ഫേസ്ബുക്ക് വെറുക്കുന്ന 3 അക്ഷരങ്ങള്‍: ടി.എസ്.യു
ഈ മൂന്നക്ഷരങ്ങളെ ഫേസ്ബുക്ക് എന്തിന് വെറുക്കുന്നു? ടി.എസ്.യു എന്ന് ടൈപ്പ് ചെയ്ത് പോസ്റ്റ് ചെയ്യാന്‍ ശ്രമിക്കുമ്പോള്‍ എന്തുകൊണ്ട് ഫേസ്ബുക്ക് അതിനെ വിലക്കുന്നു? എന്താണീ ടി.എസ്.യു? ടി.എസ്.യു അക്ഷരങ്ങളെയല്ല മറിച്ച് അതിന് പിന്നിലുള്ള സൈറ്റിനോടാണ് ഫേസ്ബുക്കിന് ദേഷ്യം.
കൂടുതല്‍ അറിയാന്‍ സ്ലൈഡറിലൂടെ നീങ്ങാം:

ഫേസ്ബുക്ക് വെറുക്കുന്ന 3 അക്ഷരങ്ങള്‍: ടി.എസ്.യു
ഫേസ്ബുക്ക് പോലെയുള്ള ഒരു സോഷ്യല്‍ മീഡിയ സൈറ്റാണ് ടി.എസ്.യു.

ഫേസ്ബുക്ക് വെറുക്കുന്ന 3 അക്ഷരങ്ങള്‍: ടി.എസ്.യു
ടി.എസ്.യുവിന്‍റെ ലിങ്ക് ഉള്‍പെട്ടിട്ടുള്ള ലക്ഷകണക്കിന് പോസ്റ്റുകള്‍ ഫേസ്ബുക്ക് അധികൃതര്‍ ഇതിനോടകം നീക്കം ചെയ്തുകഴിഞ്ഞു.

ഫേസ്ബുക്ക് വെറുക്കുന്ന 3 അക്ഷരങ്ങള്‍: ടി.എസ്.യു
ശരാശരി 2534 പുതിയ ഉപഭോക്താക്കളെയാണ് ഒരു ദിവസം ഫെയ്സ്ബുക്ക് വഴി ടിഎസ്‌യുവിന് ലഭിച്ചുകൊണ്ടിരുന്നത്.

ഫേസ്ബുക്ക് വെറുക്കുന്ന 3 അക്ഷരങ്ങള്‍: ടി.എസ്.യു
‘ഇത് പോസ്റ്റ് ചെയ്യാന്‍ സാധിക്കില്ല' എന്ന മെസേജാണ് ഇപ്പോള്‍ Tsu.co എന്ന് പോസ്റ്റ് ചെയ്യാൻ ശ്രമിച്ചാൽ ഫേസ്ബുക്ക് തരുന്ന മറുപടി.

ഫേസ്ബുക്ക് വെറുക്കുന്ന 3 അക്ഷരങ്ങള്‍: ടി.എസ്.യു
ടി.എസ്.യുവിന് ഉപഭോക്താക്കള്‍ കൂടുന്നതാണ് ഈ നിരോധനത്തിന് കാരണമെന്നാണ് ടി.എസ്.യു അധികൃതര്‍ കരുതുന്നത്.

ഫേസ്ബുക്ക് വെറുക്കുന്ന 3 അക്ഷരങ്ങള്‍: ടി.എസ്.യു
ഫേസ്ബുക്കില്‍ പരസ്യ വരുമാനം മുഴുവന്‍ കമ്പനിക്കാണ്. അതേ സമയം ടി.എസ്.യുവില്‍ പരസ്യത്തിന്‍റെ 10% മാത്രമേ അവര്‍ എടുക്കുന്നുള്ളൂ, 45% ഉപഭോക്താവിനും ബാക്കി 45% ആ ഉപഭോക്താവിനെ ടി.എസ്.യുവിലേക്ക് എത്തിച്ച സുഹൃത്തിനുള്ളതുമാണ്.

ഫേസ്ബുക്ക് വെറുക്കുന്ന 3 അക്ഷരങ്ങള്‍: ടി.എസ്.യു
ആളുകളെ ആകര്‍ഷിക്കാന്‍ ഫേക്ക് പ്രൊഫൈലുകള്‍ ഉണ്ടാക്കി പരിചയമില്ലാത്തവര്‍ക്ക് പോലും മെസ്സേജുകള്‍ അയക്കാന്‍ തുടങ്ങിയത് കൊണ്ടാണ് ടി.എസ്.യുവിനെ ബ്ലോക്ക് ചെയ്തതെന്നാണ് ഫേസ്ബുക്കിന്‍റെ മറുപടി.

ഫേസ്ബുക്ക് വെറുക്കുന്ന 3 അക്ഷരങ്ങള്‍: ടി.എസ്.യു
സംശയമുള്ളവര്‍ ഫേസ്ബുക്കില്‍ സ്റ്റാറ്റസ് 'tsu.co' എന്ന് ടൈപ്പ് ചെയ്ത് പോസ്റ്റ് ചെയത് നോക്കൂ, അപ്പോള്‍ വരും ഫേസ്ബുക്കിന്‍റെ വിലക്ക്.

ഗിസ്ബോട്ട്
കൂടുതല്‍ ടെക്നോളജി ന്യൂസുകള്‍ക്ക് സന്ദര്‍ശിക്കൂ:

Click it and Unblock the Notifications