിന്റെ ചുവടുപറ്റി വാട്‌സ്ആപ്പിലും ഈ ഗ്രൂപ്പ് വീഡിയോ കോൾ സൗകര്യം എത്തുകയാണ്.

 

നിലവിൽ മറ്റു പല അപ്പുകളും ഗ്രൂപ്പ് വീഡിയോ കോൾ സൗകര്യം സൗജന്യമായി തന്നെ നൽകുന്നുണ്ട്. വാട്‌സ്ആപ്പ് വഴി ഈ സേവനം ലഭ്യമല്ലാത്ത കാരണത്താൽ ഗ്രൂപ്പ് വീഡിയോ കോൾ ചെയ്യാനായി മാത്രം മറ്റു ആപ്പുകൾ ഉപയോഗിക്കുന്നവരും ഉണ്ട്. ഇവർക്കെല്ലാം ഈ പ്രശ്‌നത്തിന് ഇതോടെ പരിഹാരമാകും.

ഗ്രൂപ്പ് വീഡിയോ കോൾ സംവിധാനത്തിനോടൊപ്പം തന്നെ സ്റ്റിക്കർസ് സൗകര്യവും വാട്‌സ്ആപ്പ് ഉടൻ കൊണ്ടുവരികയാണ്. തേർഡ് പാർട്ടി ഡെവലപേർസിന്റെ സ്റ്റിക്കറുകളും ലഭ്യമാകും. ഗ്രൂപ്പ് വീഡിയോ കോൾ പോലെ തന്നെ വാട്‌സ്ആപ്പിൽ ലഭ്യമല്ലാത്ത ഒരു സവിശേഷത ആയിരുന്നു ഇതും. പല മെസ്സേജിങ് അപ്പുകളും മുന്നിട്ട് വന്നത് തന്നെ വ്യത്യസ്തങ്ങളായ സ്റ്റിക്കർ സവിശേഷതകൾ കൊണ്ടായിരുന്നു. വാട്സാപ്പും ഈ നിരയിലേക്ക് എത്തുന്നതോടെ മറ്റു അപ്പുകൾക്ക് വെല്ലുവിളിയാകും എന്ന് തീർച്ച.

ചൊവ്വാഴ്ച ആണ് സക്കർബർഗ് ഈ കാര്യം അറിയച്ചത്. ബ്ലോഗ് വഴിയായിരുന്നു ഈ അറിയിപ്പ്. ലോകത്ത് നിലവിൽ 450 മില്യണ് ആളുകൾ വാട്‌സ്ആപ്പ് സ്റ്റാറ്റസ് സൗകര്യം ഉപയോഗിക്കുന്നുണ്ട് എന്ന കാര്യവും ബ്ലോഗിൽ വ്യക്തമാക്കുന്നു. ഏതായാലും അപ്ഡേറ്റ് വരുന്ന വരെ കാത്തിരിക്കാം.

നോക്കിയ ഫീച്ചര്‍ ഫോണുകള്‍ക്ക് വമ്പന്‍ ഓഫറുകള്‍നോക്കിയ ഫീച്ചര്‍ ഫോണുകള്‍ക്ക് വമ്പന്‍ ഓഫറുകള്‍

Best Mobiles in India

Read more about:
English summary
WhatsApp Stickers, Group Calling Support Will be Launched Soon

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X