Home
Temp

വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും

വൺപ്ലസ് ആരാധകരുടെ കാത്തിരിപ്പ് അവസാനിപ്പിച്ചുകൊണ്ട് വൺപ്ലസ് നോർഡ് ഉടൻ തന്നെ വിപണിയിലെത്തും. മറ്റെല്ലാ വൺപ്ലസ് സ്മാർട്ട്‌ഫോണുകളെയും പോലെ നിരവധി ആളുകളാണ് ഈ സ്മാർട്ട്ഫോൺ പ്രീ-ഓർഡർ ആരംഭിക്കാനായി കാത്തിരിക്കുന്നത്. പുതിയ സ്മാർട്ട്ഫോൺ ഇതിനകം തന്നെ അനേകം പേരുടെ വാങ്ങേണ്ട ഡിവൈസുകളുടെ പട്ടികയിൽ ഉണ്ട്. നിങ്ങളും ഇത്തരത്തിൽ വൺപ്ലസ് നോർഡിനായി കാത്തിരിക്കുന്ന ആളാണെങ്കിൽ നിങ്ങൾക്കായി ചില സന്തോഷവാർത്തകൾ പങ്കുവയ്ക്കുന്നു.

വൺപ്ലസ് നോർഡിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും

വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15ന് ഉച്ചയ്ക്ക് 1.30 മുതൽ ആമസോൺ.ഇൻ വെബ്സൈറ്റിൽ ആരംഭിക്കും. പ്രീ-ഓർഡർ ചെയ്തുകഴിഞ്ഞാൽ ഉപയോക്താക്കൾക്ക് സ്മാർട്ട്ഫോണിനൊപ്പം ഒരു സർപ്രൈസ് ഗിഫ്റ്റ് ബോക്സും ലഭിക്കും. ഓഗസ്റ്റ് 31 നകം ഡിവൈസ് വാങ്ങുന്ന ഉപയോക്താക്കൾക്ക് രണ്ടാമതൊരു ഗിഫ്റ്റ് ബോക്സും വൺപ്ലസ് നൽകും. ഓഫറുകളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അറിയാൻ ആമസോൺ.ഇൻ എന്ന വെബ്സൈറ്റിലെ നോട്ടിഫൈ മീ ക്ലിക്ക് ചെയ്താൽ മതി.

ഇന്ത്യയിൽ വൺപ്ലസ് നോർഡ് പ്രീ-ഓർഡർ ചെയ്യുന്നതെങ്ങനെ:
1. ആദ്യം നിങ്ങൾ Amazon.in വെബ്സൈറ്റ് സന്ദർശിക്കുക
2. ആമസോൺ പേജിൽ ഡിവൈസ് പ്രീ-ഓർഡർ ചെയ്യുന്നതിനായി 499 രൂപ ഡിപ്പോസിറ്റായി നൽകുക.
3. പ്രീ-ഓർഡർ ചെയ്തുകഴിഞ്ഞാൽ ഉപയോക്താക്കൾക്ക് വൺപ്ലസിൽ നിന്ന് ലിമിറ്റഡ് എഡിഷൻ മർച്ചന്റൈസ് അടങ്ങിയ ഒരു ഗിഫ്റ്റ് ബോക്സ് ലഭിക്കും
4. ഓഗസ്റ്റ് 31നകം വൺപ്ലസ് നോർഡ് പ്രീ-ഓർഡർ ചെയ്യുന്ന ഉപയോക്താക്കൾക്ക് രണ്ടാമത്തെ സർപ്രൈസ് ഗിഫ്റ്റ് ബോക്സും ലഭിക്കും.
വൺപ്ലസ് ഫോറംസ് പോസ്റ്റിലെ കൂടുതൽ വിവരങ്ങൾ കാണുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക.

വൺപ്ലസ് ആരംഭിച്ചതുമുതൽ സ്മാർട്ട്ഫോൺ രംഗത്തെ സാങ്കേതിക വികാസത്തിൽ മുൻപന്തിയിൽ തന്നെ തുടരുകയാണ് കമ്പനി. മിതമായ നിരക്കിൽ പ്രീമിയം ഗുണനിലവാരമുള്ള സ്മാർട്ട്‌ഫോണുകൾ വിപണിലെത്തിച്ച് ജനപ്രീതിയാർജിച്ച വൺപ്ലസ്, സ്മാർട്ട്ഫോൺ വ്യവസായത്തിലെ മാനദണ്ഡങ്ങളെ വെല്ലുവിളിക്കുകയും ലോകത്തെ ആദ്യത്തെ പൂർണമായും വെർച്യൽ റിയാലിറ്റിയിൽ ചെയ്ത പ്രൊഡക്ട് ലോഞ്ച് വൺപ്ലസ് 2 നായി നടത്തുകയും ചെയ്തു. ഇതേ രീതിയിൽ ഔദ്യോഗികമായി തന്നെ പുതിയ വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണും എആർ ലോഞ്ചിലൂടെ പുറത്തിറക്കി കമ്പനി ടെക് മേഖലയിൽ മറ്റൊരു നാഴിക കല്ല് കൂടി പിന്നിടാനൊരുങ്ങുകയാണ് കമ്പനി.

വൺപ്ലസ് നോർഡിന്റെ ഔദ്യോഗിക ലോഞ്ച് 2020 ജൂലൈ 21 രാത്രി 7.30ന് നടക്കും. ഉപയോക്താക്കൾക്ക് അവരുടെ വീടുകളിൽ നിന്ന് എക്സ്പീരിയൻസ് ചെയ്യാൻ കഴിയുന്നൊരു 'വെർച്വൽ' റിലീസ് ഹോസ്റ്റ് ചെയ്യാനാണ് കമ്പനി തീരുമാനിച്ചിട്ടുള്ളത്. "നെവർ സെറ്റിൽ" എന്ന ബ്രാൻഡ് മന്ത്രയുമായി അർത്ഥവത്തും സുരക്ഷിതവുമായ അനുഭവം ഉപയോക്താക്കൾക്ക് നൽകി സാങ്കേതികവിദ്യ രംഗത്തെ പരമ്പരാഗത അതിരുകളെ വെല്ലുവിളിക്കാൻ ഒരുങ്ങുകയാണ് കമ്പനി.

ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന വൺപ്ലസ് നോർഡ് ഇന്ത്യൻ, യൂറോപ്യൻ വിപണികൾക്കായി പ്രത്യേകം രൂപകൽപ്പന ചെയ്തിട്ടുള്ളതാണ്, ഇത് അപ്പർ മിഡ് പ്രീമിയം സ്മാർട്ട്‌ഫോൺ വിഭാഗത്തിലേക്കാണ് കമ്പനി ഈ ഡിവൈസ് അവതരിപ്പിക്കുന്നത്.

നിങ്ങൾ വൺപ്ലസ് നോർഡ് സ്വന്തമാക്കാൻ ആഗ്രഹിക്കുന്ന ആളാണെങ്കിൽ ഡിവൈസ് പ്രീ-ഓർഡർ ചെയ്യാനും അധികമായി ചില ഗിഫ്റ്റുകൾ നേടാനും ലഭിക്കുന്ന അവസരമാണ് ഇത്.

Best Mobiles in India

English summary
Finally, the moment OnePlus fanatics have been waiting for has arrived. The much-awaited OnePlus Nord will soon be taking the centre stage. Just like every other OnePlus smartphone, the latest offering has already been on the must buy list of many. If you belong to the same club, we’ve some exciting news for you.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X