ഷവോമി എംഐ പാഡ് 5 പുറത്തിറങ്ങുക സ്നാപ്ഡ്രാഗൺ 800 സീരീസ് പ്രോസസറുമായി

|

എംഐ ബാൻഡ് 6, എംഐ 11 സീരീസ് സ്മാർട്ട്‌ഫോണുകൾ എന്നിവ മാർച്ച് 29ന് ലോഞ്ച് ഇവന്റിൽ വച്ച് ഷവോമി പുറത്തിറക്കിയിരുന്നു. ഈ ഇവന്റിൽ വച്ച് പുറത്തിറക്കുമെന്ന് പ്രതീക്ഷിച്ച ഡിവൈസായിരുന്നു എംഐ പാഡ് 5. ഈ ടാബ്ലറ്റിന്റെ ലോഞ്ച് ഷവോമി മറ്റൊരു അവസരത്തിലേക്ക് മാറ്റിവച്ചു. ഇപ്പോഴിതാ ടാബിന്റെ പ്രധാന സവിശേഷതകൾ ലീക്ക് റിപ്പോർട്ടുകളായി പുറത്ത് വന്നിരിക്കുകയാണ്. വെയ്ബോയിലൂടെയാണ് ലീക്ക് പുറത്ത് വന്നിരിക്കുന്നത്.

ഷവോമി

ഷവോമിയുടെ എംഐ പാഡ് 5 ടാബ്‌ലെറ്റിന്റെ ചില പ്രധാന സവിശേഷതകൾ ലീക്ക് വെളിപ്പെടുത്തുന്നു. ലീക്ക് റിപ്പോർട്ട് അനുസരിച്ച് എംഐ മിക്സ് ഫോൾഡ് സ്മാർട്ട്ഫോണിലെ ഡിസ്‌പ്ലേ സവിശേഷതകൾ ഈ ടാബ്‌ലെറ്റിലും ഉൾപ്പെടുത്തും. എംഐ പാഡ് 5ൽ ഹാൻഡ്‌ഹെൽഡ് പിസി മോഡ്, പാരലൽ വിൻഡോകൾ, ഡ്യുവൽ സ്‌ക്രീൻ ഡ്രാഗ് ആൻഡ് ഡ്രോപ്പ് എന്നിവയടക്കമുള്ള സവിശേഷതകളും എംഐ പാഡ്5ൽ ഉണ്ടായിരിക്കുമെന്നാണ് സൂചനകൾ. എംഐ പാഡ് 5ൽ 11 ഇഞ്ച് ഡിസ്പ്ലേയായിരിക്കും ഉണ്ടാവുക. ഈ ഡിസ്പ്ലെയ്ക്ക് 2കെ സപ്പോർട്ടും ഉണ്ടായിരിക്കുമെന്നാണ് സൂചനകൾ.

കൂടുതൽ വായിക്കുക: പോക്കോ എഫ്1 ഉപയോഗിക്കുന്നവർക്ക് പോക്കോ എക്സ്3 പ്രോ 7,000 രൂപ കിഴിവിൽ സ്വന്തമാക്കാംകൂടുതൽ വായിക്കുക: പോക്കോ എഫ്1 ഉപയോഗിക്കുന്നവർക്ക് പോക്കോ എക്സ്3 പ്രോ 7,000 രൂപ കിഴിവിൽ സ്വന്തമാക്കാം

ഡിസ്പ്ലെ

ഡിവൈസിലെ ഡിസ്പ്ലെയ്ക്ക് 144Hz ഹൈ-റിഫ്രഷ്-റേറ്റും 480Hz ടച്ച് സാമ്പിൾ റേറ്റും ഉണ്ടായിരിക്കുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഈ ഡിസ്പ്ലേയിലെ പിക്സൽ സാന്ദ്രത വളരെ ഉയർന്നതായിരിക്കില്ലെന്നാണ് ടിപ്പ്സ്റ്റർ പുറത്ത് വിട്ട വിവരങ്ങളിൽ നിന്നും വ്യക്തമാകുന്നത്. എംഐ പാഡ് 5ൽ സ്നാപ്ഡ്രാഗൺ 800 സീരീസ് ചിപ്സെറ്റ് ഉണ്ടായിരിക്കും. മിക്കവാറും ഇത് സ്നാപ്ഡ്രാഗൺ 870 ആയിരിക്കുമെന്നാണ് സൂചനകൾ. ഒക്ടാ കോർ ചിപ്സെറ്റായിരിക്കും ഇത്. ഈ ചിപ്‌സെറ്റ് 3.2GHz ക്ലോക്ക് ചെയ്യും. ഇതിനൊപ്പം അഡ്രിനോ ജിപിയുവും ഉണ്ടായിരിക്കും. 5ജി, വൈഫൈ 6 ബാൻഡ് സപ്പോർട്ടുകളും ഈ ചിപ്പ്സെറ്റിന് ഉണ്ട്.

എംഐ മിക്സ് ഫോൾഡ്

ഷവോമിയുടെ ആദ്യത്തെ മടക്കാവുന്ന സ്മാർട്ട്‌ഫോണായ എംഐ മിക്സ് ഫോൾഡ് സ്മാർട്ട്ഫോൺ സാംസങ് ഗാലക്‌സി ഫോൾഡ് 2, ഹുവാവേ മേറ്റ് എക്സ് 2 എന്നീ സ്മാർട്ട്ഫോണുകൾ പോലെ രണ്ട് ഡിസ്‌പ്ലേകളുമായാണ് വരുന്നത്. എംഐ മിക്സ് ഫോൾഡിലെ ഇന്റേണൽ ഡിസ്‌പ്ലേ 8.01 ഇഞ്ച് ആണ്. ഇത് QHD+ റെസല്യൂഷനുള്ള ഒരു ഒലെഡ് പാനലാണ്. ഡോൾബി വിഷൻ, എച്ച്ആർഡി 10+ സർട്ടിഫൈഡ് എന്നിവയും ഈ ഡിസ്പ്ലെയ്ക്ക് ഉണ്ട്. മറ്റ് മടക്കാവുന്ന ഡിവൈസുകളെക്കാൾ 27% ഭാരം കുറഞ്ഞ യു-ആകൃതിയിലുള്ള ഒരു ഹിഞ്ചാണ് ഷവോമിയിൽ ഉള്ളത്.

കൂടുതൽ വായിക്കുക: സാംസങ് ഗാലക്‌സി എഫ്02എസ്, ഗാലക്‌സി എഫ്12 സ്മാർട്ട്ഫോണുകൾ ഏപ്രിൽ 5ന് ഇന്ത്യൻ വിപണിയിലെത്തുംകൂടുതൽ വായിക്കുക: സാംസങ് ഗാലക്‌സി എഫ്02എസ്, ഗാലക്‌സി എഫ്12 സ്മാർട്ട്ഫോണുകൾ ഏപ്രിൽ 5ന് ഇന്ത്യൻ വിപണിയിലെത്തും

6.52 ഇഞ്ച് ഡിസ്പ്ലെ

840x2,520 പിക്‌സൽ റെസല്യൂഷനുള്ള എംഐ മിക്‌സ് ഫോൾഡിൽ 6.52 ഇഞ്ച് കവർ ഡിസ്‌പ്ലേയാണ് ഷവോമി നൽകിയിട്ടുള്ളത്. ഇന്റേണൽ ഡിസ്പ്ലേയിൽ നിന്ന് വ്യത്യസ്തമായി, 180Hz ടച്ച് സാമ്പിൾ റേറ്റുള്ള 90Hz പാനലാണിത്. ക്വാൾകോമിന്റെ സ്‌നാപ്ഡ്രാഗൺ 888 SoC ആണ് ഈ ഡിവൈസിന് കരുത്ത് നൽകുന്നത്. 12 ജിബി / 16 ജിബി റാമും 256 ജിബി / 512 ജിബി ഓൺബോർഡ് സ്റ്റോറേജും ഈ ഡിവൈസിന് ഉണ്ട്. ഈ ചിപ്‌സെറ്റ്, 5ജി ആന്റിനകൾ, അതിവേഗ ചാർജിംഗ് സംവിധാനം എന്നിവയിൽ നിന്നുള്ള താപം നിയന്ത്രിക്കാൻ പ്രത്യേക ചേമ്പർ കൂളിംഗ് സിസ്റ്റവുമായാണ് വരുന്നത്.

ക്യാമറ സെറ്റപ്പ്

എംഐ മിക്സ് ഫോൾഡിൽ ഉപയോഗിച്ചിരിക്കുന്ന ഡിസ്പ്ലേ സാങ്കേതികവിദ്യ ശ്രദ്ധേയമാണ് എന്നത് പോലെ തന്നെ ക്യാമറ സെറ്റപ്പിലും ഈ ഡിവൈസ് ഞെട്ടിക്കുന്നു. ലോകത്തിലെ ആദ്യത്തെ ലിക്വിഡ് ലെൻസ് ടെലിഫോട്ടോ ക്യാമറയാണ് എംഐ മിക്സ് ഫോൾഡിൽ ഉള്ളത്. കൃത്യമായ മോട്ടോറിന്റെ സഹായത്തോടെ മനുഷ്യന്റെ കണ്ണിലെ ലെൻസ് പോലെ, ആകൃതി മാറ്റാൻ കഴിയുന്ന സുതാര്യമായ ലിക്വിഡ് നിറഞ്ഞ ഫ്ലെക്സിബിൾ ഫിലിമിൽ നിന്നാണ് ഇത് നിർമ്മിച്ചിരിക്കുന്നത്. 108 മെഗാപിക്സൽ പ്രൈമറി ലെൻസ്, 13 മെഗാപിക്സൽ അൾട്രാ വൈഡ്, 8 മെഗാപിക്സൽ മാക്രോ ക്യാമറ എന്നിവ ഉൾപ്പെടുന്ന ട്രിപ്പിൾ ക്യാമറ സെറ്റപ്പാണ് ഡിവൈസിൽ ഉള്ളത്.

കൂടുതൽ വായിക്കുക: ഏപ്രിലിൽ ഇന്ത്യൻ വിപണിയിലെത്തുന്ന സ്മാർട്ട്‌ഫോണുകൾ ഇവയാണ്കൂടുതൽ വായിക്കുക: ഏപ്രിലിൽ ഇന്ത്യൻ വിപണിയിലെത്തുന്ന സ്മാർട്ട്‌ഫോണുകൾ ഇവയാണ്

Best Mobiles in India

English summary
Xiaomi Mi Pad 5 will be released soon. The device will be introduced with the Snapdragon 800 series chipset.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X