Home
Social media

ഇനി ഫേഷ്യല്‍ റെക്കഗ്നീഷ്യന്‍ ഫീച്ചറിലൂടെ ഫേസ്ബുക്ക് അക്കൗണ്ട് അണ്‍ലോക് ചെയ്യാന്‍ കഴിഞ്ഞേക്കും

By Archana V

ഫേസ് ബുക്കിന്റെ പാസ്സ് വേഡ് മറന്നു പോയാല്‍ എന്ത് ചെയ്യും? ഇനി ഇതോര്‍ത്ത് ആശങ്കപ്പെടേണ്ടതില്ല. പാസ്സ് വേഡ് ഇല്ലാതെ തന്നെ അക്കൗണ്ട് അണ്‍ലോക് ചെയ്യാനുള്ള പുതിയ മാര്‍ഗം അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ് ഫേസ്ബുക്ക്.

ഇനി ഫേഷ്യല്‍ റെക്കഗ്നീഷ്യന്‍ ഫീച്ചറിലൂടെ ഫേസ്ബുക്ക് അക്കൗണ്ട്  അണ്‍ലോക

അക്കൗണ്ട് അണ്‍ലോക് ചെയ്യാന്‍ ഫേസ് റെക്കഗ്നീഷ്യന്‍ ടെക്‌നോളജി ഉപയോഗിക്കാനുള്ള ഒരുക്കത്തിലാണ് ഫേസ് ബുക്ക് എന്നാണ് റിപ്പോര്‍ട്ടുകള്‍ .

നിലവില്‍ ലോഗിന്‍ ചെയ്യാന്‍ കഴിയുന്ന ഡിവൈസുകളില്‍ മാത്രമെ ഫേഷ്യല്‍ റെക്കഗ്നീഷ്യന്‍ ഫീച്ചര്‍ ലഭ്യമാകു എന്നാണ് ഫേസ് ബുക്ക് പറയുന്നത്.

നിലവില്‍ തിരഞ്ഞെടുത്ത ഉപയോക്താക്കളില്‍ മാത്രമാണ് ഈ ഫീച്ചര്‍ പരീക്ഷിക്കുന്നത്. വിശ്വാസ്യകത ഉറപ്പു വരുത്തിക്കഴിഞ്ഞാല്‍ എല്ലാ ഉപയോക്താക്കളിലേക്കും എത്തിക്കാനാണ് തീരുമാനം.

അക്കൗണ്ട് തുറക്കാനുള്ള ഫേഷ്യല്‍ സ്‌കാനിങ് വിശ്വാസ്യകരമാണന്ന് ഫേസ് ബുക്കിന് ഉറപ്പ് വരുത്തേണ്ടതുണ്ട്. അതല്ലെങ്കില്‍ ഉപയോക്താവിന്റെ ഫോട്ടോ ഉപയോഗിച്ച് അക്കൗണ്ട് ഹാക് ചെയ്യാനുള്ള സാധ്യത കൂടുതലാണ്.

ഫേഷ്യല്‍ റെക്കഗ്നീഷ്യന്‍ ഫീച്ചറിലൂടെ ഫേസ്ബുക്ക് അക്കൗണ്ട് അണ്‍ലോക് ചെയ്യുന്നതിന് ഉപയോക്താക്കള്‍ ഫോണ്‍ കൃത്യമായി മുഖത്തിന് നേരെ പിടിക്കണം.

ഫേസ്ബുക്ക് ആപ്പ് ഉപയോക്താവിന്റെ മുഖം സ്‌കാന്‍ ചെയ്ത് പ്രൊഫൈലില്‍ അപ്‌ലോഡ് ചെയ്തിട്ടുള്ള ഇമേജ് അല്ലെങ്കില്‍ വീഡിയോയുമായി താരതമ്യം ചെയ്ത് നോക്കും. ഇവ തമ്മില്‍ ചേര്‍ച്ച ഉണ്ട് എന്ന് കണ്ടെത്തിയാല്‍ ഫേസ്ബുക്ക് അക്കൗണ്ട് തുറക്കാന്‍ കഴിയും.

ഫേസ്ബുക്കിനെ സംബന്ധിച്ച് ഫേഷ്യല്‍ ടെക്‌നോളജി പുതിയതല്ല. ഫോട്ടോ ടാഗ് ചെയ്യുന്നതിന് ഏതാനം വര്‍ഷങ്ങളായി ഇത് ഉപയോഗിക്കുന്നുണ്ട്.

സോഷ്യല്‍ നെറ്റ്‌വര്‍ക് സൈറ്റില്‍ ആരെങ്കിലും ഫോട്ടോ അപ്‌ലോഡ് ചെയ്യുകയാണെങ്കില്‍ ഫേസ്ബുക്ക് തനിയെ ഇത് സ്‌കാന്‍ ചെയ്ത് മുഖങ്ങള്‍ ഫ്രണ്ട്‌സിന്റെ പ്രൊഫൈലില്‍ നിന്നും കണ്ടെത്തി തിരിച്ചറിയുകയും ചെയ്യും. അതിനാല്‍ ഫേസ്ബുക്ക് ഫേഷ്യല്‍ സ്‌കാനിങ് ഫീച്ചര്‍ ഉള്‍പ്പെടുത്തിയാല്‍ ഇത് പരാജയപ്പെടും എന്ന് കരുതാന്‍ കഴിയില്ല. എന്താണ് നിങ്ങളുടെ അഭിപ്രായം ?

Best Mobiles in India

English summary
Facebook has to make sure that the facial scanning feature to unlock an account is reliable.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X