ഞെട്ടിച്ച് ലെനോവോ, 7500 എംഎഎച്ച് ബാറ്ററിയുളള പുതിയ ടാബ്ലറ്റ് പുറത്തിറക്കി

|

ഇന്ത്യയിലെ ടാബ്ലറ്റ് വിപണിയിൽ തങ്ങളുടെ സ്വാധീനമുറപ്പിക്കാൻ ലെനോവോ പുതിയ ടാബ് പുറത്തിറക്കി. ലെനോവോ ടാബ് കെ10 10.3 ഇഞ്ച് ഫുൾ എച്ച്ഡി ടിഡിഡിഐ ഡിസ്പ്ലേയുമായിട്ടാണ് വരുന്നത്. ഒക്ട-കോർ ​​മീഡിയടെക് ഹീലിയോ പി 22 ടി എസ്ഒസിയുടെ കരുത്തിൽ പ്രവർത്തിക്കുന്ന ടാബ്ലറ്റിൽ 4 ജിബി റാമും 128 ജിബി വരെ ഓൺബോർഡ് സ്റ്റോറേജുമാണ് ഉള്ളത്. സ്റ്റോറേജ് എക്സ്പാൻഡ് ചെയ്യാൻ എസ്ഡി കാർഡ് സപ്പോർട്ടും ഇതിൽ നൽകിയിട്ടുണ്ട്. ഈ ടാബ്ലറ്റിന്റെ മറ്റൊരു പ്രധാന സവിശേഷത ബാറ്ററിയാണ്. 7,500mAh ബാറ്ററിയാണ് ഇത് പായ്ക്ക് ചെയ്യുന്നത്.

ലെനോവോ ടാബ് കെ10: വില, ലഭ്യത

ലെനോവോ ടാബ് കെ10: വില, ലഭ്യത

ലെനോവോ ടാബ് കെ10ന്റെ വില ആരംഭിക്കുന്നത് 25,000 രൂപ മുതലാണ്. നിലവിൽ കമ്പനിയുടെ വെബ്‌സൈറ്റിൽ ഒരു ഉത്സവ സീസൺ സെയിൽ നടക്കുകയാണ്. സെയിലിന്റെ ഭാഗമായി ഡിവൈസിന് വില കുറച്ചിട്ടുണ്ട്. 3 ജിബി റാമും 32 ജിബി സ്റ്റോറേജുമുള്ള വേരിയന്റിന്റെ വൈഫൈ + 4ജി എൽടിഇ പതിപ്പിന് 13,999 രൂപ മുതലാണ് വില. വൈഫൈ ഓൺലി നിലവിൽ വിൽപ്പനയ്ക്ക് എത്തിയിട്ടില്ല. 4 ജിബി റാം + 64 ജിബി സ്റ്റോറേജ് വേരിയന്റിന്റെ വൈഫൈ ഓൺലി, വൈഫൈ + 4ജി എൽടിഇ പതിപ്പുകൾ ലഭ്യമാണ്. വൈഫൈ ഓൺലി വേരിയന്റിന് 15,999 രൂപയും വൈഫൈ+ 4ജി എൽടിഇ മോഡലിന് 16,999 രൂപയുമാണ് വില. 4 ജിബി റാം + 128 ജിബി സ്റ്റോറേജ് വേരിയന്റും അവതരിപ്പിച്ചിട്ടുണ്ട് എങ്കിലും വിൽപ്പനയ്ക്ക് എത്തിയിട്ടില്ല.

ക്ലബ്ഹൌസ് വഴിയും പണമുണ്ടാക്കാം; പുതിയ ഫീച്ചറുകൾ 27 മുതൽക്ലബ്ഹൌസ് വഴിയും പണമുണ്ടാക്കാം; പുതിയ ഫീച്ചറുകൾ 27 മുതൽ

അബിസ് ബ്ലൂ

അബിസ് ബ്ലൂ കളർ ഓപ്ഷനിലാണ് ലെനോവോയുടെ പുതിയ ടാബ്‌ലെറ്റ് ലഭ്യമാകുന്നത്. ഔദ്യോഗിക വെബ്സൈറ്റ് വഴിയാണ് ലെനോവോ ടാബ് കെ10ന്റെ വിൽപ്പന നടക്കുന്നത്. 2,333 രൂപ മുതൽ ആരംഭിക്കുന്ന 6 മാസത്തെ നോ കോസ്റ്റ് ഇഎംഐ ഓപ്ഷനും ഈ ടാബ്ലറ്റ് വാങ്ങുന്നവർക്ക് ലഭ്യമാണ്. റീട്ടെയിൽ, മാനുഫാക്ചറിങ്, ബാങ്കിങ്, ഫിനാൻസ്, വിദ്യാഭ്യാസ വ്യവസായങ്ങൾ എന്നിവ ലക്ഷ്യമിട്ടുള്ള എന്റർപ്രൈസ് ഉപഭോക്താക്കൾക്കായി ബാറ്ററി-കുറഞ്ഞ വേരിയന്റും ലെനോവോ പുറത്തിറക്കിയിട്ടുണ്ട്. . ഇതിന്റെ ഇരട്ട സ്പീക്കറുകൾക്ക് ഡോൾബി ഓഡിയോ സപ്പോർട്ട് ചെയ്യുന്നു. ഡിസ്പ്ലേയ്ക്ക് ലെനോവോ ആക്റ്റീവ് പെൻ സ്റ്റൈലസിനും ഒരു ഓപ്ഷണൽ ആക്സസറിയായി സപ്പോർട്ട് നൽകിയിട്ടുണ്ട്.

ലെനോവോ ടാബ് കെ10: സവിശേഷതകൾ

ലെനോവോ ടാബ് കെ10: സവിശേഷതകൾ

മുകളിൽ സൂചിപ്പിച്ചതുപോലെ, 10.3 ഇഞ്ച് ഫുൾ എച്ച്ഡി (1,920x1,200 പിക്സൽ) ടിഡിഡിഐ ഡിസ്പ്ലേയാണ് ടാബിൽ ഉള്ളത്. 400 നിറ്റ്സ് പീക്ക് ബ്രൈറ്റ്നസ്, 70.3 ശതമാനം എൻടിഎസ്സി കവറേജ്, ലെനോവോ ആക്റ്റീവ് പെൻ സപ്പോർട്ട് എന്നിവയും ഈ ഡിസ്പ്ലെയുടെ സവിശേഷതകളാണ്. ഇത് മികച്ചൊരു ഡിസ്പ്ലെ തന്നെയാണ്. ലെനോവോ ടാബ് കെ10 ആൻഡ്രോയിഡ് 11ലാണ് പ്രവർത്തിക്കുന്നത്. ആൻഡ്രോയിഡ് 12 ലേക്ക് അപ്ഗ്രേഡ് ചെയ്യാനുള്ള ഓപ്ഷനും ഇതിൽ ഉണ്ട്.

റെഡ്മി നോട്ട് 11 പ്രോ+ സ്മാർട്ട്ഫോൺ പുറത്തിറങ്ങുക 120W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുമായിറെഡ്മി നോട്ട് 11 പ്രോ+ സ്മാർട്ട്ഫോൺ പുറത്തിറങ്ങുക 120W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുമായി

ഒക്ടാ-കോർ മീഡിയടെക് ഹീലിയോ പി22ടി എസ്ഒസി

ലെനോവോ ടാബ് കെ10യിൽ പവർവിആർ GE8320 ജിപിയുവും 4 ജിബി വരെ എൽപിഡിഡിആർ4എക്സ് റാമുമാണ് ഉള്ളത്. ഇതിനൊപ്പം ടാബ്ലറ്റിന് കരുത്ത് നൽകുന്നത് ഒക്ടാ-കോർ മീഡിയടെക് ഹീലിയോ പി22ടി എസ്ഒസിയാണ്. 128 ജിബി വരെ സ്റ്റോറേജാണ് ഈ ടാബിൽ ഉള്ളത്. ഈ സ്റ്റോറേജ് തികയാത്തവർക്കായി മൈക്രോഎസ്ഡി കാർഡ് വഴി 2 ടിബി വരെ സ്റ്റോറേജ് എക്സ്പാൻഡ് ചെയ്യാനുള്ള സംവിധാനവും ഉണ്ട്. ലെനോവോ ടാബ് കെ10 10W ചാർജിങ് സപ്പോർട്ടുള്ള 7,500 എംഎഎച്ച് ബാറ്ററിയാണ് പായ്ക്ക് ചെയ്യുന്നത്. 460 ഗ്രാം ഭാരമാണ് ഇതിനുള്ളത്.

ക്യാമറ

ലെനോവോ ടാബ് കെ10ൽ ഇന്റഗ്രേറ്റഡ് ഫ്ലാഷോടുകൂടിയ 8 മെഗാപിക്സൽ പ്രൈമറി റിയർ ക്യാമറയാണ് ഉള്ളത്. 5 മെഗാപിക്സൽ പ്രൈമറി സെൽഫി സെൻസറും ഈ ഡിവൈസിൽ ഉണ്ട്. കണക്റ്റിവിറ്റി ഓപ്ഷനുകളായി 802.11 a/b/g/n/ac ഡ്യുവൽ-ബാൻഡ് വൈ-ഫൈ, 4ജി എൽടിഇ, ബ്ലൂട്ടൂത്ത് വി5, യുഎസ്ബി ടൈപ്പ്-സി പോർട്ട്, 3.5mm ഹെഡ്‌ഫോൺ ജാക്ക് എന്നിവയും നൽകിയിട്ടുണ്ട്. ടാബ്‌ലെറ്റിന് ഡോൾബി അറ്റ്മോസ് സപ്പോർട്ടുള്ള ഡ്യൂവൽ സ്പീക്കറുകളാണ് ഉള്ളത്. ഐ10എക്സ്ടി സർട്ടിഫിക്കേഷനും ഇതിലുണ്ട്. ഫേസ് അൺലോക്ക് ഫീച്ചറും ലെനോവോ ഈ ടാബ്ലറ്റിൽ നൽകിയിട്ടുണ്ട്.

വാട്സ്ആപ്പിൽ നിങ്ങളെ ആരെങ്കിലും ബ്ലോക്ക് ചെയ്തോ? അറിയാനുള്ള വഴികൾവാട്സ്ആപ്പിൽ നിങ്ങളെ ആരെങ്കിലും ബ്ലോക്ക് ചെയ്തോ? അറിയാനുള്ള വഴികൾ

Best Mobiles in India

English summary
Lenovo has launched a new tab in the Indian market. Lenovo Tab K10 comes with a 10.3-inch Full HD TDDI display.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X