റെഡ് സബ്‌സ്‌ക്രിപ്ഷന്‍ ഇല്ലാത്തവര്‍ക്ക് യൂട്യൂബിന്റെ പിക്ചര്‍-ഇന്‍-പിക്ചര്‍ മോഡ് എത്തുന്നു
റെഡ് സബ്‌സ്‌ക്രിപ്ഷന്‍ ഇല്ലാത്ത ഉപയോക്താക്കള്‍ക്കായി യൂട്യൂബ് പിക്ചന്‍-ഇന്‍-പിക്ചര്‍ മോഡ് എന്ന സവിശേഷത എത്തിക്കാനുളള പരിശോധന ഘട്ടത്തിലാണ് എന്ന് ആന്‍ഡ്രോയിഡ് പോലീസ് റിപ്പോര്‍ട്ടു ചെയ്തിരിക്കുന്നു. ആന്‍ഡ്രോയിഡ് ഓറിയോയിലാണ് പിക്ചര്‍-ഇന്‍-പിക്ചര്‍ മോഡ് ആദ്യമായി അവതരിപ്പിച്ചത്.

മറ്റൊരു ആപ്പ് ഉപയോഗിക്കുന്നതിനിടയില്‍ ഫോണിന്റെ സ്‌ക്രീനിന്റെ മൂലയിലായി മറ്റൊരു വീഡിയോ കാണാന്‍ ഉപയോക്താക്കളെ അനുവദിക്കുന്നു. അതാണ് പിക്ചര്‍-ഇന്‍-പിക്ചര്‍ മോഡ്. അതായത് ഇതിനെ ഒരു മള്‍ട്ടിടാസ്‌കിംഗ് സവിശേഷത എന്നു പറയുന്നു.
യൂട്യൂബ് ഇതിനു മുന്‍പ് റെഡ് സബ്‌സ്‌ക്രൈബര്‍മാര്‍ക്ക് പിക്ചര്‍-ഇന്‍-പിക്ചര്‍ മോഡ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. പ്രതിമാസം $9.99 ആയിരുന്നു. എന്നാല്‍ ഇപ്പോള്‍ ഇൗ സവിശേഷത ഇവര്‍ക്കും വ്യാപകമാക്കാന്‍ പോകുകയാണ് യൂട്യൂബ്. എന്നാല്‍ റെഡ് അംഗത്വമില്ലാത്ത ചില റെഡിറ്റ് ഉപയോക്താക്കള്‍ കണ്ടെത്തിയിരിക്കുന്നത്, അവര്‍ പരിശോധിച്ച ചില ഉളളടക്കങ്ങളില്‍ പിക്ചര്‍-ഇന്‍-പിക്ചര്‍ മോഡ് പ്രവര്‍ത്തിക്കുന്നു എന്നാണ്, എന്നാല്‍ ഇത് മ്യൂസ് വീഡിയോകളില്‍ അല്ല.
പിക്ചര്‍-ഇന്‍-പിക്ചര്‍ മോഡ് മ്യൂസിക് കണ്ടന്റ് ഫീച്ചര്‍ റെഡ് സബ്‌സ്‌ക്രൈബര്‍മാര്‍ക്ക് മാത്രമാണെന്നാണ് യൂട്യൂബ് പറഞ്ഞിരിക്കുന്നത്.
ഐഫോണിലെ യൂട്യൂബ് ആപ്ലിക്കേഷനിലും പിക്ചര്‍-ഇന്‍-പിക്ചര്‍ മോഡ് ഉണ്ടെന്നാണ്. എന്നാല്‍ ഇത് ആപ്പിളിനുളളില്‍ തന്നെ നിയന്ത്രിച്ചിരിക്കുകയാണ്. അതിനാല്‍ നിങ്ങള്‍ കോണില്‍ കണ്ടു കൊണ്ടിരിക്കുന്ന വീഡിയോ മിനിമയിസ് ചെയ്യേണ്ടതാണ്. എന്നാല്‍ മറ്റു വീഡിയോകള്‍ യൂട്യൂബിനിളളില്‍ നിന്നു തന്നെ ബ്രൗസ് ചെയ്യാം.
നിലവില്‍ യൂട്യൂബ് റെഡ് അഞ്ചു രാജ്യങ്ങളില്‍ മാത്രമാണ് ലഭ്യമാകുന്നത്. അതായത് യുണൈറ്റഡ് സ്‌റ്റേറ്റ്‌സ്, ഓസ്‌ട്രേലിയ, മെക്‌സികോ, കൊറിയ, ന്യൂസിലാന്റ്. നിങ്ങള്‍ ഒരു സ്ബ്‌ക്രൈബര്‍ അല്ലാ എങ്കില്‍ യൂട്യൂബിന്റെ പിക്ചര്‍-ഇന്‍-പിക്ചര്‍ മോഡ് ആന്‍ഡ്രോയിഡ് ഉപകരണങ്ങളില്‍ അല്ലെങ്കില്‍ അതിനു മുകളില്‍ പ്രവര്‍ത്തിക്കുന്ന ഉപകരണങ്ങളില്‍ യുഎസില്‍ മാത്രം ലഭ്യമാണ്, അതും ഒരു പിന്തുണ ഡോക്യുമെന്റുകള്‍ നല്‍കിയാല്‍ മാത്രം.


Click it and Unblock the Notifications