കിടിലൻ ഫീച്ചറുകളുമായി 15,499 രൂപ വിലയുള്ള നോക്കിയ ടി20 ടാബ്ലറ്റ് ഇന്ത്യയിലെത്തി

|

നോക്കിയ ബ്രാന്റിന്റെ ഉടമസ്ഥരായ എച്ച്എംഡി ഗ്ലോബലിന്റെ ആദ്യ ആൻഡ്രോയിഡ് ടാബ്‌ലെറ്റ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. നോക്കിയ ടി20 എന്ന പേരിലാണ് ഈ ടാബ്ലറ്റ് ഇന്ത്യയിൽ അവതരിപ്പിച്ചിരിക്കുന്നത്. ഈ നോക്കിയ ടാബ്‌ലെറ്റ് 2കെ ഡിസ്‌പ്ലേയോടെയാണ് വരുന്നത്. ഒറ്റ ചാർജിൽ 15 മണിക്കൂർ വരെ വെബ് ബ്രൗസിങ് സാധ്യമാക്കുന്ന 8,200 എംഎഎച്ച് ബാറ്ററിയാണ് നോക്കിയ ടി20യിൽ നൽകിയിട്ടുള്ളത്. സ്റ്റീരിയോ സ്പീക്കറുകളും ഡ്യുവൽ മൈക്രോഫോണുകളും ഈ ഡിവൈസിൽ ഉണ്ട്. ടാബ്‌ലെറ്റിനൊപ്പം മൂന്ന് വർഷം വരെ പ്രതിമാസ സുരക്ഷാ അപ്‌ഡേറ്റുകളും രണ്ട് വർഷത്തെ സൗജന്യ ഓപ്പറേറ്റിംഗ് സിസ്റ്റം അപ്‌ഗ്രേഡുകളും നൽകുമെന്ന് എച്ച്എംഡി ഗ്ലോബൽ വ്യക്തമാക്കി.

 

നോക്കിയ ടി20: വില, ലഭ്യത

നോക്കിയ ടി20: വില, ലഭ്യത

നോക്കിയ ടി20 ടാബ്ലറ്റിന്റെ ഇന്ത്യയിലെ വില ആരംഭിക്കുന്നത് 3 ജിബി റാമും 32 ജിബി സ്റ്റോറേജ് ഓപ്ഷനുമായിട്ടാണ്. വൈഫൈ മാത്രമുള്ള വേരിയന്റിന് 15,499 രൂപയാണ് വില. ടാബ്‌ലെറ്റിന്റെ 4 ജിബി റാമും 32 ജിബി സ്റ്റോറേജുമുള്ള വൈ-ഫൈ ഓൺലി മോഡലിന് 16,499 രൂപയാണ് വില. നോക്കിയ ടി20 4 ജിബി റാമും 32 ജിബി സ്റ്റോറേജുമുള്ള 4ജി മോഡലിന് 18,499 രൂപയാണ് വില. സെപ്റ്റംബറിൽ ഇന്ത്യയിൽ അവതരിപ്പിച്ച 13,999 രൂപ വിലയുള്ള റിയൽമി പാഡിനെതിരെ നോക്കിയ ടി20 മത്സരിക്കും.

ട്രൂകോളർ ഉപയോഗിച്ച് കോളുകൾ റെക്കോർഡ് ചെയ്യുന്നത് എങ്ങനെ?ട്രൂകോളർ ഉപയോഗിച്ച് കോളുകൾ റെക്കോർഡ് ചെയ്യുന്നത് എങ്ങനെ?

വിൽപ്പന

നോക്കിയ ടി20 ഇന്ന് മുതൽ ഇന്ത്യയിൽ വിൽപ്പനയ്ക്ക് എത്തും. നോക്കിയ.കോം വഴിയും ഓഫ്‌ലൈൻ റീട്ടെയിൽ സ്റ്റോറുകൾ വഴിയും ഈ ഡിവൈസ് വിൽപ്പനയ്ക്ക് എത്തും. നാളെ മുതൽ ഫ്ലിപ്പ്കാർട്ട് വഴിയും നോക്കിയ ടി20 ലഭ്യമാകും. ടാബ്‌ലെറ്റ് വാങ്ങുന്ന ഉപഭോക്താക്കൾക്ക് പ്രീലോഡഡ് സ്പോട്ടിഫൈ ആക്‌സസ് ലഭിക്കും. ചാനലുകളിലുടനീളമുള്ള പ്രമുഖ ബ്രാൻഡുകൾ വഴി വിവിധ ഓഫറുകളും ലഭിക്കും. നോക്കിയ ടി20 കഴിഞ്ഞ മാസമാണ് യൂറോപ്പിൽ അരങ്ങേറ്റം കുറിച്ചത് വൈഫൈ മാത്രമുള്ള മോഡലിന് 199 യൂറോ ആയിരിന്നു വില. ഇത് ഇന്ത്യൻ കറൻസിയിൽ ഏകദേശം 17,200 രൂപയാണ് വില.

നോക്കിയ ടി20: സവിശേഷതകൾ
 

നോക്കിയ ടി20: സവിശേഷതകൾ

നോക്കിയ ടി20 ടാബ്ലറ്റിൽ 10.4 ഇഞ്ച് 2കെ (2,000x1,200 പിക്‌സൽ) ഡിസ്‌പ്ലേയാണ് ഉള്ളത്. 400 നിറ്റ് പീക്ക് ബ്രൈറ്റ്‌നെസുള്ള ഡിസ്പ്ലെയാണ് ഇത്. 4ജിബി വരെ റാമുമായി ജോടിയാക്കിയ ഒക്ടാ-കോർ യൂണിസോക്ക് ടി610 എസ്ഒസിയുടെ കരുത്തിലാണ് ഈ ടാബ്ലറ്റ് പ്രവർത്തിക്കുന്നത്. ഡിവൈസിന്റെ മുൻവശത്ത് 5 മെഗാപിക്സൽ സെൽഫി ക്യാമറ സെൻസറും പിന്നിൽ 8 മെഗാപിക്സൽ ക്യാമറ സെൻസറുമായാണ് ഉള്ളത്. പിന്നിൽ ഒരു എൽഇഡി ഫ്ലാഷും നൽകിയിട്ടുണ്ട്. കുറഞ്ഞ വെളിച്ചത്തിൽ ഫോട്ടോസ് എടുക്കാൻ ഇത് സഹായിക്കുന്നു. ടാബ്‌ലെറ്റിൽ ഓസോ പ്ലേബാക്കും സ്റ്റീരിയോ സ്പീക്കറുകളും ഉണ്ട്. നോയ്‌സ് ക്യാൻസലേഷനുള്ള ഡ്യൂവൽ മൈക്രോഫോണുകളും ഡിവൈസിൽ നൽകിയിട്ടുണ്ട്.

വെറും ഒരു മണിക്കൂറിൽ റെഡ്മി നോട്ട് 11 സീരിസിന്റെ 5 ലക്ഷം യൂണിറ്റുകൾ വിറ്റഴിച്ചുവെറും ഒരു മണിക്കൂറിൽ റെഡ്മി നോട്ട് 11 സീരിസിന്റെ 5 ലക്ഷം യൂണിറ്റുകൾ വിറ്റഴിച്ചു

ആൻഡ്രോയിഡ് 11

ആൻഡ്രോയിഡ് 11ലാണ് നോക്കിയ ടി20 പ്രവർത്തിക്കുന്നത്. സ്റ്റോറേജിന്റെ കാര്യത്തിലും നോക്കിയയുടെ ഈ ടാബ്ലറ്റ് ഒട്ടും പിന്നിലല്ല. നോക്കിയ ടി20 ടാബ്ലറ്റിൽ 32 ജിബി, 64 ജിബി സ്റ്റോറേജ് ഓപ്ഷനുകളാണ് ഉള്ളത്. ഈ സ്റ്റോറേജ് തികയാതെ വരുന്ന ആളുകൾക്കായി 512 ജിബി വരെ സ്റ്റോറേജ് എക്സ്പാൻഡ് ചെയ്യാനായി മൈക്രോ എസ്ഡി കാർഡ് സ്ലോട്ടും നോക്കിയ ഈ ടാബ്ലറ്റിൽ നൽകിയിട്ടുണ്ട്. ഇത് ആവശ്യത്തിന് മീഡിയ ടാബ്ലറ്റിൽ സംഭരിക്കുന്നതിന് ഉപയോക്താക്കളെ സഹായിക്കുന്നു.

ബാറ്ററി

4ജി എൽടിഇ (ഓപ്ഷണൽ), വൈഫൈ 802.11ac, ബ്ലൂട്ടൂത്ത് വി5.0, യുഎസ്ബി ടൈപ്പ്-സി പോർട്ട്, 3.5mm ഹെഡ്‌ഫോൺ ജാക്ക് എന്നിവയാണ് നോക്കിയ ടി20 ടാബ്ലറ്റിലെ കണക്റ്റിവിറ്റി ഓപ്ഷനുകൾ. 15W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള 8,200mAh ബാറ്ററിയാണ് ടാബ്‌ലെറ്റിലുള്ളത്. മുകളിൽ സൂചിപ്പിച്ചത് പോലെ ഒറ്റ ചാർജിൽ 15 മണിക്കൂർ വരെ വെബ് ബ്രൗസിങ് ചെയ്യാൻ ഈ ബാറ്ററിക്ക് സാധിക്കുന്നു.

5,000 രൂപയിൽ താഴെ വിലയുള്ള കിടിലൻ ബ്ലൂടൂത്ത് സ്പീക്കറുകൾ5,000 രൂപയിൽ താഴെ വിലയുള്ള കിടിലൻ ബ്ലൂടൂത്ത് സ്പീക്കറുകൾ

Best Mobiles in India

English summary
Nokia launches first Android tablet in India. The tablet is launched in India under the name Nokia T20. Price of this device starts at Rs 15,499.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X