സാംസങ് ഗാലക്‌സി ടാബ് എസ്7 എഫ്ഇ, ടാബ് എ7 ലൈറ്റ് എന്നിവ ഇന്ത്യൻ വിപണിയിൽ എത്തി

|

സാംസങ് തങ്ങളുടെ പുതിയ ടാബ്ലറ്റുകളായ ഗാലക്‌സി ടാബ് എസ്7 എഫ്ഇ, ടാബ് എ7 ലൈറ്റ് എന്നിവ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. ഗാലക്സി ടാബ് എസ്7 എഫ്ഇ പ്രീമിയം ഡിവൈസാണ്, ടാബ് എ7 ലൈറ്റ് വില കുറഞ്ഞ ടാബ്‌ലെറ്റാണ്. ഈ രണ്ട് ഡിവൈസുകളും ആമസോണിലും കമ്പനിയുടെ ഔദ്യോഗിക സൈറ്റിലും ലിസ്റ്റ് ചെയ്തിട്ടുണ്ട്. ഈ ടാബ്‌ലെറ്റുകൾ മറ്റ് വിപണികളിൽ മെയ് മാസത്തിൽ തന്നെ അവതരിപ്പിച്ചിരുന്നു. ആകർഷകമായ സവിശേഷതകളാണ് ഈ ഡിവൈസിൽ ഉള്ളത്.

 

സാംസങ് ഗാലക്‌സി ടാബ് എസ്7 എഫ്ഇ: സവിശേഷതകൾ

സാംസങ് ഗാലക്‌സി ടാബ് എസ്7 എഫ്ഇ: സവിശേഷതകൾ

12.4 ഇഞ്ച് എൽസിഡി (2560 x 1600) പാനലും എസ് പെൻ സപ്പോർട്ടുമായിട്ടാണ് ടാബ് എസ്7 എഫ്ഇ പുറത്തിറക്കിയത്. 6 ജിബി വരെ റാമും 128 ജിബി ഇന്റേണൽ സ്റ്റോറേജുമുള്ള ഡിവൈസിന് കരുത്ത് നൽകുന്നത് സ്‌നാപ്ഡ്രാഗൺ 750ജി എസ്ഒസിയാണ്. ആൻഡ്രോയിഡ് 11 ബേസ്ഡ് വൺ യുഐ 3.0യിലാണ് ഈ ഡിവൈസ് പ്രവർത്തിക്കുന്നത്. ഗാലക്‌സി ടാബ് എസ്7 എഫ്ഇ 45W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള ഡിവൈസിൽ 10,090 എംഎഎച്ച് ബാറ്ററിയാണ് നൽകിയിട്ടുള്ളത്.

തൊഴിലിനോടുള്ള സ്നേഹം കുഞ്ഞിലേക്കും, കുഞ്ഞിന് HTML എന്ന് പേരിട്ട് വെബ് ഡിസൈനർതൊഴിലിനോടുള്ള സ്നേഹം കുഞ്ഞിലേക്കും, കുഞ്ഞിന് HTML എന്ന് പേരിട്ട് വെബ് ഡിസൈനർ

ബാറ്ററി

ഡിവൈസിൽ ഉള്ള ബാറ്ററി 13 മണിക്കൂർ വരെ ബാറ്ററി ബാക്ക്അപ്പ് നൽകുന്നു. ബാറ്ററി പൂർണമായും ചാർജ് ചെയ്യാൻ 90 മിനിറ്റാണ് എടുക്കുന്നത്. ടാബ് എസ്7 എഫ്ഇയിൽ 8 എംപി സിംഗിൾ റിയർ ക്യാമറയാണ് ഉള്ളത്. ഇതിൽ 5 എംപി മുൻ ക്യാമറയും നൽകിയിട്ടുണ്ട്. ടാബ്‌ലെറ്റ് 5ജി, 4ജി വോൾട്ടി, യുഎസ്ബി ടൈപ്പ്-സി, ബ്ലൂടൂത്ത് 5.0, വൈഫൈ 802.11, ജിപിഎസ് എന്നീ കണക്ടിവിറ്റി സപ്പോർട്ടുകൾ നൽകിയിട്ടുണ്ട്. 6.3 മില്ലിമീറ്റർ കനമുള്ള ഈ ലാപ്ടോപ്പിന് 608 ഗ്രാം ഭാരമാണ് ഉള്ളത്.

സാംസങ് ഗാലക്‌സി ടാബ് എ7 ലൈറ്റ്: സവിശേഷതകൾ
 

സാംസങ് ഗാലക്‌സി ടാബ് എ7 ലൈറ്റ്: സവിശേഷതകൾ

ഗാലക്സി ടാബ് എ7 ലൈറ്റ് ടാബ് മുകളിൽ സൂചിപ്പിച്ചത് പോലെ വിലകുറഞ്ഞ ഡിവൈസാണ്. 8.7 ഇഞ്ച് ടിഎഫ്ടി ഡിസ്പ്ലേയാണ് ടാബ്ലറ്റിൽ ഉള്ളത്. 1340 x 800 പിക്സൽ റെസലൂഷനാണ് ഈ ഡിസ്പ്ലെ നൽകുന്നത്. ഒക്ടാകോർ ചിപ്‌സെറ്റിന്റെ കരുത്തിൽ പ്രവർത്തിക്കുന്ന ഈ ഡിവൈസിൽ 5,100 എംഎഎച്ച് ബാറ്ററിയാണ് ഉള്ളത്. 8 എംപി പിൻ ക്യാമറയും 2 എംപി മുൻ ക്യാമറ സെൻസറുമാണ് ഈ ഡിവൈസിൽ ഉള്ളത്. ആൻഡ്രോയിഡ് 11 ഒഎസിലാണ് ടാബ്ലറ്റ് പ്രവർത്തിക്കുന്നത്. 3.5mm ഓഡിയോ ജാക്ക്, ഡ്യുവൽ സ്പീക്കറുകൾ, ഡോൾബി അറ്റ്മോസ് സപ്പോർട്ട് എന്നിവയും ഡിവൈസിൽ ഉണ്ട്.

കൊച്ചിക്കടുത്ത് അദൃശ്യമായെരു ദ്വീപ്, ഗൂഗിൾ മാപ്സ് സാറ്റലൈറ്റ് ഇമേജിൽ മാത്രം കാണാംകൊച്ചിക്കടുത്ത് അദൃശ്യമായെരു ദ്വീപ്, ഗൂഗിൾ മാപ്സ് സാറ്റലൈറ്റ് ഇമേജിൽ മാത്രം കാണാം

സാംസങ് ഗാലക്‌സി ടാബ് എസ്7 എഫ്ഇ, ടാബ് എ 7 ലൈറ്റ്: വിലയും ലഭ്യതയും

സാംസങ് ഗാലക്‌സി ടാബ് എസ്7 എഫ്ഇ, ടാബ് എ 7 ലൈറ്റ്: വിലയും ലഭ്യതയും

4 ജിബി + 64 ജിബി, 6 ജിബി + 128 ജിബി എന്നിങ്ങനെ രണ്ട് സ്റ്റോറേജ് വേരിയന്റുകളിലാണ് സാംസങ് ഗാലക്‌സി ടാബ് എസ് 7 എഫ്ഇ പുറത്തിറക്കിയത്. ബേസിക്ക് മോഡലിന് 42,999 രൂപയാണ് വില. ഇത് മിസ്റ്റിക് ബ്ലാക്ക്, മിസ്റ്റിക് പിങ്ക്, മിസ്റ്റിക് ഗ്രീൻ, മിസ്റ്റിക് സിൽവർ കളർ ഓപ്ഷനുകൾ ലഭ്യമാകും. ടാബ് എ7 ലൈറ്റിന്റെ 3 ജിബി റാം + 32 ജിബി റോം മോഡലിന് 11,999 രൂപയാണ് വില. ഇത് കൂടാതെ 4 ജിബി + 64 ജിബി മോഡലും ലഭ്യമാകും. ഇതിന്റെ വില ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ഗ്രേ, സിൽവർ കളർ ഓപ്ഷനുകളിൽ ടാബ് ലഭ്യമാകും. ജൂൺ 23ന് ആമസോൺ വഴിയും കമ്പനിയുടെ വെബ്‌സൈറ്റ് വഴിയുമാണ് ഈ ടാബ്ലറ്റുകൾ വിൽപ്പനയ്ക്ക് എത്തുന്നത്.

Most Read Articles
Best Mobiles in India

English summary
Samsung has launched its new tablets Galaxy Tab S7 FE and Tab A7 Lite in the Indian market. The Galaxy Tab S7 FE is a premium device, while the Tab A7 Lite is a low-cost tablet.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X