വിപണിയിലുള്ള മികച്ച വയർലസ് ഇയർബഡുകൾ


ഇയർബഡുകളുടെ വിപണിയിൽ ധാരാളം പ്രൊഡക്ടുകൾ ദിവസവും വരുന്നുണ്ട്. ഫോണിൽ വയർവഴി കണക്ട് ചെയ്യുന്ന ഇയർഫോണുകളെ പഴങ്കഥയാക്കി കടന്നുവന്ന ബ്ലൂട്ടൂത്ത് ഇയർബഡുകൾ വലീയ പ്രചാരമാണ് നേടിയത്. അതിനെയും കടത്തിവെട്ടാൻ പോന്ന പ്രൊഡക്ടാണ് വയർലസ് ഇയർബഡുകൾ. ആദ്യം വന്ന ബ്ലൂട്ടൂത്ത് ഹെഡ്സെറ്റുകൾ തമ്മിൽ വയർകണക്ടഡ് ആയിരുന്നുവെങ്കിൽ ഇപ്പോൾ മാർക്കറ്റ് കീഴടക്കുന്നത് ചെവിയിൽ വയ്ക്കാവുന്ന രണ്ട് പീസുകളായിട്ടുള്ള വയർലസ് ഇയർബഡുകളാണ്. മികച്ച ഡിസൈനും പെർഫോമൻസും ഉള്ള മാർക്കറ്റിലെ വയർലസ് ഹെഡ്ഫോണുകളെ പരിചയപ്പെടാം.

Advertisement

ബീറ്റ്സ് പവർബിറ്റ് പ്രോ

എയർപോഡിൽ നിന്നും നിരവധികാര്യങ്ങൾ ഉൾക്കൊള്ളുകയും സൌണ്ട് ക്യാളിറ്റി, ബാറ്ററി ലൈഫ്, ഫിറ്റ് എന്നിങ്ങനെയുള്ള ഇയർബഡ്കളുടെ ഏറ്റവും പ്രധാനപ്പെട്ട നിരവധി കാര്യങ്ങൾ മെച്ചപ്പെടുത്തുകയും ചെയ്താണ് ബീറ്റ്സ് പവർബീറ്റ് പ്രോ വിപണിയിലെത്തിച്ചിരിക്കുന്നത്. 9 മണിക്കൂർ വരെ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ബാറ്ററി ലൈഫാണ് പവർബീറ്റ് പ്രോയ്ക്ക് നൽകിയിരിക്കുന്നത്. ഇരു ഇയർബഡുകളിലും വോളിയം കൺട്രോളിന് അടക്കം ഫിസിക്കൽ ബട്ടനുകൾ നൽകിയിരിക്കുന്നു. മികച്ച സൌണ്ട് ക്യാളിറ്റിയും ഡിവൈസ് നൽകുന്നു. സ്റ്റേബിളും ഫിറ്റുമായ ഇയർ ഹുക്കാണ് പവർബിറ്റ് പ്രോയിൽ നൽകിയിരിക്കുന്നത്. വാട്ടർ റസിസ്റ്റൻറ് കൂടിയായ ബിറ്റ്സിന് ഏകദേശം 18,000 ഇന്ത്യൻ രൂപ വിലവരുന്നു.

Advertisement
ആപ്പിൾ എയർപോഡ്സ് 2

എയർപോഡിലെ രണ്ടാം തലമുറിൽ വലീയമാറ്റങ്ങളൊന്നും ആപ്പിൾ വരുത്തിയിട്ടില്ല. മികച്ച വയർലസ് പെർഫോമൻസാണ് ഡിവൈസ് നൽകുന്നത്. സെറ്റപ്പുകൾ എളുപ്പത്തിൽ ഉപയോഗിക്കാൻ പാകത്തിന് രൂപപ്പെടുത്തിയിരിക്കുന്നു. കുഴപ്പമില്ലാത്ത ബാറ്ററി ലൈഫും ബാറ്ററി കെയ്സിൽ വച്ച് എളുപ്പത്തിൽ ചാർജ്ജ് ചെയ്യാനുള്ള സംവിധാനവും നൽകിയിരിക്കുന്നു. എല്ലാവരുടെയും ചെവിക്ക് പാകമാകുന്ന രീതിയിലല്ല ഡിസൈൻ എന്നതൊരു കുറവാണ്. പുറമേ നിന്നുള്ള ശബ്ദങ്ങളെ തടഞ്ഞുനിർത്തുന്ന കാര്യത്തിൽ മികച്ച പെർഫോമൻസ് അവകാശപ്പെടാൻ സാധിക്കില്ല. രണ്ട് ഡിവൈസുകൾ ഒരേസമയം കണക്ട് ചെയ്യാൻ സാധിക്കില്ല. എന്നിവയെല്ലാം പോരായ്മകളായി ചൂണ്ടിക്കാണിക്കാം. ഏകദേശം 15,000 രൂപയാണ് പ്രതീക്ഷിക്കുന്ന വില

സോണി WF-100XM3

വയർലസ് ഇയർബഡ്സുകളിൽ നോയിസ് ക്യാൻസലേഷൻ സംവിധാനം ഏറ്റവും പ്രധാനമാണ്. ഇക്കാര്യത്തിൽ മികച്ച പെർഫോമൻസ് നൽകുന്ന ഡിവൈസാണ് സോണി WF-100XM3. മികച്ച സൌണ്ട് ക്യാളിറ്റിയാണ് സോണി WF-100XM3 നൽകുന്നത്. മികച്ച ഡിസൈൻ. ദീർഘനേരം നീണ്ടുനിൽക്കുന്ന ബാറ്ററി ലൈഫ് എന്നിവയെല്ലാം ഈ വയർലസ് ഇയർബഡ്ഡിൻറെ സവിശേഷതയാണ്. സ്വറ്റ്, വാട്ടർ റെസിസ്റ്റൻറ് അല്ലായെന്നത് ഒരു വലീയ കുറവായി പറയേണ്ടതുണ്ട്. വയർലസ് ചാർജ്ജിങ് ഇല്ലത്തതും ഇയർബഡിൽ ശബ്ദം കൺട്രോൾ ചെയ്യാൻ സാധിക്കാത്തതും ഒരു സമയം ഒരു ഡീവൈസ് മാത്രം കണക്ട് ചെയ്യാൻ സാധിക്കുന്നുവെന്നതും കുറവുകളാണ്. ഇന്ത്യൻ രൂപ 17,000 അടുത്താണ് ഇവയുടെ വില.

സെന്നിഹെയ്സർ ട്രൂ മൊമൻറം വയർലസ്

ഇന്ത്യൻ രൂപ 25,000 നടുത്ത് വിലവരുന്ന സെന്നിഹെയ്സർ ട്രൂ മൊമൻറം വയർലസിൽ മറ്റെല്ലാ വയർലസ് ഇയർബഡുകളെക്കാളും മികച്ച സൌണ്ട് ക്യാളിറ്റിയാണ് ഉള്ളത്. പെട്ടെന്ന് കേടുപാടുകൾ വരാത്ത രീതിയിലാണ് കേസും ബഡും നിർമ്മിച്ചിരിക്കുന്നത്. മികച്ച മൈക്രോഫോണും കംഫർട്ടബിളായ ഉപയോഗവും ഇയർബഡ് നൽകുന്നു. കെയ്സ് എപ്പോഴും കൊണ്ടുനടക്കണമെന്നതും ചാർജിങ് കേയ്സിൽ നിന്ന് ബാറ്ററി പെട്ടെന്ന് ഡ്രൈ ആകുന്നു എന്നതും പോരായ്മയായി കാണാം.

സാംസങ് ഗാലക്സി ബഡ്സ്

മികച്ചതും ലളിതവുമായ ഡിസൈനാണ് സാംസങ് ഗാലക്സി ഇയർബഡിന് നൽകിയിരിക്കുന്നത്. 6 മണിക്കൂർ വരെ ബാറ്ററി ലൈഫും ഇയർബഡ് നൽകുന്നു. വയർലസ് ചാർജിങ്ങോടുകൂടിയ ചെറിയ കേസാണ് ഒപ്പം നൽകിയിരിക്കുന്നത്. ആപ്പിൾ എയർപോഡുകളെക്കാൾ മികച്ച സൌണ്ട് ഐസോലേഷനാണ് ഡിവൈസ് നൽകുന്നത്. ബാസും ഷൈ സൌണ്ടും ഒരുപരിധിക്ക് മുകളിൽ ഉയർത്താൻ സാധിക്കില്ല എന്നത് ഡിവൈസിൻറെ പോരായ്മയാണ്. മൈക്രോഫോൺ പെർഫോമൻസും മികച്ചതാണെന്ന് പറയാനാവില്ല. ഇന്ത്യൻ രൂപ 10,000 നടുത്താണ് ഡിവൈസിൻറെ വില.

Best Mobiles in India

English Summary

Over the last year, we’ve seen new wireless earbuds making significant leaps in battery life and connection reliability. The days of intermittent music cutouts are pretty much over.