ടാബ്ലറ്റ് വാങ്ങുന്നവർക്കായി പല വിലകളിലുള്ള ഇന്ത്യയിലെ ഏറ്റവും മികച്ച ടാബ്ലറ്റുകൾ

|

വീഡിയോ സ്ട്രീമിങ്, ഗെയിമിങ് എന്നിവ വർധിച്ച് വരുന്ന കാലമാണ് ഇത്. ഇത്തരം കാര്യങ്ങൾക്ക് അനുയോജ്യമായതും കൊണ്ടനടക്കാവുന്നതുമായ ഡിവൈസുകളാണ് ടാബ്ലറ്റുകൾ. കൊവിഡ് കാലം ടാബ്ലറ്റുകളുടെ വിൽപ്പനയിൽ വലിയ വളർച്ച ഉണ്ടാക്കിയ കാലമാണ്. ഫോൺ സ്ക്രീനുകളെക്കാൾ ആളുകൾക്ക് ഉപയോഗിക്കാൻ നല്ലത് ടാബ്ലറ്റുകളാണ്. ലാപ്ടോപ്പിനെക്കാൾ ലളിതമായി കൊണ്ടുനടക്കാം എന്നതിനാൽ സെയിൽസ് വിഭാഗത്തിലും മറ്റും ജോലി ചെയ്യുന്ന ആളുകൾക്കും ടാബ്ലറ്റുകൾ ഏറെ ഉപകാരപ്രദമാണ്.

മികച്ച  ടാബ്‌ലെറ്റുകൾ

റിയൽമി, മോട്ടറോള, നോക്കിയ തുടങ്ങിയ ബ്രാന്റുകൾ ബജറ്റ്, മിഡ് റേഞ്ച് വിലയിൽ ആൻഡ്രോയിഡ് ടാബ്‌ലെറ്റുകൾ വിപണിയിൽ എത്തിച്ചിട്ടുണ്ട്. ആപ്പിൾ ഒന്നിലധികം ഐപാഡ് മോഡലുകളും ലഭ്യമാക്കിയിട്ടുണ്ട്. സാംസങ്ങും ഈ വർഷം ആദ്യം ഗാലക്സി ടാബ് എസ്8 സീരീസ് ഇന്ത്യയിൽ അവതരിപ്പിച്ചിരുന്നു. ഇന്ത്യൻ വിപണിയിൽ ലഭ്യമായ മികച്ച ടാബ്ലറ്റുകളാണ് നമ്മളിന്ന് പരിചയപ്പെടുന്നത്. ഇതിൽ പല വിഭാഗങ്ങളിൽ ഉള്ളവ ഉൾപ്പെടുന്നു. നിങ്ങളുടെ ബജറ്റിന് അനുസരിച്ച് ആവശ്യമുള്ളത് തിരഞ്ഞെടുക്കാൻ ഈ ലേഖനം നിങ്ങളെ സഹായിക്കും.

ആപ്പിൾ ഐപാഡ് പ്രോ എം1

ആപ്പിൾ ഐപാഡ് പ്രോ എം1

ടോപ്പ് എൻഡ് ടാബ്ലറ്റുകൾ നോക്കുന്നവർക്ക് തിരഞ്ഞെടുക്കാവുന്ന ഏറ്റവും മികച്ച ഡിവൈസാണ് ഐപാഡ് പ്രോ. നിങ്ങൾക്ക് ഏത് സ്‌ക്രീൻ വലുപ്പമാണോ ആവശ്യമുള്ളത്, അതിനനുസരിച്ച് നിങ്ങൾക്ക് 11-ഇഞ്ചോ 12.9-ഇഞ്ചോ തിരഞ്ഞെടുക്കാവുന്നതാണ്. 12.9 ഇഞ്ച് മോഡലിന് ലിക്വിഡ് റെറ്റിന എക്സ്ഡിആർ മിനി എൽഇഡി ഡിസ്‌പ്ലേയാണുള്ളത്. 11 ഇഞ്ച് ഐപാഡ് പ്രോയ്ക്ക് ലിക്വിഡ് റെറ്റിന ഡിസ്‌പ്ലേയുണ്ട്. രണ്ട് മോഡലുകളും പ്രോ മോഷൻ 120Hz റിഫ്രഷ് റേറ്റ് സാങ്കേതികവിദ്യ, ട്രൂ ടോൺ, പി3 കളർ ഗാമറ്റ് എന്നിവ സപ്പോർട്ട് ചെയ്യുന്നു.

വിപണി പിടിക്കാൻ കഴിഞ്ഞ വാരം പുറത്തിറങ്ങിയ പുത്തൻ സ്മാർട്ട്ഫോണുകൾ ഇവയാണ്വിപണി പിടിക്കാൻ കഴിഞ്ഞ വാരം പുറത്തിറങ്ങിയ പുത്തൻ സ്മാർട്ട്ഫോണുകൾ ഇവയാണ്

ആപ്പിൾ

ആപ്പിൾ ഐപാഡ് പ്രോ എം1 ടാബ്ലറ്റിന്റെ 12.9 ഇഞ്ച് ഐപാഡിന് 1600 നിറ്റ് പീക്ക് ബ്രൈറ്റ്‌നെസാണ് ഉള്ളത്. 11 ഇഞ്ച് മോഡലിൽ 600 നിറ്റ്‌സ് പീക്ക് ബ്രൈറ്റ്നസ് മാത്രമേ ഉള്ളു. രണ്ട് മോഡലുകളും പുതിയ എം1 ചിപ്പുമായി വരുന്നു. 16 ജിബി വരെ റാം, പിന്നിൽ ഡ്യുവൽ ക്യാമറ സെറ്റപ്പ് എന്നിവയും ഈ ടാബ്ലറ്റിൽ ഉണ്ട്. ഈ ടാബ്ലറ്റ് സീരീസിൽ നാല് സ്പീക്കർ ഓഡിയോ സെറ്റപ്പാണുള്ളത്. കോളുകൾ, വീഡിയോ റെക്കോർഡിങ്, ഓഡിയോ റെക്കോർഡിങ് എന്നിവയ്ക്കായി അഞ്ച് സ്റ്റുഡിയോ നിലവാരമുള്ള മൈക്രോഫോണുകളും ഉണ്ട്.

സാംസങ് ഗാലക്സി ടാബ് എസ്8 അൾട്രാ

സാംസങ് ഗാലക്സി ടാബ് എസ്8 അൾട്രാ

സാംസങ് ഗാലക്സി ടാബ് എസ്8 അൾട്രാ 14.6 ഇഞ്ച് അമോലെഡ് ഡിസ്‌പ്ലേ ആൻഡ്രോയിഡ് ടാബ്‌ലെറ്റുകളിൽ വച്ച് ഏറ്റവും മികച്ച സ്‌ക്രീനാണ്. മൾട്ടിമീഡിയ ഉപഭോഗത്തിന് ബൃഹത്തായ ക്യാൻവാസ് ഉപയോഗിക്കാൻ കഴിയില്ലെങ്കിലും ക്രിയേറ്റീവ് ആർട്ട്‌വർക്കുകൾ, നോട്ടുകൾ എടുക്കൽ തുടങ്ങിയവയ്ക്ക് ഉപയോഗിക്കാൻ മികച്ചതാണ്. ടാബ് എസ്8 അൾട്രായിൽ എസ് പെൻ സപ്പോർട്ട് ഉണ്ട്. ഇത് ടാബ്‌ലെറ്റിന്റെ പിൻഭാഗത്ത് മാഗ്നറ്റിക്ക് ആയി ഘടിപ്പിക്കാം.

സ്‌നാപ്ഡ്രാഗൺ 8 ജെൻ 1 എസ്ഒസി

സ്‌നാപ്ഡ്രാഗൺ 8 ജെൻ 1 എസ്ഒസി എന്ന കരുത്തൻ ചിപ്പ്സെറ്റിലാണ് സാംസങ് ഗാലക്സി ടാബ് എസ്8 അൾട്രാ പ്രവർത്തിക്കുന്നത്. വലിയ 11,200 mAh ബാറ്ററിയും ഈ ടാബ്ലറ്റിൽ ഉണ്ട്. സാംസങ് ടാബ്‌ലെറ്റിന് പിന്നിൽ ഡ്യൂവൽ ക്യാമറ സെറ്റപ്പാണ് ഉള്ളത്. ഈ ടാബ് 45W ഫാസ്റ്റ് ചാർജിങ് സപ്പോർട്ട് ചെയ്യുന്നു. എന്നാൽ ബോക്സിൽ ചാർജർ നൽകുന്നില്ല. ഈ ടാബ്ലറ്റിന്റെ വില ആരംഭിക്കുന്നത് 1,08,900 രൂപ മുതലാണ്. 11 ഇഞ്ചും 12.4 ഇഞ്ച് ഡിസ്‌പ്ലേയും ഉള്ള ടാബ് എസ് 8, ടാബ് എസ് 8 പ്ലസ് എന്നീ ടാബ്ലറ്റുകളും സാംസങിന്റേതായി വിപണിയിൽ ഉണ്ട്.

5ജി ഫോൺ ആഗ്രഹം വില കാരണം ഒഴിവാക്കേണ്ട; ഏറ്റവും വില കുറഞ്ഞ 5ജി സ്മാർട്ട്ഫോണുകൾ5ജി ഫോൺ ആഗ്രഹം വില കാരണം ഒഴിവാക്കേണ്ട; ഏറ്റവും വില കുറഞ്ഞ 5ജി സ്മാർട്ട്ഫോണുകൾ

ഷവോമി പാഡ് 5

ഷവോമി പാഡ് 5

ഷവോമി പാഡ് 5 ചില വിപണികളിൽ എംഐ പാഡ് 5 ആയിട്ടാണ് ലഭ്യമാകുന്നത്. ഈ ആൻഡ്രോയിഡ് ടാബ്‌ലെറ്റിന്റെ 6 ജിബി റാം ഓപ്ഷന് 26,999 രൂപയാണ് വില. ഈ വിലയ്ക്ക് WQHD+ റെസല്യൂഷനോടുകൂടിയ 10.95 ഇഞ്ച് ഐപിഎസ് എൽസിഡി ഡിസ്പ്ലെ നൽകുന്നു എന്നതാണ് ടാബ്ലറ്റിന്റെ പ്രത്യേകത. ഡിസ്പ്ലെയ്ക്ക് 120Hz റിഫ്രഷ് റേറ്റ് സപ്പോർട്ടും 500 നിറ്റ്സ് പീക്ക് ബ്രൈറ്റ്നസും ഉണ്ട്.

ഷവോമി

സ്‌നാപ്ഡ്രാഗൺ 860 എസ്ഒസിയുടെ കരുത്തിലാണ് ഷവോമി പാഡ് 5 പ്രവർത്തിക്കുന്നത്. 8720 mAh ബാറ്ററിയും ടാബ്ലറ്റിൽ ഉണ്ട്. 13 എംപി ക്യാമറയാണ് പിന്നിലുള്ളത്. ഡോൾബി അറ്റ്‌മോസ് സപ്പോർട്ടുള്ള ക്വാഡ് സ്പീക്കർ സെറ്റപ്പും ഇതിൽ നൽകിയിട്ടുണ്ട്. ഷവോമി പെൻ സപ്പോർട്ട്, സ്മാർട്ട് കീബോർഡ് സപ്പോർട്ട് എന്നിവയും ഈ ടാബ്ലറ്റിന്റെ സവിശേഷതകളാണ്.

ഐപാഡ് എയർ എം1

ഐപാഡ് എയർ എം1

നിങ്ങൾക്ക് ഒരു എം1 ചിപ്പ്സെറ്റുള്ള ഐപാഡ് വേണമെന്നുണ്ട് എന്നാൽ ഐപാഡ് പ്രോയുടെ അത്രയും വില നൽകാൻ പറ്റില്ലെങ്കിൽ തിരഞ്ഞെടുക്കാവുന്ന മികച്ച ടാബ്ലറ്റാമ് ഐപാഡ് എയർ എം1. ഈ ടാബ്ലറ്റിന്റെ പ്രാരംഭ വില 54,900 രൂപയാണ്. 10.9 ഇഞ്ച് ഐപിഎസ് എൽസിഡിയുമായിട്ടാണ് ഈ ടാബ്ലറ്റ് വരുന്നത്. ഇതിൽ പ്രൊമോഷൻ ഡിസ്പ്ലേ ടെക് ഇല്ല. ഐപാഡ് എയറിന് ഡ്യൂവൽ സ്പീക്കർ സെറ്റപ്പാണ നൽകിയിട്ടുള്ളത്.

അതിവേഗ കണക്റ്റിവിറ്റി വേണ്ടവർക്ക് 30,000 രൂപയിൽ താഴെ വിലയിൽ വൈഫൈ 6 ഉള്ള സ്മാർട്ട്ഫോണുകൾഅതിവേഗ കണക്റ്റിവിറ്റി വേണ്ടവർക്ക് 30,000 രൂപയിൽ താഴെ വിലയിൽ വൈഫൈ 6 ഉള്ള സ്മാർട്ട്ഫോണുകൾ

ഐപാഡ്

ഐപാഡ് എയർ എം1ൽ യുഎസ്ബി ടൈപ്പ്-സി പോർട്ട്, 12എംപി പിൻ ക്യാമറ, ആപ്പിൾ പെൻസിലിനുള്ള സപ്പോർട്ട് എന്നീ സവിശേഷതകൾ ഉണ്ട്. വില കുറഞ്ഞതും എന്നാൽ മികച്ച ഐപാഡ് ഒഎസ് അനുഭവം വേണ്ടതുമായ ആളുകൾക്ക് ഐപാഡ് 9th ജനറേഷൻ വാങ്ങാവുന്നതാണ്. ഇതിന്റെ വില 30,900 രൂപയാമ്. A13 ബയോണിക് ചിപ്പുമായിട്ടാണ് ഇത് വരുന്നത്.

റിയൽമി പാഡ്

റിയൽമി പാഡ്

റിയൽമി തങ്ങളുടെ ആദ്യ ടാബ്‌ലെറ്റായ റിയൽമി പാഡിൽ 10.4 ഇഞ്ച് ഐപിഎസ് എൽസിഡി ഡിസ്പ്ലെയാണ് നൽകിയിരിക്കുന്നത്. ഈ ബജറ്റ് ടാബ്‌ലെറ്റിന് കരുത്ത് നൽകുന്നത് മീഡിയടെക് ഹെലിയോ G80 എസ്ഒസിയാണ്. ടാബ്‌ലെറ്റ് ചാർജ് ചെയ്യുന്നതിനായി യുഎസ്ബി ടൈപ്പ്-സി പോർട്ടാണ് ഉള്ളത്. 7100 mAh ബാറ്ററിയും ഈ ടാബ്ലറ്റി. ഉണ്ട്. 8എംപി പിൻ ക്യാമറയും 8 എംപി ഫ്രണ്ട് ക്യാമറയുമാണ് റിയൽമി പാഡിൽ നൽകിയിട്ടുള്ളത്.

കണക്റ്റിവിറ്റി

റിയൽമി പാഡ് 4 ജിബി വരെ റാമുമായി വരുന്നു. വൈഫൈ കണക്റ്റിവിറ്റിയുള്ള ബേസ് മോഡലിൽ 3 ജിബി റാമാണ് ഉള്ളത്. ഇതിന് 13,999 രൂപയാണ് വില. റിയൽമി പാഡ് മിനിയും ഉണ്ട്, ഇതിന്റെ വില ആരംഭിക്കുന്നത് 10,999 രൂപ മുതലാണ്. റിയൽമി പാഡിന്റെ വാട്ടർ ഡൗൺ പതിപ്പാണ് ഈ ടാബ്‌ലെറ്റ്. 6400 mAh ബാറ്ററിയും 8.7 ഇഞ്ച് ഡിസ്‌പ്ലേയുമുള്ള റിയൽമി പാഡ് മിനിക്ക് കരുത്ത് നൽകുന്നത് യൂണിസോക്ക് ടി616 എസ്ഒസിയാണ്.

സ്മാർട്ട്ഫോൺ വാങ്ങാൻ അധികം പണം ചിലവഴിക്കേണ്ട; 10,000 രൂപയിൽ താഴെ വിലയുള്ള കിടിലൻ ഫോണുകൾസ്മാർട്ട്ഫോൺ വാങ്ങാൻ അധികം പണം ചിലവഴിക്കേണ്ട; 10,000 രൂപയിൽ താഴെ വിലയുള്ള കിടിലൻ ഫോണുകൾ

Best Mobiles in India

English summary
Take a look at the best tablets available in the Indian market. This includes tablets from brands such as Apple, Samsung, Xiaomi and Realme.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X