സാംസങ് ഗാലക്സി ടാബ് എസ്7 എഫ്ഇ 5ജി ലോഞ്ച് ചെയ്തു; വില, സവിശേഷതകൾ

|

സാംസങ് ഗാലക്‌സി ടാബ് എസ്7 എഫ്ഇ 5ജി ജർമ്മനിയിൽ ലോഞ്ച് ചെയ്തു. ഈ സീരിസിൽ ഇതിനകം തന്നെ സാംസങ് ഗാലക്‌സി ടാബ് എസ്7, സാംസങ് ഗാലക്‌സി ടാബ് എസ്7 + എന്നീ രണ്ട് ഡിവൈസുകൾ ഉണ്ട്. പുതിയ സാംസങ് ടാബിന് കരുത്ത് നൽകുന്നത് ക്വാൽകോം സ്‌നാപ്ഡ്രാഗൺ 750ജി എസ്ഒസിയാണ്. 45W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള 10,090mAh ബാറ്ററിയും ഈ ടാബിൽ നൽകിയിട്ടുണ്ട്. 12.4 ഇഞ്ച് എൽസിഡി ഡിസ്‌പ്ലേ, 60 ഹെർട്സ് റിഫ്രഷ് റേറ്റ് എന്നിവയും ഈ ഡിവൈസിൽ സാംസങ് നൽകിയിട്ടുണ്ട്. 8 മെഗാപിക്സൽ പിൻ ക്യാമറയും 5 മെഗാപിക്സൽ സെൽഫി ക്യാമറയുമാണ് ഡിവൈസിൽ ഉള്ളത്. ബോക്സിൽ ഒരു എസ് പെൻ നൽകിയിട്ടുണ്ട്.

 

സാംസങ് ഗാലക്‌സി ടാബ് എസ്7 എഫ്ഇ 5ജി: വില, ലഭ്യത

സാംസങ് ഗാലക്‌സി ടാബ് എസ്7 എഫ്ഇ 5ജി: വില, ലഭ്യത

സാംസങ് ഗാലക്‌സി ടാബ് എസ്7 എഫ്ഇ 5ജി ജർമ്മനിയിലാണ് അവതരിപ്പിച്ചത്. ഈ ഡിവൈസിന്റെ 4 ജിബി റാമും 64 ജിബി സ്റ്റോറേജുമുള്ള മോഡലിന് 649 യൂറോ ആണ് വില. ഇത് ഇന്ത്യൻ കറൻസിയിൽ ഏകദേശം 57,800 രൂപയോളം വരും. സാംസങിന്റെ ജർമ്മനിയിലെ വെബ്സൈറ്റ് വഴി ഈ ഡിവൈസ് ലഭ്യമാകും. മിസ്റ്റിക് ബ്ലാക്ക്, മിസ്റ്റിക് സിൽവർ കളർ ഓപ്ഷനുകളിൽ ഈ ഡിവൈസ് ലഭ്യമാകും. ഗാലക്‌സി ടാബ് എസ്7 എഫ്ഇ 5ജിയുടെ 6 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള ഓപ്ഷനും വിൽപ്പനയ്ക്ക് വൈകാതെ എത്തും. ഈ ഡിവൈസിന്റെ കളർ വേരിയന്റുകളോ വിലയോ വെളിപ്പെടുത്തിയിട്ടില്ല.

ഫേസ്ബുക്ക്, ട്വിറ്റർ എന്നിവ ഇന്ത്യയിൽ നിരോധിക്കുമോ? പുതിയ നിയമത്തിൽ എന്തൊക്കെഫേസ്ബുക്ക്, ട്വിറ്റർ എന്നിവ ഇന്ത്യയിൽ നിരോധിക്കുമോ? പുതിയ നിയമത്തിൽ എന്തൊക്കെ

സാംസങ് ഗാലക്‌സി ടാബ് എസ്7 എഫ്ഇ 5ജി: സവിശേഷതകൾ
 

സാംസങ് ഗാലക്‌സി ടാബ് എസ്7 എഫ്ഇ 5ജി: സവിശേഷതകൾ

ആൻഡ്രോയിഡ് 11 ബേസ്ഡ് സാംസങ് വൺ യുഐയിലാണ് സാംസങ് ഗാലക്‌സി ടാബ് എസ്7 എഫ്ഇ 5ജി പ്രവർത്തിക്കുന്നത്. ഈ ഡിവൈസിൽ 12.4 ഇഞ്ച് (1,600x2,560 പിക്‌സൽ) എൽസിഡി ഡിസ്‌പ്ലേയാണ് ഉള്ളത്. ഡിസ്പ്ലെയ്ക്ക് 60 ഹെർട്സ് റിഫ്രഷ് റേറ്റുണ്ട്. 4 ജിബി റാമുമായി ജോടിയാക്കിയ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 750ജി ഒക്ടാ കോർ എസ്ഒസിയാണ് (രണ്ട് കോർടെക്‌സ് എ 77, ആറ് കോർടെക്‌സ് എ 55 കോർ) ടാബ്‌ലെറ്റിന് കരുത്ത് നൽകുന്നത്.

സ്റ്റോറേജ്

മൈക്രോ എസ്ഡി കാർഡ് സ്ലോട്ട് വഴി 1 ടിബി വരെ സ്റ്റോറേജ് എക്സ്പാൻഡ് ചെയ്യാനുള്ള സംവിധാനവും ഈ ടാബ്ലറ്റിൽ നൽകിയിട്ടുണ്ട്. ഇന്റേണൽ സ്റ്റോറേജ് 64 ജിബി ആണ്. മുകളിൽ സൂചിപ്പിച്ചത് പോലെ ഡിവൈസിന്റെ 6 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള മോഡൽ വൈകാതെ വിപണിയിലെത്തിയേക്കും. ഈ ടാബ്ലറ്റിന്റെ ക്യാമറകൾ പരിശോധിച്ചാൽ, 8 മെഗാപിക്സൽ സെൻസറാണ് പിന്നിൽ നൽകിയിട്ടുള്ളത്. 1080പി വീഡിയോ 30എഫ്പിഎസിൽ റെക്കോർഡ് ചെയ്യാൻ ഈ ക്യാമറയ്ക്ക് സാധിക്കും.

ഈ വർഷവും സ്മാർട്ട്ഫോൺ വിപണിയിൽ ഷവോമി ആധിപത്യം, രണ്ടാം സ്ഥാനത്ത് സാംസങ്ഈ വർഷവും സ്മാർട്ട്ഫോൺ വിപണിയിൽ ഷവോമി ആധിപത്യം, രണ്ടാം സ്ഥാനത്ത് സാംസങ്

ബാറ്ററി

5 മെഗാപിക്സൽ സെൽഫി സെൻസറാണ് സാംസങ് ഗാലക്‌സി ടാബ് എസ്7 എഫ്ഇ 5ജിയിൽ ഉള്ളത്. 45W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള 10,090mAh ബാറ്ററിയും ഈ ഡിവൈസിൽ നൽകിയിട്ടുണ്ട് സെല്ലുലാർ നെറ്റ്‌വർക്ക് വഴി ടാബ്‌ലെറ്റ് 12 മണിക്കൂർ വരെ ആക്ടീവ് ആയി ഉപയോഗിക്കാൻ ഈ ബാറ്ററിക്ക് സാധിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു. എസ് പെൻ സപ്പോർട്ടുള്ള ടാബ്‌ലെറ്റിൽ ബ്ലൂടൂത്ത് വി5, യുഎസ്ബി ടൈപ്പ്-സി പോർട്ട്, ഗിഗാബൈറ്റ് വൈ-ഫൈ എന്നിവയും നൽകിയിട്ടുണ്ട്. സാംസങ് ഡെക്സ് ആപ്പ് സപ്പോർട്ടും ഈ ഡിവൈസിൽ നൽകിയിട്ടുണ്ട്.

Most Read Articles
Best Mobiles in India

English summary
Samsung launches Galaxy Tab S7 FE 5G in Germany. The series already has two devices, the Samsung Galaxy Tab S7 and the Samsung Galaxy Tab S7 +.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X