ടാബ്ലറ്റ് വിപണി പിടിക്കാൻ ലെനോവോയുടെ പുതിയ താരം, വില കേട്ടാൽ ഞെട്ടും

|

ലെനോവോ പുതിയ ടാബ്ലറ്റ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. ലെനോവോ ടാബ് പി12 പ്രോ എന്ന ഡിവൈസാണ് കമ്പനി രാജ്യത്ത് ലോഞ്ച് ചെയ്തിരിക്കുന്നത്. ഇന്ത്യയിലെ ആൻഡ്രോയിഡ് ടാബ്‌ലെറ്റ് വിപണിയിൽ ഇപ്പോഴാണ് എത്തിയതെങ്കിലും ഈ ഡിവൈസ് കഴിഞ്ഞ വർഷം അവസാനത്തോടെ ആഗോളതലത്തിൽ ലോഞ്ച് ചെയ്തിരുന്നു. രാജ്യത്തെ ജനപ്രിയ ആൻഡ്രോയിഡ് ടാബ്‌ലെറ്റുകളായ സാംസങ് ഗാലക്സി ടാബ് എസ് സീരീസ്, ഷവോമി പാഡ് 5 എന്നിവയോടായിരിക്കും ലെനോവോ ടാബ് പി12 പ്രോ മത്സരിക്കുന്നത്. വൈവിധ്യമാർന്ന ഐപാഡുകൾ നൽകുന്ന ആപ്പിളിന് കടുത്ത മത്സരം നൽകാനും കമ്പനി ലക്ഷ്യമിടുന്നു.

 

ലെനോവോ

ലെനോവോയുടെ ഏറ്റവും പുതിയ ലെനോവോ ടാബ് പി 12 പ്രോ "ഫ്ലാഗ്ഷിപ്പ് ആൻഡ്രോയിഡ് ടാബ്‌ലെറ്റ്" സവിശേഷതകൾ നൽകുന്നുവെന്നും വിനോദത്തിനായി ഏറ്റവും മികച്ച ടാബ്ലറ്റ് ആണെന്നും കമ്പനി അവകാശപ്പെടുന്നു. വലിയ 12.6 ഇഞ്ച് അമോലെഡ് ഡിസ്‌പ്ലേയാണ് ലെനോവോ ടാബ് പി12 പ്രോയുടെ ഏറ്റവും വലിയ സവിശേഷത. ക്വാൽകോം സ്‌നാപ്ഡ്രാഗൺ 870 ചിപ്‌സെറ്റിന്റെ കരുത്തിൽ പ്രവർത്തിക്കുന്ന ടാബ്ലറ്റാണ് ഇത്. ഷവോമി പാഡ് 5 ടാബ്‌ലെറ്റും ഇതേ ചിപ്പ്സെറ്റിലാണ് പ്രവർത്തിക്കുന്നത്. ലെനോവോ ടാബ് പി12 പ്രോ ആൻഡ്രോയിഡ് 11 ഒഎസുമായിട്ടാണ് വരുന്നത്. ആൻഡ്രോയിഡ് 13 പുറത്തിറക്കാനിക്കെയാണ് പഴയ ഒഎസുമായി ലെനോവോ ടാബ്ലറ്റ് പുറത്തിറക്കിയിരിക്കുന്നത് എന്നതൊരു പോരായ്മയാണ്.

എംഎസ്ഐ റൈഡർ GE76 12UHS ഗെയിമിങ് ലാപ്ടോപ്പ് റിവ്യൂ: ഗെയിമിങിന് ഏറ്റവും മികച്ചത്എംഎസ്ഐ റൈഡർ GE76 12UHS ഗെയിമിങ് ലാപ്ടോപ്പ് റിവ്യൂ: ഗെയിമിങിന് ഏറ്റവും മികച്ചത്

ലെനോവോ ടാബ് പി12 പ്രോ: വില
 

ലെനോവോ ടാബ് പി12 പ്രോ: വില

ലെനോവോ ടാബ് പി 12 പ്രോയുടെ ഇന്ത്യയിലെ വില 69,999 രൂപയാണ്. ഈ ടാബ്ലറ്റ് ഇതുവരെ ഓൺലൈനിൽ ലഭ്യമാക്കിയിട്ടില്ല. ഈ ആൻഡ്രോയിഡ് ടാബ്‌ലെറ്റ് ലെനോവോ ഇന്ത്യ വെബ്‌സൈറ്റ്, സ്റ്റോർ, ആമസോൺ എന്നിവ വഴി റീട്ടെയിൽ ചെയ്യുമെന്ന് ലെനോവോ വ്യക്തമാക്കിയിട്ടുണ്ട്. 24,999 രൂപ പ്രാരംഭ വിലയുമായി വരുന്ന അതേ സ്‌നാപ്ഡ്രാഗൺ 870 എസ്ഒസിയുള്ള ടാബ്ലറ്റുകൾ ഇന്ത്യൻ വിപണിയിൽ ലഭ്യമാണ് എന്നതാണ് മറ്റൊരു ശ്രദ്ധേയമായ കാര്യം. സാംസങ്ങിന്റെ ഏറ്റവും പുതിയ ഗാലക്‌സി ടാബ് എസ് 8 സ്‌നാപ്ഡ്രാഗൺ 888 പ്രോസസറുമായിട്ടാണ് വരുന്നത്. ഈ ടാബ്ലറ്റിന് 70,999 രൂപയാണ് വില.

ലെനോവോ ടാബ് പി12 പ്രോ: സവിശേഷതകൾ

ലെനോവോ ടാബ് പി12 പ്രോ: സവിശേഷതകൾ

ലെനോവോ ടാബ് പി12 പ്രോയ്ക്ക് ആകർഷകമായ ഡിസൈനും 5.63 എംഎം കനവും ഉണ്ട്. ബോഡി മെറ്റൽ കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്. കേടുപാടുകൾ വരാതെ സംരക്ഷിക്കുന്നതിനായി മുകളിൽ കോർണിംഗ് ഗൊറില്ല ഗ്ലാസ് 5 നൽകിയിട്ടുണ്ട്. ടാബ്ലറ്റിലുള്ള 12.6 ഇഞ്ച് അമോലെഡ് (2,560x1,600 പിക്സൽ) ഡിസ്പ്ലേ മികച്ചതാണ്. എല്ലാ വശങ്ങളിലും മെലിഞ്ഞ ബെസലുകളാണ് നൽകിയിട്ടുള്ളത് എന്നത് ടാബ്ലറ്റിന് പ്രീമിയം ലുക്ക് നൽകുന്നുണ്ട്. കുറ്റം പറയാനില്ലാത്ത ഡിസൈൻ തന്നെയാണ് ഈ ടാബ്ലറ്റിനുള്ളത്.

ഇനി ട്രെയിനിൽ ഉറങ്ങിയാലും കുഴപ്പമില്ല, ഇറങ്ങേണ്ട സ്റ്റേഷൻ എത്തിയാൽ ഫോണിലൂടെ അറിയിക്കുംഇനി ട്രെയിനിൽ ഉറങ്ങിയാലും കുഴപ്പമില്ല, ഇറങ്ങേണ്ട സ്റ്റേഷൻ എത്തിയാൽ ഫോണിലൂടെ അറിയിക്കും

പ്രോസസർ

ക്വാൽകോം സ്നാപ്ഡ്രാഗൺ 870 എസ്ഒസിയുടെ കരുത്തിൽ പ്രവർത്തിക്കുന്ന ലാപ്ടോപ്പിൽ 8ജിബി LPDDR5 റാമും 256 ജിബി യുഎഫ്എസ് 3.1 സ്റ്റോറേജുമാണ് ഉള്ളത്. ഈ ചിപ്പ്സെറ്റ് മുൻനിര ഫോണുകൾക്കും ടാബ്‌ലെറ്റുകൾക്കുമായി ഡിസൈൻ ചെയ്‌തിരിക്കുന്നതാണ്. ടാബ്ലറ്റിലുള്ള 256 ജിബി സ്റ്റോറേജ് തികയാതെ വരുന്ന ആളുകൾക്കായി മൈക്രോ എസ്ഡി കാർഡ് സ്ലോട്ടും ലെനോവോ നൽകിയിട്ടുണ്ട്. ഉപയോക്താക്കൾക്ക് ഇന്റേണൽ സ്റ്റോറേജ് 1 ടിബി വരെ വർദ്ധിപ്പിക്കാൻ ഈ സ്ലോട്ട് സഹായിക്കും.

ക്യാമറ

13 മെഗാപിക്സൽ വൈഡ് ക്യാമറയും 5 മെഗാപിക്സൽ അൾട്രാ വൈഡ് ക്യാമറയും ഉൾക്കൊള്ളുന്ന ക്യാമറ മൊഡ്യൂളാണ് പിന്നിൽ കൊടുത്തിരിക്കുന്നത്. ഇതിനായി പിൻ പാനലിൽ ഒരു കട്ട്-ഔട്ട് നൽകിയിട്ടുണ്ട്. മുൻവശത്ത് സെൽഫികൾക്കും വീഡിയോ കോളിങിനുമായി 8 മെഗാപിക്സൽ സെൻസറാണ് ഉള്ളത്. ലെനോവോ ടാബ് പി12 പ്രോയ്ക്ക് ഡോൾബി ഓഡിയോ സപ്പോർട്ടുള്ള രണ്ട് മൈക്രോഫോണുകളും ജെബിഎൽ സ്പീക്കറുകളും ഈ ടാബ്ലറ്റിൽ ഉണ്ട്. ലെനോവോ ടാബ് പി12 പ്രോ ടാബ്ലറ്റിന്റെ സ്‌പ്ലേയ്ക്ക് ഡോൾബി വിഷൻ സപ്പോർട്ടും ഉണ്ട്.

പണി തന്ന് റിലയൻസ് ജിയോ; ആരുമറിയാതെ ഈ പ്ലാനിന്റെ നിരക്ക് ഉയർത്തിപണി തന്ന് റിലയൻസ് ജിയോ; ആരുമറിയാതെ ഈ പ്ലാനിന്റെ നിരക്ക് ഉയർത്തി

ബാറ്ററി

ലെനോവോ ടാബ് പി12 പ്രോയിൽ 10,200mAh ബാറ്ററിയാണ് ഈ ടാബ്ലറ്റിൽ ഉള്ളത്. ടാബ്ലറ്റിനൊപ്പം ബണ്ടിൽ ചെയ്ത ചാർജർ ഉപയോഗിച്ച് ബാറ്ററി പൂർണ്ണമായി ചാർജ് ചെയ്യാൻ ഏകദേശം മൂന്ന് മണിക്കൂർ എടുക്കും. ഒറ്റ ചാർജിൽ 15 മണിക്കൂർ ഓൺലൈൻ വീഡിയോ പ്ലേബാക്ക് നൽകാൻ ബാറ്ററിക്ക് സാധിക്കുമെന്ന് ലെനോവോ അവകാശപ്പെടുന്നു. അറിയപ്പെടുന്നു. കുറഞ്ഞ വിലയുള്ള ഷവോമി പാഡ് 5ന് സമാനമായ ഫീച്ചറുകളാണ് ലെനോവോ ടാബ് പി12 പ്രോയിലും ഉള്ളത്.

Best Mobiles in India

English summary
Lenovo launches new tablet in India The company has launched the Lenovo Tab P12 Pro in the country.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X