Facebook: ഫേക്ക് ഐഡിയുണ്ടാക്കി കഷ്ടപ്പെടേണ്ട; മൾട്ടി പ്രൊഫൈൽ ഫീച്ചറുമായി ഫേസ്ബുക്ക്

|

ഫേസ്ബുക്ക് യൂസേഴ്സിന് പുതിയൊരു ഫീച്ചർ കൂടി അവതരിപ്പിക്കുകയാണ് മെറ്റ. ഒരേ സമയം ഒരു യൂസറിന് 5 പ്രൊഫൈലുകൾ വരെ യൂസ് ചെയ്യാമെന്നതാണ് പുതിയ ഫീച്ചറിന്റെ സവിശേഷത. അതും ഒരു അക്കൌണ്ടിൽ നിന്ന് തന്നെ ഈ അഞ്ച് പ്രൊഫൈലുകളും ഉപയോഗിക്കാൻ സാധിക്കും. കൂടുതൽ യൂസേഴ്സിനെ ആകർഷിക്കുവാൻ വേണ്ടിയാണ് കമ്പനി ഈ പുതിയ സൌകര്യം അവതരിപ്പിക്കുന്നത് (Facebook).

 

മേഖല

ജീവിതത്തിന്റെ വ്യത്യസ്ത മേഖലകളിൽ ഉള്ള ആളുകളുമായി ഇടപഴകാൻ വ്യത്യസ്ത അക്കൌണ്ടുകൾ ഉപയോഗിക്കാം എന്നതാണ് ഈ ഫീച്ചറിന്റെ ഹൈലൈറ്റ്. ഉദാഹരണത്തിന് ഒരു യൂസറിന് സുഹൃത്തുക്കൾക്ക് വേണ്ടി മാത്രം ഒരു പ്രൊഫൈലും അതിന്റെ ഫീഡുകളും ഉപയോഗിക്കാൻ കഴിയും. അത് പോലെ ബിസിനസുമായി ബന്ധപ്പെട്ടവർ, കൂടെ ജോലി ചെയ്യുന്നവർ, കുടുംബാംഗങ്ങൾ എന്നിങ്ങനെ ഓരോ വിഭാഗം ആളുകളുമായി ഇടപഴകാൻ വേറെ വേറെ പ്രൊഫൈലുകൾ എന്ന നിലയിൽ ഉപയോഗിക്കാൻ കഴിയും.

ആമസോണും ഗൂഗിളും ഒഴിവാക്കി 1.8 കോടി ശമ്പളത്തിൽ ഫേസ്ബുക്കിൽ ജോലിക്ക് കയറി അംഗൻവാടി ജീവനക്കാരിയുടെ മകൻആമസോണും ഗൂഗിളും ഒഴിവാക്കി 1.8 കോടി ശമ്പളത്തിൽ ഫേസ്ബുക്കിൽ ജോലിക്ക് കയറി അംഗൻവാടി ജീവനക്കാരിയുടെ മകൻ

അക്കൌണ്ട്

ഓരോ ആവശ്യത്തിനും ഓരോ അക്കൌണ്ട് എന്ന നിലയിലും കാണാം ( ഒരു അക്കൌണ്ടിൽ നിന്നും മാക്സിമം 5 പ്രൊഫൈൽ എന്നത് ഓർമ വേണം ) സെലക്റ്റ്ഡ് ആയിട്ടുള്ള യൂസേഴ്സിന് മാത്രമാണ് ഈ ഫീച്ചർ നിലവിൽ ലഭ്യമാകുന്നത്. പരീക്ഷണ ഘട്ടം പൂർത്തിയായിട്ടാകും എല്ലാ യൂസേഴ്സിനുമായി മൾട്ടിപ്പിൾ പ്രൊഫൈൽ ഫീച്ചർ ലഭ്യമാക്കുന്നത്. ഒരൊറ്റ ടാപ്പിൽ പ്രൊഫൈലുകൾ സ്വിച്ച് ചെയ്യാൻ കഴിയുമെന്നതും പ്രത്യേകതയാണ്.

പ്രൊഫൈലുകൾ
 

" ആളുകൾക്ക് ഒരു ഫേസ്ബുക്ക് അക്കൗണ്ടുമായി ഒന്നിലധികം പ്രൊഫൈലുകൾ ബന്ധിപ്പിക്കുന്നതിനുള്ള ഒരു മാർഗം ഞങ്ങൾ പരീക്ഷിച്ച് കൊണ്ടിരിക്കുകയാണ്. താൽപ്പര്യങ്ങളും ബന്ധങ്ങളും അടിസ്ഥാനമാക്കി ആളുകൾക്ക് അവരുടെ എക്സ്പീരിയൻസ് സെറ്റ് ചെയ്യാൻ സഹായിക്കുന്നതിനായാണ് ഈ ഫീച്ചർ " ഫേസ്ബുക്ക് വക്താവ് ലിയോനാർഡ് ലാം മാധ്യമങ്ങളോട് പറഞ്ഞു.

ഇനി ഫേസ്ബുക്ക് അടിമുടി മാറും, ലക്ഷ്യം വളരെ വലുത്ഇനി ഫേസ്ബുക്ക് അടിമുടി മാറും, ലക്ഷ്യം വളരെ വലുത്

യൂസേഴ്സ്

യൂസേഴ്സ് അവരുടെ യഥാർഥ പേര് പ്രൊഫൈൽ നെയിം ആയി ഉപയോഗിക്കേണ്ടതില്ലെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകളിൽ പറയുന്നത്. ഇഷ്ടമുള്ള പേരും യൂസർനെയിമും സെലക്റ്റ് ചെയ്യാൻ കഴിയുമെന്നും പറയപ്പെടുന്നു. പ്രൊഫൈൽ നെയിമും യൂസർനെയിമും യുണീക്ക് ആയിരിക്കണമെന്നും വ്യവസ്ഥയുണ്ട്. എന്നാൽ പ്രൈമറി പ്രൊഫൈലിൽ ( മെയിൻ അക്കൌണ്ട് ) യഥാർഥ പേര് തന്നെ ഉണ്ടായിരിക്കണമെന്നാണ് ഫേസ്ബുക്ക് പറയുന്നത്. ഈ പ്രൊഫൈലിന്റെ ഭാഗമായിട്ടായിരിക്കും അഡീഷണൽ പ്രൊഫൈലുകൾ വരികയെന്നും പ്ലാറ്റ്ഫോം വ്യക്തമാക്കിയിട്ടുണ്ട്.

ഫേസ്ബുക്ക്

യൂസേഴ്സ് തുടങ്ങുന്ന എല്ലാ പ്രൊഫൈലുകളും ഫേസ്ബുക്ക് നയങ്ങളും നിയമങ്ങളും അനുസരിച്ചായിരിക്കണം യൂസ് ചെയ്യേണ്ടതെന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. അഡീഷണൽ പ്രൊഫൈലുകൾ നിന്ന് മറ്റ് ആളുകളുടെ പേരിൽ ആക്കാൻ സാധിക്കില്ലെന്നും കമ്പനി അറിയിച്ചിട്ടുണ്ട്. അതായത് 'അശ്വതി അച്ചു' പരിപാടിക്ക് വേണ്ടിയല്ല മൾട്ടി പ്രൊഫൈൽ ഫീച്ചർ കൊണ്ട് വരുന്നതെന്ന്!

ഇനി റീൽസ് കൂടുതൽ അടിപൊളിയാക്കാം, പുതിയ ടൂൾസുമായി ഇൻസ്റ്റാഗ്രാമും ഫേസ്ബുക്കുംഇനി റീൽസ് കൂടുതൽ അടിപൊളിയാക്കാം, പുതിയ ടൂൾസുമായി ഇൻസ്റ്റാഗ്രാമും ഫേസ്ബുക്കും

സിസ്റ്റം

ഈ പ്രൊഫൈലുകൾ ഫേസ്ബുക്ക് നയങ്ങളും നിയമങ്ങളും തെറ്റിച്ചാൽ പ്രൈമറി ഫേസ്ബുക്ക് അക്കൌണ്ടും ബാധിക്കപ്പെടും. തങ്ങളുടെ സിസ്റ്റം ഇത്തരം നിയമ ലംഘനങ്ങൾ കണ്ടെത്തുമെന്നാണ് കമ്പനി പറയുന്നത്. ഇങ്ങനെ തെറ്റായ രീതികളും ഉപയോഗവും കണ്ടെത്തിക്കഴിഞ്ഞാൽ പ്രൈമറി പ്രൊഫൈലുകളും സബ് പ്രൊഫൈലുകളും എല്ലാം നീക്കം ചെയ്യുന്നത് പോലെയുള്ള നടപടികൾ സ്വീകരിക്കുമെന്നും ഫേസ്ബുക്ക് അറിയിച്ചു.

ഫേസ്ബുക്ക് ഡേറ്റിങ്

മറ്റ് ചില ലിമിറ്റേഷനുകളും മൾട്ടി പ്രൊഫൈൽ ഫീച്ചറിനുണ്ട്. ചില ഫേസ്ബുക്ക് ഫീച്ചറുകൾ പ്രൈമറി അക്കൌണ്ടിൽ മാത്രമാണ് സാധ്യമാകുന്നത്. ഉദാഹരണത്തിന് പേജ് മാനേജ് ചെയ്യുന്നത്, ഫേസ്ബുക്ക് ഡേറ്റിങ് എന്നിവയൊക്കെ പ്രൈമറി പ്രൊഫൈലിൽ മാത്രമാണ് സാധ്യമാകുന്നത്. പിന്നെയെന്തിന് മൾട്ടി പ്രൊഫൈൽ എന്നൊരു ചോദ്യം ആരുടെയെങ്കിലും മനസിൽ വന്നോ?

ഫേസ്ബുക്കിൽ 3ഡി അവതാറുകൾ സൃഷ്ടിക്കുന്നതെങ്ങനെ?ഫേസ്ബുക്കിൽ 3ഡി അവതാറുകൾ സൃഷ്ടിക്കുന്നതെങ്ങനെ?

പേജുകൾ

സാധാരണ ഗതിയിൽ ഫേസ്ബുക്ക് യൂസേഴ്സ് ഒന്നിൽ കൂടുതൽ ഐഡികൾ ഉണ്ടാക്കുന്നത് വ്യത്യസ്തമായ പേജുകൾ മാനേജ് ചെയ്യാനും പിന്നെ അൽപ്പം ചാറ്റിങിനും ചില സൌഹൃദങ്ങളും ഉണ്ടാക്കാൻ വേണ്ടിയാണ്. ഫേസ്ബുക്ക് ഡേറ്റിങ് ഫീച്ചർ ആപ്പിൽ മാത്രം ലഭ്യമാകുന്ന ഒരു സൌകര്യമാണ്. മനസിലായില്ലേ നിങ്ങളുടെ ഡേറ്റിങ് നടക്കില്ലെന്നല്ല, ഫേസ്ബുക്കിലെ ഈ ഫീച്ചർ ഉപയോഗിക്കാൻ സബ് പ്രൊഫൈലുകൾക്ക് സാധിക്കില്ലെന്നാണ് കമ്പനി ഉദ്ദേശിച്ചത്.

Best Mobiles in India

English summary
Meta is also introducing a new feature for Facebook users. The new feature is that a user can use up to five profiles at the same time. Also, it is possible to use all five of these profiles from one account. The company is introducing this new facility to attract more users.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X