ആറ്റിറ്റിയൂഡ് ദക്ഷ; കേരളത്തില്‍ നിന്നൊരു ടാബ്‌ലറ്റ്



ഏഴ് ഇഞ്ച് ആറ്റിറ്റിയൂഡ് ദക്ഷ ടാബ്‌ലറ്റ് 5,399 രൂപയ്ക്ക് വിപണിയിലെത്തി. തിരുവനന്തപുരത്തെ ടെക്‌നോപാര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന ടെല്‍മോകോ ഡെവലപ്‌മെന്റ് ലാബ് ആണ് ഈ ആന്‍ഡ്രോയിഡ് ടാബ്‌ലറ്റിന് രൂപം നല്‍കിയത്. വിദ്യാര്‍ത്ഥികളേയും പ്രൊഫഷണലുകളേയും ലക്ഷ്യം വെക്കുന്ന ഇത് 7 ഇഞ്ച് ടാബ്‌ലറ്റുകളില്‍ മികച്ച പെര്‍ഫോമന്‍സ് വാഗ്ദാനം ചെയ്യുന്ന മോഡലാണ്. സര്‍ക്കാരിന്റെ ആകാശ് ടാബ്‌ലറ്റ് ഉള്‍പ്പടെ വിലകുറഞ്ഞ ടാബ്‌ലറ്റ് പിസികളുടെ ഇടയിലേക്കാണ് ആറ്റിറ്റിയൂഡ് ദക്ഷ എത്തുന്നത്.

ദക്ഷയുടെ പ്രധാന സവിശേഷതകള്‍

Advertisement
  • ആന്‍ഡ്രോയിഡ് ഐസിഎസ് ഒഎസ്

  • കപ്പാസിറ്റീവ് ടച്ച്‌സ്‌ക്രീന്‍

  • 1.2 ജിഗാഹെര്‍ട്‌സ് എആര്‍എം കോര്‍ട്ടക്‌സ് എ8 പ്രോസസര്‍

  • 512 എംബി ഡിഡിആര്‍3 റാം

  • 400 മെഗാബഹെര്‍ട്‌സ് ജിപിയു

  • 3ജി ഡോംഗിള്‍

  • 1080പിക്‌സല്‍ ഫുള്‍ എച്ച്ഡി വീഡിയോ

  • 3,800 mAh ലിഥിയം പോളിമര്‍ ബാറ്ററി

6 മണിക്കൂര്‍ വരെ ബാക്ക് അപ് നല്‍കുന്ന ബാറ്ററിയാണ് ആറ്റിറ്റിയൂഡ് ദക്ഷയിലേത്. എച്ച്ഡിഎംഐ പോര്‍ട്ട്, മൈക്രോഎസ്ഡി കാര്‍ഡ് സ്ലോട്ട്, 3.5എംഎം ഓഡിയോ ഔട്ട്, മൈക്രോ യുഎസ്ബി പോര്‍ട്ട് എന്നീ കണക്റ്റിവിറ്റി പോര്‍ട്ടുകള്‍ ഇതിലുണ്ട്. സ്‌കൂളുകള്‍, പ്രൊഫഷണല്‍ സ്ഥാപനങ്ങള്‍, കോര്‍പറേറ്റ് ഓഫീസുകള്‍ എന്നിവ വഴി ആറ്റിറ്റിയൂഡ് ദക്ഷയെ കമ്പനി ഇറക്കും. മെയ് 15 മുതല്‍ ഇത് പൊതുവിപണിയിലും എത്തുന്നതാണ്. ടെല്‍മോകോ വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായും ബുക്ക് ചെയ്യാം.

Best Mobiles in India

Advertisement