ട്വിറ്റര്‍ അക്കൗണ്ട് വേരിഫൈ ചെയ്യുക!

Posted By: Archana V

ഇപ്പോള്‍ നിങ്ങള്‍ക്ക് സ്വന്തം ട്വിറ്റര്‍ വെരിഫൈ ചെയ്യുന്നതിന് വേണ്ടി അപേക്ഷിക്കാന്‍ കഴിയും. വെരിഫൈ ചെയ്ത് കഴിഞ്ഞാല്‍ നിങ്ങളുടെ പേരിനോട് ചേര്‍ന്ന് ഒരു ബ്ലൂ ചെക് മാര്‍ക് ലഭിക്കും. നിങ്ങളുടെ അക്കൗണ്ടിന്റെ ആധികാരികത മറ്റുള്ളവര്‍ക്ക് മനസിലാക്കി കൊടുക്കാനുള്ള അടയാളമാണിത്.

ആപ്പിള്‍ ഐഫോണ്‍ 8, 8 പ്ലസ്: കൂടെ മത്സരിക്കാന്‍ ഈ ഫോണുകള്‍!

ട്വിറ്റര്‍ അക്കൗണ്ട് വേരിഫൈ ചെയ്യുക!

ട്വിറ്റര്‍ വെരിഫൈ ചെയ്യുന്നതിന് ആദ്യം നിലവിലെ വിവരങ്ങള്‍ ഉപയോഗിച്ച് പ്രൊഫൈല്‍ അപ്‌ഡേറ്റ് ചെയ്യണം. കൂടാതെ ഫോണ്‍ നമ്പറും ഇമെയില്‍ അഡ്രസ്സും വെരിഫൈ ചെയ്യണം. അതിന് ശേഷം വെരിഫൈ ചെയ്ത ഉപയോക്താവായി പരിഗണിക്കുന്നതിന് വേണ്ടിയുള്ള അപേക്ഷഫോം പൂരിപ്പിക്കണം.

ട്വിറ്റര്‍ വെരിഫിക്കേഷന്‍ എങ്ങനെ ചെയ്യാം എന്നാണ് ഇന്ന് ഇവിടെ പറയുന്നത്. ട്വിറ്ററിന്റെ വെരിഫിക്കേഷന്‍ ഫോം വളരെ ലളിതമാണ്.

( https://verification.twitter.com/welcome) എന്ന് നല്‍കിയാല്‍ ഓണ്‍ലൈനായി ലഭ്യമാകും. വെരിഫിക്കേഷന് അപേക്ഷിക്കുന്നതിന് അതിലെ നിര്‍ദ്ദേശങ്ങള്‍ പിന്തുടരുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

എങ്ങനെ വെരിഫൈ ചെയ്യാം

പ്രൊഫൈല്‍ പിക്ചര്‍, കവര്‍ ഫോട്ടോ, പേര്, വെബ്‌സൈറ്റ്, ബയോഡേറ്റ എന്നിവ നല്‍കി പ്രൊഫൈല്‍ പൂര്‍ത്തിയാക്കുക. വെരിഫൈ ചെയ്ത ഫോണ്‍ നമ്പറും ഇ-മെയില്‍ അഡ്രസ്സും നല്‍കുക. ജനന തീയതിയും നല്‍കിയതിന് ശേഷം ട്വിറ്റുകള്‍ പബ്ലിക് ആക്കി മാറ്റുക.

നിങ്ങളുടെ വെരിഫിക്കേഷനെ പിന്തുണയ്ക്കുന്ന വെബ്‌സൈറ്റുകളുടെ ലിങ്കാണ് നല്‍കിയിരിക്കുന്നതെന്ന് ഉറപ്പാക്കുക.

വ്യക്തി എന്ന നിലയിലാണ് അപേക്ഷിക്കുന്നതെങ്കില്‍ സര്‍ക്കാര്‍ അംഗീകൃത തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പ് സമര്‍പ്പിക്കണം. അപേക്ഷ സമര്‍പ്പിച്ച് 5 പ്രവൃത്തി ദിവസങ്ങള്‍ക്കുള്ളില്‍ ട്വിറ്ററില്‍ നിന്നും മറുപടി ലഭിക്കും.

ലോകത്തിലെ ഏറ്റവും ചെലവേറിയ ക്യാമറകള്‍

ചില ടിപ്‌സുകള്‍

  • കഴിഞ്ഞ ഒരു വര്‍ഷമായി നിങ്ങളുടെ ട്വിറ്റര്‍ അക്കൗണ്ട് ആക്ടീവാണന്ന് ഉറപ്പാക്കുക.
  • പ്രൊഫൈല്‍ ഫോട്ടോയും ലോഗോയും വ്യക്തമാണന്ന് ഉറപ്പാക്കുക
  • ബയോഡേറ്റയില്‍ നിങ്ങള്‍ക്ക് സാധ്യമായ ഏറ്റവും വലിയ ജോബ് ടൈറ്റില്‍ ഉപയോഗിക്കുക
  • വ്യക്തികളാണെങ്കില്‍, നിങ്ങള്‍ പ്രധാനപ്പെട്ട എന്തെങ്കിലും ചെയ്യുന്നു എന്ന് തോന്നിപ്പിക്കുന്ന കവര്‍ ഫോട്ടോ ഇടുക.

വെരിഫൈ ചെയ്യുന്നതിന്റെ ഗുണങ്ങള്‍

ഏറ്റവും പ്രധാനപ്പെട്ട ഗുണങ്ങളില്‍ ഒന്ന് വ്യക്തിപരമായ ബ്രാന്‍ഡിങ് ആണ്. ഇതിന് പുറമെ വെരിഫൈ ചെയ്യപ്പെട്ടിട്ടുണ്ടെന്ന് അറിയപ്പെടുന്നത് നിങ്ങള്‍ക്ക് ഉത്തരവാദിത്തം, സ്ഥിരത, വിശ്വാസ്യകത , അധിക സുരക്ഷ എന്നിവ നല്‍കും.

കൂടാതെ ട്വിറ്ററിന്റെ അപഗ്രഥനം സ്വീകരിക്കാനും നിങ്ങളുടെ വ്യക്തിത്വം മറ്റുള്ളവര്‍ മോഷ്ടിക്കുന്നത് തടയാനും നെറ്റ് വര്‍ക് വിപുലമാക്കാനും പുതിയ ഫോളോവേഴ്‌സിനെ ലഭിക്കാനും ഇത് സഹായിക്കും.

പിഎഫ് ബാലന്‍സ് അറിയാം ഈ ആപ്പിലൂടെ!

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Now, you can also apply for Twitter verification and receive a blue checkmark badge next to your name. Check out the steps

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot