20,000 രൂപയിൽ താഴെ വിലയുമായി ഓപ്പോ പാഡ് എയർ ടാബ്ലറ്റ് വിപണി കീഴടക്കുന്നു

|

ഓപ്പോ എല്ലായ്‌പ്പോഴും പുതുമകളുമായി എത്തുന്ന ബ്രാന്റാണ്. പ്രീമിയം ഫീച്ചറുകളോട് കൂടിയ ഉത്പന്നങ്ങൾ വിപണിയിലെത്തിക്കാനും കമ്പനി ശ്രദ്ധിക്കുന്നുണ്ട്. ഓപ്പോ ഡിവൈസുകളുടെ കാര്യത്തിൽ സ്റ്റൈലും പെർഫോമൻസും കുറഞ്ഞ വിലയും ഒത്തുചേരുന്നു. കമ്പനിയുടെ ഏറ്റവും താരം അതിന്റെ ആദ്യത്തെ ടാബ് ആയ ഓപ്പോ പാഡ് എയർ ആണ്. ഈ ടാബ്ലറ്റും കമ്പനിയുടെ പാരമ്പര്യം തുടരുകയും 20000 രൂപയിൽ താഴെ വിലയിൽ ആകർഷകമായ സവിശേഷതകൾ ടാബ് നൽകുകയും ചെയ്യുന്നു. ഓപ്പോ പാഡ് എയറിന്റെ 4 ജിബി റാമും 64 ജിബി സ്റ്റോറേജുമുള്ള വേരിയന്റിന് 16,999 രൂപയും 4 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള വേരിയന്റിന് 19,999 രൂപയുമാണ് വില, ഫ്ലിപ്പ്കാർട്ട്, ഓപ്പോ സ്റ്റോർ, മെയിൻലൈൻ റീട്ടെയിൽ ഔട്ട്‌ലെറ്റ് എന്നിവയിലൂടെ ഈ ടാബ് ലഭ്യമാകും.

20,000 രൂപയിൽ താഴെ വില; ഓപ്പോ പാഡ് എയർ ടാബ്ലറ്റ് വിപണി കീഴടക്കുന്നു

ഓപ്പോയുടെ പാഡ് എയർ ടാബ്‌ലെറ്റ് വിപണിയെ മാറ്റി മറിക്കുന്ന ഒന്നാണ്. ഓപ്പോ പാഡ് എയറിന്റെ പ്രധാന സവിശേഷതകൾ നോക്കാം.

എല്ലാ സാഹചര്യങ്ങളിലും കരുത്തോടെയുള്ള പെർഫോമൻസ്

ഓപ്പോ പാഡ് എയറിന് കരുത്ത് നൽകുന്നത് എട്ട് കോറുകൾ ഉള്ള ഒക്ടാ കോർ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 680 പ്രോസസറാണ്. മൾട്ടി-ടാസ്‌കിങ് തടസ്സങ്ങളില്ലാതെ കൈകാര്യം ചെയ്യുന്ന എഐ സിസ്റ്റം ബൂസ്റ്റർ 2.1. 8-കോർ പ്രോസസർ ഉയർന്ന റെസല്യൂഷനുള്ള വീഡിയോകൾ പ്രവർത്തിപ്പിക്കാനും ഗെയിമുകൾ കളിക്കാനുമെല്ലാം സഹായിക്കുന്നു. ഈ വിലനിലവാരത്തിൽ ഒരു ടാബിൽ നിന്ന് ലഭിക്കുന്ന ഏറ്റവും മികച്ച പെർഫോമൻസ് ഓപ്പോ പാഡ് എയർ നൽകുന്നു.

ഈ വില വിഭാഗത്തിൽ 6nm പ്രോസസർ ഉപയോഗിക്കുന്ന ആദ്യത്തെ ടാബ് ഡിവൈസാണ് ഓപ്പോ നൽകുന്നത്. ഇത് വൈദ്യുതി ഉപഭോഗം കുറയ്ക്കാനും മെച്ചപ്പെട്ട പെർഫോമൻസ് നൽകാനും സഹായിക്കും.

മികച്ച ഇൻ-ക്ലാസ് പവർ-എഫിഷ്യന്റ് പ്രോസസറിനൊപ്പം മികച്ച റാമുംന നൽകിയിട്ടുണ്ട്. ഓപ്പോ പാഡ് എയറിൽ 4 ജിബി LPDDR4X റാമിനൊപ്പം 64 ജിബി /128 ജിബി UFS 2.2 ഇന്റേണൽ സ്റ്റോറേജ് സ്‌പേസുമുണ്ട്. 512 ജിബി വരെ സ്റ്റോറേജ് എക്സ്പാൻഡ് ചെയ്യാനുള്ള സപ്പോർട്ടോടെയാണ് ഇത് വരുന്നത്. അധിക റാം ആവശ്യമുള്ളപ്പോൾ 3 ജിബി വരെ അധിക മെമ്മറി സപ്പോർട്ട് ചെയ്യുന്ന റാം എക്സ്പാൻഷൻ ഫീച്ചറും ഈ ടാബ്ലറ്റിൽ ഉണ്ട്.

ഉയർന്ന പ്രവർത്തനക്ഷമതയുള്ള 7100mAh ബാറ്ററിയുമായി വരുന്ന ഓപ്പോയുടെ പുതിയ ടാബ് ദീർഘനേരം ബാറ്ററി ലൈഫ് നൽകുന്നു. നിരവധി മണിക്കൂർ ഉപയോഗിച്ചാലും ബാറ്ററി തീരില്ല. FHD വീഡിയോകൾ സ്ട്രീം ചെയ്യുമ്പോൾ ഓപ്പോ പാഡ് എയർ ടാബ്‌ലെറ്റ് 12 മണിക്കൂർ വരെ ബാക്ക് അപ്പ് നൽകും.

20,000 രൂപയിൽ താഴെ വില; ഓപ്പോ പാഡ് എയർ ടാബ്ലറ്റ് വിപണി കീഴടക്കുന്നു

മികച്ച വിഷ്വൽ അനുഭവം

ഓപ്പോ പാഡ് എയർ അതിന്റെ വിഭാഗത്തിലെ ഏറ്റവും മികച്ച ഡിസ്‌പ്ലേ നൽകുന്നു. 10.36-ഇഞ്ച് 2K WUXGA+ IPS ഡിസ്‌പ്ലേ 8mm അൾട്രാ-സ്ലിം ബെസലുകളോടെ വരുന്നു. സ്‌ക്രീൻ-ടു-ബോഡി റേഷിയോ 83.5% ആണ്. ഈ വലിയ സ്‌ക്രീൻ ആഴത്തിലുള്ള അനുഭവം എവിടെയും എപ്പോൾ വേണമെങ്കിലും ആസ്വദിക്കാൻ സഹായിക്കുന്നു.

ഐപിഎസ് ഡിസ്‌പ്ലേയിൽ 2048 ലെവൽ ബ്രൈറ്റ്നസ് വരെ സപ്പോർട്ട് ചെയ്യുന്ന ഒരു അഡാപ്റ്റീവ് ഐ-കംഫർട്ട് ടെക്‌നുണ്ട്. ആംബിയന്റ് ലൈറ്റിംഗ് അവസ്ഥകളെ അടിസ്ഥാനമാക്കി ഇതിന്റെ ബ്രൈറ്റ്നസ് ഓട്ടോമാറ്റിക്കായി ക്രമീകരിക്കാൻ കഴിയും. കുറഞ്ഞ വെളിച്ചത്തിൽ സ്‌ക്രീൻ മൃദുലമാക്കാൻ സഹായിക്കുന്ന 20 നിറ്റ്സിൽ താഴെയുള്ള 578 ലെവലുകളും ഇതിലുണ്ട്. TÜV റൈൻലാൻഡ് ലോ ബ്ലൂ ലൈറ്റ് ഐ കംഫർട്ട് സർട്ടിഫിക്കേഷൻ പാസായതിനാൽ തന്നെ ഓപ്പോ ടാബ്‌ലെറ്റ് കണ്ണിന് മോശമായ നീല വെളിച്ചം ഫിൽട്ടർ ചെയ്യുകയും ദീർഘനേരം സ്ക്രീൻ നോക്കിയാൽ ഉണ്ടാകുന്ന ബുദ്ധിമുട്ട് കുറയ്ക്കുകയും ചെയ്യുന്നു.

യഥാർത്ഥ 3D സൌണ്ട്

ദൃശ്യാനുഭവത്തിനൊപ്പം തന്നെ പ്രധാനമാണ് ഓഡിയോയും. ഡോൾബി അറ്റ്‌മോസ് എനേബിൾഡ് ആയ നാല് സ്പീക്കറുകളാണ് ഓപ്പോ പാഡ് എയറിൽ ഓഡിയോ അനുഭവം മെച്ചപ്പെടുത്തുന്നത്. സിമട്രിക്കലായും സ്വതന്ത്രമായും സ്ഥാപിച്ചിരിക്കുന്ന 3ഡി ശബ്ദ ഇഫക്റ്റുകൾ നൽകുന്ന നാല് സ്പീക്കറുകളാണ് ഇതിലുള്ളത്. 0.8 സിസി വലിയ സൗണ്ട് ചേമ്പറും 1W പവറും ഉള്ള സ്പീക്കർ സിസ്റ്റത്തിന് മെച്ചപ്പെട്ട ഓഡിയോ പെർഫോമൻസ് നൽകാൻ കഴിയും.

ഡോൾബി അറ്റ്‌മോസ് സാങ്കേതികവിദ്യയും ഡോൾബി ഓഡിയോ ഡീകോഡിങും യഥാർത്ഥ സ്റ്റീരിയോ ശബ്‌ദം ഉൽപ്പാദിപ്പിക്കുകയും എല്ലാ ഫ്രീക്വൻസി ബാൻഡുകളിലും മികച്ച ഓഡിയോ വിശദാംശങ്ങൾ നൽകുകയും ചെയ്യുന്നു. ഈ ഓഡിയോ സിസ്റ്റത്തിന്റെ മേന്മ അറിയാൻ ഡോൾബി അറ്റ്‌മോസ് സപ്പോർട്ട് ചെയ്യുന്ന കണ്ടന്റ് പ്ലേ ചെയ്ത് നോകിയാൽ മതി.

20,000 രൂപയിൽ താഴെ വില; ഓപ്പോ പാഡ് എയർ ടാബ്ലറ്റ് വിപണി കീഴടക്കുന്നു

വിപണിയിലെ ആദ്യത്തെ സൺസെറ്റ് ഡ്യൂൺ 3D ഡിസൈൻ

ഓപ്പോ പാഡ് എയർ ഫ്ലോട്ടിംഗ് സ്‌ക്രീൻ ഡിസൈനുള്ള അതിന്റെ വില വിഭാഗത്തിലെ ഏറ്റവും മെലിഞ്ഞ ടാബ്ലറ്റാണ്. വിപണിയിലെ ആദ്യത്തെ സൺസെറ്റ് ഡ്യൂൺ 3D ടെക്‌സ്‌ചർ എന്ന് വിളിക്കപ്പെടുന്ന ഡിസൈനാണ് ഈ ടാബ്ലറ്റിൽ ഉള്ളത്. സൂര്യാസ്തമയ സമയത്തെ മൺകൂനകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഒരു എക്സ്ക്ലൂസീവ് മെറ്റൽ സ്പ്ലിസിംഗ് ഡിസൈൻ ഉപയോഗിച്ചാണ് ടാബ്‌ലെറ്റ് പുറത്തിറക്കിയത്. ഓപ്പോ പാഡ് എയറിന്റെ പിൻഭാഗത്ത് തിളങ്ങുന്ന മാറ്റ് ഫിനിഷിന്റെ ലെയറുമായി വരുന്ന ഒരു മെറ്റൽ ബോഡിയാണ് ഉള്ളത്.

ഓപ്പോ ഗ്ലോ പ്രോസസ്സ് സാൻഡ്ബ്ലാസ്റ്റഡ് പ്രതലത്തോടെയാണ് വരുന്നത്. ഇതിൽ 5-ലെയർ കോട്ടിങും വിപണിയിലെ ആദ്യത്തെ 3D ഫിനിഷിംഗ് സാങ്കേതികവിദ്യയും ഉൾപ്പെടുന്നു. ഇതിന്റെ പിൻ കവർ വിരലടയാളം പതിയാത്തതും സ്ക്രാച്ചുകൾ വരാത്തതുമാണ്. കൂടാതെ ഈ ഡിവൈസ് കൈയ്യിൽ പിടിക്കുമ്പോൾ കൂടുതൽ മോടിയുള്ളതും സുഗമവുമായ അനുഭവം നൽകുന്നു.

പിൻഭാഗത്തെ ഷെല്ലിന്റെ താഴത്തെ പകുതിയിൽ സാൻഡ്ബ്ലാസ്റ്റഡ് ഫിനിഷുമുണ്ട്. ഇത് കൂടുതൽ ലെയറുകളും മെറ്റാലിക് രൂപവും നൽകുന്നു. ഈ മെറ്റൽ ബോഡി മണൽ തരികളെ പോലെ തിളങ്ങുന്ന ഡിസൈനുമായിട്ടാണ് വരുന്നത്. ഇതുവഴി ടാബിന്റെ പിൻ പാനലിൽ രണ്ട് വ്യത്യസ്ത വിഷ്വൽ ഇഫക്റ്റുകൾ ഉണ്ടാകുന്നു.

ഓൾ-മെറ്റൽ ബോഡി മോടിയുള്ളതാണ്. 6.94 മില്ലിമീറ്റർ കനവും 440 ഗ്രാം ഭാരവുമുള്ള അൾട്രാ-സ്ലിം, ലൈറ്റ്വെയ്റ്റ് ഫോം ഫാക്‌ടറും ഇതിനൊപ്പം ഉണ്ട്.

വലിയ സ്‌ക്രീനിൽ പുതിയ ക്രിയേറ്റീവ് അനുഭവം

വലിയ സ്‌ക്രീനിൽ പുതിയ ദൃശ്യാനുഭവം പ്രദാനം ചെയ്യുന്ന ഓപ്പോ പാഡ് എയർ കളർ ഒഎസ് 12.1ൽ പ്രവർത്തിക്കുന്നു. ഫയൽ ഡ്രാഗ് ആൻഡ് ഡ്രോപ്പ്, ക്ലിപ്പ്ബോർഡ് ഷെയറിങ്, ഫോണിന്റെ മൊബൈൽ നെറ്റ്‌വർക്ക് ഉപയോഗം, മൾട്ടി-ഡിവൈസ് കണക്റ്റിവിറ്റി തുടങ്ങിയ കഴിവുകളുള്ള കാര്യക്ഷമമായ ക്രോസ്-ഡിവൈസ് കോർപ്പറേഷനായി ധാരാളം സംവിധാനങ്ങൾ ഇതിൽ നൽകുന്നു.

ടൂ-ഫിംഗർ സ്‌പ്ലിറ്റ് സ്‌ക്രീൻ, ഡ്യുവൽ വിൻഡോകൾ, സ്‌മാർട്ട് സൈഡ്‌ബാർ, ഫോർ ഫിംഗർ ഫ്ലോട്ടിംഗ് വിൻഡോ എന്നിവയെല്ലാം ഓപ്പോ പാഡ് എയറിൽ സ്‌മാർട്ട് ഇന്ററാക്ഷനുകളും എളുപ്പത്തിലുള്ള പ്രവർത്തനവും നിങ്ങൾക്ക് നൽകുന്നതാണ്. ഈ പാഡിലുള്ള കളർഒഎസിൽ നിരവധി പുതിയ ഫംഗ്ഷനുകൾ ഉണ്ട്. കാര്യക്ഷമമായി പ്രവർത്തിക്കാനും കൂടുതൽ ഉപയോക്തൃ-സൗഹൃദ അനുഭവം നൽകാനും ഇത് സഹായിക്കുന്നു.

20,000 രൂപയിൽ താഴെ വില; ഓപ്പോ പാഡ് എയർ ടാബ്ലറ്റ് വിപണി കീഴടക്കുന്നു

കാത്തിരിപ്പ് അവസാനിച്ചു

20,000 രൂപയിൽ താഴെ വിലയുള്ള ഒരു ടാബ്‌ലെറ്റ് വാങ്ങാൻ ആഗ്രഹിക്കുന്ന ആളുകൾക്ക് ഓപ്പോ പാഡ് എയർ മികച്ച ചോയിസാണ്. അതിശയിപ്പിക്കുന്ന ഫീച്ചറുകൾ, പവർ-പാക്ക്ഡ് പ്രോസസർ, മികച്ച ഇമ്മേഴ്‌സീവ് ഡിസ്‌പ്ലേ, ഇൻഡസ്‌ട്രിയിലെ ആദ്യത്തെ സൺസെറ്റ് ഡ്യൂൺ 3D ഡിസൈൻ എന്നിവയാണ് ഈ ടാബ്ലറ്റിന്റെ മേന്മകൾ. സോഫ്റ്റ്‌വെയർ, ഹാർഡ്‌വെയർ, പെർഫോമൻസിന്റെ കാര്യത്തിലും ഉപയോക്തൃ അനുഭവത്തിലും ഈ ടാബ്‌ലെറ്റ് മികവ് പുലർത്തുന്നു. ഈ വിലനിലവാരത്തിൽ, ഭാരം കുറഞ്ഞതും ആകർഷകവുമാണ് എന്നതിനൊപ്പം മികച്ച ഡിസ്‌പ്ലേ, ഓഡിയോ പെർഫോമൻസ് എന്നിവയും ഓപ്പോയുടെ ടാബ് നൽകുന്നു. വിദ്യാഭ്യാസപരവും വിനോദപരവുമായ ആവശ്യങ്ങൾക്ക് ന്യായമായ വിലയിൽ വാങ്ങാവുന്ന മികച്ച ടാബ്ലറ്റ് തന്നെയാണ് ഇത്. ഈ ലോഞ്ചിലൂടെ ഓപ്പോ ടാബ്‌ലെറ്റ് വിപണി പിടിച്ചടക്കുമെന്ന് പ്രതീക്ഷിക്കാം.

ഓപ്പോ പാഡ് എയർ രണ്ട് സ്റ്റോറേജ് കോൺഫിഗറേഷനുകളിൽ ഇന്ത്യയിൽ അവതരിപ്പിച്ചു. ബേസ് വേരിയന്റിൽ 4 ജിബി റാമും 64 ജിബി സ്‌റ്റോറേജ് സ്‌പെയ്‌സുമാണ് ഉള്ളത്. ഇതിന്റെ വില 16,999 രൂപയാണ്. ഹൈ എൻഡ് വേരിയന്റിൽ 4 ജിബി റാമും 128 ജിബി സ്‌റ്റോറേജ് സ്‌പെയ്‌സും ഉണ്ട്. ഇതിന്റെ വില 19,999 രൂപയാണ്. നിങ്ങൾക്ക് ഫ്ലിപ്പ്കാർട്ട്, ഓപ്പോ സ്റ്റോർ, മെയിൻലൈൻ റീട്ടെയിൽ ഔട്ട്ലെറ്റുകൾ എന്നിവയിലൂടെ ടാബ് സ്വന്തമാക്കാം. ഓപ്പോ വേഴ്സ് സ്കീമിന് കീഴിലൂടെ ഓഗസ്റ്റ് 31ന് മുമ്പ് ഓപ്പോ റെനോ 8 സീരീസിനൊപ്പം ഓപ്പോ പാഡ് എയർ വാങ്ങുകയും മൈ ഓപ്പോ ആപ്പിൽ രജിസ്റ്റർ ചെയ്യുകയും ചെയ്യുന്ന ഉപഭോക്താക്കൾക്ക് ഒരു എക്സ്ക്ലൂസീവ് ഓപ്പോവേഴ്സ് ഓഫർ ലഭിക്കും. ഇതിലൂടെ വെറും 1 രൂപയ്ക്ക് 5,999 വിലയുള്ള ഓപ്പോ വാച്ച് ലഭിക്കും.

Best Mobiles in India

English summary
OPPO has always been a persistent innovator and has levelled up the game by reaching new heights with its tech offerings bundled with premium features. When it comes to OPPO devices, style, performance and affordability go hand-in-hand. The company's latest offering, its first ever tab - OPPO Pad Air continues this legacy as it offers a slew of impressive features despite being priced under Rs. 20,000.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X