റിയൽമിയുടെ കിടിലൻ ടാബ്ലറ്റ് പുറത്തിറങ്ങി, വില വെറും 13,999 രൂപ മുതൽ

|

ആകർഷകമായ ഡിസൈനുമായി റിയൽമിയുടെ പുതിയ ടാബ്ലറ്റ് ഇന്ത്യൻ വിപണിയിൽ എത്തി. റിയൽമി പാഡ് എന്ന് പേരിട്ടിരിക്കുന്ന ഈ ടാബ്ലറ്റിൽ മീഡിയടെക് ഹീലിയോ ജി80 എസ്ഒസി, ഡോൾബി അറ്റ്മോസ് സപ്പോർട്ട്, ഫാസ്റ്റ് ചാർജിങ് സപ്പോർട്ട്, IPX5 വാട്ടർ-റെസിസ്റ്റന്റ് ഡിസൈൻ എന്നിവയുണ്ട്. വൈഫൈ-ഓൺലി, വൈ-ഫൈ + 4 ജി എന്നീ രണ്ട് മോഡലുകളിലാണ് ഈ ടാബ്ലറ്റ് ലഭ്യമാകുന്നത്. ഇന്ത്യയിലെ ബജറ്റ് ടാബ്ലറ്റ് വിപണിയിൽ ശക്തമായ സാന്നിധ്യമായി റിയൽമി പാഡ് മാറുമെന്ന് ഉറപ്പാണ്.

റിയൽ‌മി പാഡ്: വില, ലഭ്യത

റിയൽ‌മി പാഡ്: വില, ലഭ്യത

റിയൽമി പാഡിന്റെ 3 ജിബി റാമും 32 ജിബി സ്റ്റോറേജുമുള്ള വൈഫൈ ഓൺലി വേരിയന്റിന് 13,999 രൂപയാണ് ഇന്ത്യയിൽ വില. വൈ-ഫൈ + 4ജി സപ്പോർട്ടുള്ള 3 ജിബി + 32 ജിബി ഓപ്ഷന് 15,999 രൂപ വിലയുണ്ട്. വൈ-ഫൈ + 4ജി 4 ജിബി + 64 ജിബി മോഡലിന് 17,999 രൂപയാണ് വില. ഈ മൂന്ന് വേരിയന്റുകളും റിയൽ ഗോൾഡ്, റിയൽ ഗ്രേ എന്നീ നിറങ്ങളിൽ ലഭ്യമാകും. റിയൽ‌മി പാഡ് വൈഫൈ + 4ജി മോഡലുകൾ സെപ്റ്റംബർ 16ന് ഉച്ചയ്ക്ക് 12 മണി മുതൽ ഫ്ലിപ്പ്കാർട്ട്, റിയൽമി.കോം എന്നിവയിലൂടെ ലഭ്യമാകും.

റിയൽമി 8ഐ, റിയൽമി 8എസ് 5ജി സ്മാർട്ട്ഫോണുകൾ ഇന്ത്യൻ വിപണിയിലെത്തിറിയൽമി 8ഐ, റിയൽമി 8എസ് 5ജി സ്മാർട്ട്ഫോണുകൾ ഇന്ത്യൻ വിപണിയിലെത്തി

റിയൽ‌മി പാഡ്: ഓഫറുകൾ

റിയൽ‌മി പാഡ്: ഓഫറുകൾ

റിയൽ‌മി പാഡിന്റെ മറ്റ് വേരിയന്റുകളുടെ വിൽപ്പന വിവരങ്ങൾ ഇതുവരെ കമ്പനി വെളിപ്പെടുത്തിയിട്ടില്ല. അധികം വൈകാതെ തന്നെ മറ്റ് മോഡലുകളും വിൽപ്പനയ്ക്ക് എത്തുമെന്ന് ഉറപ്പാണ്. എച്ച്ഡിഎഫ്സി ബാങ്ക് കാർഡ്. ഈസി ഇഎംഐ ഇടപാടുകൾ എന്നിവ വഴി റിയൽമി പാഡ് വാങ്ങുന്ന ഉപഭോക്താക്കൾക്ക് 2,000 രൂപ വരെ ഇൻസ്റ്റന്റ് ഡിസ്കൌണ്ട് ലഭിക്കാൻ അവസരമുണ്ട്. ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ് കാർഡ് ഉപഭോക്താക്കൾക്ക് 1,000 രൂപ കിഴിവും ലഭിക്കും.

റിയൽ‌മി പാഡ്: സവിശേഷതകൾ

റിയൽ‌മി പാഡ്: സവിശേഷതകൾ

റിയൽ‌മി പാഡ് ടാബ്‌ലെറ്റിൽ 10.4 ഇഞ്ച് WUXGA+ (2,000x1,200 പിക്സൽസ്) ഡിസ്പ്ലേയാണ് ഉള്ളത്. ഈ ഡിസ്പ്ലെയുടെ സ്ക്രീൻ-ടു-ബോഡി റേഷിയോ 82.5 ശതമാനമാണ്. രാത്രിയിൽ കണ്ണിനുണ്ടാകുന്ന സ്ട്രെയിൻ കുറയ്ക്കാൻ പ്രീലോഡഡ് നൈറ്റ് മോഡും ഉണ്ട്. ഇതിലൂടെ ബ്രൈറ്റ്നസ് 2 നിറ്റ്സ് ആയി കുറയ്ക്കാം. സ്‌ക്രീനിന്റെ ബ്രൈറ്റ്നസ് കുറയ്ക്കാൻ ഡാർക്ക് മോഡും ഉണ്ട്. സൂര്യപ്രകാശത്തിൽ വച്ച് ഉപയോഗിക്കുമ്പോൾ സ്‌ക്രീനിന്റെ പരമാവധി ബ്രൈറ്റ്നസിലേക്ക് മാറ്റാനായി സൺലൈറ്റ് മോഡും ഇതിൽ നൽകിയിട്ടുണ്ട്.

നോക്കിയ 3310 ഫോൺ അപ്പാടെ വിഴുങ്ങി 33കാരൻ, പുറത്തെടുത്തത് ശസ്ത്രക്രിയയിലൂടെനോക്കിയ 3310 ഫോൺ അപ്പാടെ വിഴുങ്ങി 33കാരൻ, പുറത്തെടുത്തത് ശസ്ത്രക്രിയയിലൂടെ

മീഡിയാടെക് ഹീലിയോ ജി80

മീഡിയാടെക് ഹീലിയോ ജി80 എസ്ഒസിയുടെ കരുത്തിലാണ് ഈ ടാബ്ലറ്റ് പ്രവർത്തിക്കുന്നത്. 4ജിബി വരെ റാമും 64ജിബി വരെ ഓൺബോർഡ് സ്റ്റോറേജും ഈ ഡിവൈസിൽ ഉണ്ട്. റിയൽ‌മി പാഡിൽ മുൻവശത്ത് 8 മെഗാപിക്സൽ ക്യാമറയാണ് ഉള്ളത്. അൾട്രാ-വൈഡ് ലെൻസിനൊപ്പം 105 ഡിഗ്രി ഫീൽഡ്-ഓഫ്-വ്യൂ (FoV) ലഭിക്കുന്ന ക്യാമറയാണ് ഇത്. ഈ ഡിവൈസ് പ്രവർത്തിക്കുന്നത് ആൻഡ്രോയിഡ് 11 ബേസ്ഡ് റിയൽ‌മെ യുഐയിലാണ്. ഡോൾബി അറ്റ്മോസും ഹൈ-റെസ് ഓഡിയോ ടെക്നോളജികളും നൽകുന്ന നാല് സ്പീക്കറുകളുമായാണ് റിയൽമി പാഡിൽ ഉള്ളത്. നോയിസ് ക്യാൻസലേഷൻ ഫീച്ചറുള്ള രണ്ട് മൈക്രോഫോണുകളും ഇതിലുണ്ട്.

7,100mAh ബാറ്ററി

18W ക്വിക്ക് ചാർജിങ് സപ്പോർട്ടുള്ള 7,100mAh ബാറ്ററിയാണ് റിയൽമി പാഡിൽ ഉള്ളത്. ഒടിജി കേബിൾ വഴി റിവേഴ്സ് ചാർജിങ് ചെയ്യാനുള്ള സംവിധാനവും ഈ ഡിവൈസിൽ ഉണ്ട്. റിയൽ‌മി പാഡിൽ സ്‌മാർട്ട് കണക്റ്റ് ഫീച്ചർ പ്രീ-ഇൻസ്റ്റാൾ ചെയ്തിട്ടുണ്ട്. ഇതിലൂടെ റിയൽമി ബാൻഡ്, റിയൽമി വാച്ച് എന്നിവ ഉപയോഗിച്ച് ടാബ്‌ലെറ്റ് അൺലോക്കുചെയ്യാൻ സാധിക്കുന്നു. റിയൽ‌മി ഫോണുകളിൽ നിന്നും ടാബ്‌ലെറ്റിലേക്കും തിരിച്ചും ഫയലുകൾ ഷെയർ ചെയ്യാൻ നിയർബൈ ഷെയർ ഫീച്ചറും ഇതിലുണ്ട്. ഈ ടാബ്ലറ്റിലുള്ള ഓപ്പൺ-അപ്പ് ഓട്ടോ കണക്ഷൻ ഫീച്ചറിലൂടെ ഉപയോക്താക്കൾക്ക് അവരുടെ ഇയർബഡുകൾ ടാബ്‌ലെറ്റിന് അടുത്തുള്ളപ്പോൾ എളുപ്പം കണക്ട് ചെയ്യാൻ സാധിക്കുന്നു.

ട്രന്റിങ് സ്മാർട്ട്ഫോണുകളുടെ പട്ടികയിൽ വീണ്ടും റെഡ്മി ആധിപത്യംട്രന്റിങ് സ്മാർട്ട്ഫോണുകളുടെ പട്ടികയിൽ വീണ്ടും റെഡ്മി ആധിപത്യം

Best Mobiles in India

English summary
Realme's new tablet has hit the Indian market with an attractive design. Named the Realme Pad, the tablet's price starts at Rs 13,999.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X