തോഷിബയുടെ 13.3 ഇഞ്ച് ടാബ്‌ലറ്റ്



ടാബ്‌ലറ്റ് രംഗത്ത് പുതിയൊരു മാറ്റത്തിന് തുടക്കമിടാന്‍ തോഷിബ. 13.3 ഇഞ്ച് സ്‌ക്രീന്‍ വരുന്ന ടാബ്‌ലറ്റ് എന്ന ആശയമാണ് തോഷിബ സാക്ഷാത്കരിക്കാന്‍ ഒരുങ്ങുന്നത്. ടെഗ്ര 3 ക്വാഡ് കോര്‍ പ്രോസസറില്‍ പ്രവര്‍ത്തിക്കുന്ന ഇതിന്റെ മാതൃക യുകെയില്‍ നടന്ന ഒരു കോണ്‍ഫറന്‍സില്‍ വെച്ച് കമ്പനി അവതരിപ്പിച്ചിരുന്നു.

ഭാരം കുറഞ്ഞതും കട്ടിക്കുറഞ്ഞതുമാണ് ഈ ടാബ്‌ലറ്റ്. ഇതിന് മുമ്പ് എടി 200 എന്ന ടാബ്‌ലറ്റ് ഇറക്കിയപ്പോഴും തോഷിബ അതില്‍ മാറ്റങ്ങള്‍ പരീക്ഷിച്ചിരുന്നു. ഇന്ന് വിപണിയില്‍ ലഭ്യമായതില്‍ കട്ടിക്കുറഞ്ഞതും ഭാരം കുറഞ്ഞതുമായ ഒരു ആന്‍ഡ്രോയിഡ് ടാബ്‌ലറ്റാണ് എടി 200.

Advertisement

യുഎസ്ബി, എച്ച്ഡിഎംഐ, മെമ്മറി കാര്‍ഡ് എന്നിവയ്ക്കായുള്ള വിവിധ പോര്‍ട്ടുകള്‍ ടാബ്‌ലറ്റിലുണ്ട്. ഇന്ന് മിക്ക ടാബ്‌ലറ്റുകളും അവതരിപ്പിക്കുന്നത് പോലെ മുമ്പിലും പിറകിലുമായി രണ്ട് ക്യാമറകളും ടാബ്‌ലറ്റില്‍ നിന്ന് ഉള്‍ക്കൊള്ളുന്നുണ്ട്. ഇതിന്റെ കൂടുതല്‍ ഹാര്‍ഡ്‌വെയര്‍ പ്രത്യേകതകള്‍ ലഭ്യമല്ല.

Advertisement

ഈ ഉത്പന്നം എന്ന് വിപണിയിലെത്തും എന്നും പറയാന്‍ വയ്യ. കാരണം കോണ്‍ഫറന്‍സില്‍ അവതരിപ്പിച്ച മാതൃകയ്ക്ക് എത്രത്തോളം ഉപഭോക്തൃ പിന്തുണയുണ്ടെന്ന് അറിഞ്ഞ ശേഷമേ കമ്പനി ഉത്പന്നവുമായി വിപണിയിലെത്താന്‍ സാധ്യതയുള്ളൂ.

Best Mobiles in India

Advertisement