21,999 രൂപ വിലയുമായി മോട്ടോ ടാബ് ജി70 എൽടിഇ ടാബ്ലറ്റ് ഇന്ത്യൻ വിപണിയിലെത്തി
മോട്ടറോളയുടെ രണ്ടാമത്തെ ടാബ്ലറ്റായ മോട്ടോ ടാബ് ജി70 എൽടിഇ ഇന്ത്യയിൽ അവതരിപ്പിച്ചു. 2021 സെപ്റ്റംബറിൽ വിപണിയിലെത്തിയ മോട്ടോ ടാബ് ജി20 ആണ് കമ്പനിയുടെ ആദ്യത്തെ ടാബ്ലറ്റ്. മോട്ടോ ടാബ് ജി70 എൽടിഇ 4 ജിബി റാം, 64 ജിബി ബിൽറ്റ്-ഇൻ സ്റ്റോറേജ്, മീഡിയടെക് ഹെലിയോ ജി90ടി എസ്ഒസി എന്നീ സവിശേഷതകളുമായിട്ടാണ് വരുന്നത്. 11 ഇഞ്ച് 2കെ എൽസിഡി ഡിസ്‌പ്ലേയാണ് ഈ ടാബ്‌ലെറ്റിൽ നൽകിയിരിക്കുന്നത്. മോട്ടോ ടാബ് ജി70 എൽടിഇ ടാബ്ലറ്റിന്റെ വിലയും സവിശേഷതകളും വിശദമായി നോക്കാം.

മോട്ടോ ടാബ് ജി70 എൽടിഇ: വില, ലഭ്യത
മോട്ടോ ടാബ് ജി70 എൽടിഇ ടാബ്ലറ്റിന്റെ ഒറ്റ വേരിയന്റ് മാത്രമാണ് നിലവിൽ ഇന്ത്യയിൽ അവതരിപ്പിച്ചിരിക്കുന്നത്. 4 ജിബി റാമും 64 ജിബി സ്റ്റോറേജുമുള്ള ഈ മോഡലിന് 21,999 രൂപയാണ് വില. മോട്ടറോളയുടെ ഈ പുതിയ ടാബ്‌ലെറ്റ് ഒറ്റ കളറിൽ മാത്രമാണ് ലഭിക്കു. മോഡേണിസ്റ്റ് ടീൽ എന്നാണ് ഈ കളറിനെ കമ്പനി വിളിക്കുന്നത്. ജനുവരി 22 വരെ നടക്കുന്ന ബിഗ് സേവിങ് ഡേയ്സ് സെയിൽ സമയത്ത് ഫ്ലിപ്പ്കാർട്ട് വഴി ഈ ടാബ്ലറ്റ് പ്രീ-ബുക്ക് ചെയ്യാവുന്നതാണ്. ടാബ്ലറ്റ് വാങ്ങുന്ന ഉപഭോക്താക്കൾക്ക് ഐസിഐസിഐ ബാങ്ക് കാർഡിൽ 10 ശതമാനം ഇൻസ്റ്റന്റ് ഡിസ്കൌണ്ടും ഫ്ലിപ്പ്കാർട്ട് നൽകുന്നുണ്ട്. ഇതോടെ ടാബ്ലറ്റിന്റെ വില 21,249 രൂപയായി കുറയുന്നു. ഈ ഓഫർ കുറച്ച് ദിവസങ്ങൾ മാത്രമേ ലഭിക്കു എന്ന് ഓർക്കുക.

മോട്ടോ ടാബ് ജി70 എൽടിഇ: സവിശേഷതകൾ
മോട്ടോ ടാബ് ജി70 എൽടിഇ ടാബ്ലറ്റിൽ 11 ഇഞ്ച് ഐപിഎസ് 2കെ (2,000x1,200 പിക്സൽസ്) ഡിസ്പ്ലെയാണ് ഉള്ളത്. 400 നിറ്റ്സ് സ്ക്രീൻ ബ്രൈറ്റ്നസ് ഉള്ള എൽസിഡി ഡിസ്പ്ലെയാണ് ഇത്. ഈ ടാബ്‌ലെറ്റിന്റെ സ്‌ക്രീൻ ലോ ബ്ലൂ ലൈറ്റ് എക്സ്പോഷർ, മികച്ച ഐ കംഫർട്ട് എന്നിവയ്ക്ക് ടിയുവി റെയിൻലാൻഡ് സർട്ടിഫൈ ചെയ്‌തിരിക്കുന്ന ഡിസ്പ്ലെയാണ് ഇതെന്നാണ് മോട്ടറോള അവകാശപ്പെടുന്നത്. 4 ജിബി റാമും 64 ജിബി ബിൽറ്റ്-ഇൻ സ്റ്റോറേജുമുള്ള ഈ ടാബ്ലറ്റിന് കരുത്ത് നൽകുന്നത് ഒക്ടാ കോർ മീഡിയടെക് ഹീലിയോ ജി90 ടി പ്രോസസറാണ്. സ്റ്റോറേജ് വികസിപ്പിക്കാൻ മൈക്രോ എസ്ഡി കാർഡ് സ്ലോട്ടും നൽകിയിട്ടുണ്ട്.

മോട്ടോ ടാബ് ജി70 എൽടിഇ ടാബ്ലറ്റിൽ എഫ്/2.2 അപ്പേർച്ചർ ലെൻസുള്ള 13-മെഗാപിക്സൽ സെൻസറാണ് നൽകിയിരിക്കുന്നത്. എഫ്/2.2 അപ്പേർച്ചർ ലെൻസുള്ള 8 മെഗാപിക്സൽ ഫ്രണ്ട് ക്യാമറയും ടാബ്ലറ്റിൽ ഉണ്ട്. കണക്റ്റിവിറ്റിക്കായി മോട്ടോ ടാബ് ജി70 എൽടിഇയിൽ ജിപിഎസ്, ഗ്ലോനാസ്സ് എന്നിവയും 4ജി എൽടിഇ, വൈഫൈ, ബ്ലൂട്ടൂത്ത് വി5.1 എന്നിവയും നൽകിയിട്ടുണ്ട്. ആക്സിലറോമീറ്റർ, ഗൈറോസ്കോപ്പ്, ഹാൾ-ഇഫക്റ്റ് സെൻസർ, ആംബിയന്റ് ലൈറ്റ് സെൻസർ എന്നിവയും ടാബ്ലറ്റിൽ ഉണ്ട്. ആൻഡ്രോയിഡ് 11 ഔട്ട് ഓഫ് ബോക്‌സിലാണ് ഈ ടാബ്ലറ്റ് പ്രവർത്തിക്കുന്നത്. കീബോർഡുകൾ ബന്ധിപ്പിക്കുന്നതിന് നാല്-പോയിന്റ് പോഗോ-പിന്നും ഈ ഡിവൈസിൽ മോട്ടറോള നൽകിയിട്ടുണ്ട്.

യുഎസ്ബി ടൈപ്പ്-സി പോർട്ട് വഴി 20W ടർബോപവർ ചാർജിങ് സപ്പോർട്ട ചെയ്യുന്ന 7,700mAh ബാറ്ററിയാണ് മോട്ടോ ടാബ് ജി70 എൽടിഇയിൽ ഉള്ളത്. ഡോൾബി അറ്റ്‌മോസ് സപ്പോർട്ടുള്ള ക്വാഡ് സ്പീക്കർ സെറ്റപ്പും ഇതിലുണ്ട്. മോട്ടറോള പറയുന്നതനുസരിച്ച് പുതിയമോട്ടോ ടാബ് ജി70 എൽടിഇ കുട്ടികൾക്കായി അധ്യാപകർ അംഗീകരിച്ച 10,000 ആപ്പുകളിലേക്കുള്ള ആക്‌സസും ഡെഡിക്കേറ്റ് ഗൂഗിൾ കിഡ്‌സ് സ്പൈസും നൽകുമെന്നാണ്. ടാബ്‌ലെറ്റിന് 490 ഗ്രാം ഭാരമാണ് ഉള്ളത്. വാട്ടർ, ഡസ്റ്റ് റസിസ്റ്റൻസ് എന്നിവയ്ക്ക് ഐപി52 റേറ്റിങും ഈ ടാബ്ലറ്റിൽ നൽകിയിട്ടുണ്ട്. വിലയും സവിശേഷതകളും പരിശോധിക്കുമ്പോൾ ഇന്ത്യൻ വിപണിയിൽ ശക്തമായ മത്സരം കാഴ്ച്ചവയ്ക്കാൻ സാധിക്കുന്നത് തന്നെയാണ് ലെനോവോയുടെ ഉടമസ്ഥതയിലുള്ള ബ്രാന്റ് പുറത്തിറക്കിയ ഈ ടാബ്ലറ്റ് എന്ന് നിസംശയം പറയാം.


Click it and Unblock the Notifications








