ജിയോ ചാറ്റ്, വാട്ട്‌സാപ്പ്, ഫേസ്ബുക്ക് മെസഞ്ചര്‍ വ്യത്യാസങ്ങള്‍!

Written By:

ഇപ്പോള്‍ വിപണിയില്‍ നെറ്റ്‌വര്‍ക്കുകളുടെ ഒരു മത്സരമാണ്. ഏത് എടുക്കണമെന്ന് ഇപ്പോഴും ഉപഭോക്താക്കള്‍ വലിയ ആശയക്കുഴപ്പത്തിലാണ്. ഇതെല്ലാം ജിയോ വന്‍ ഓഫറുകളോടുകൂടി വിപണിയില്‍ എത്തിയതിനു ശേഷമാണ്.

ജിയോ ചാറ്റ്, വാട്ട്‌സാപ്പ്, ഫേസ്ബുക്ക് മെസഞ്ചര്‍ വ്യത്യാസങ്ങള്‍!

16എംപിയിലധികം വീഡിയോഫയലുകള്‍ എങ്ങനെ വാട്ട്‌സാപ്പ് വഴി ഷെയര്‍ ചെയ്യാം?

ജിയോ ചാറ്റ്, വാട്ട്‌സാപ്പ്, ഫേസ്ബുക്ക് മെസഞ്ചര്‍ വ്യത്യാസങ്ങള്‍!

ഇന്നത്തെ ഗിസ്‌ബോട്ട് ലേഖനത്തില്‍ ജിയോ ചാറ്റ്, വാട്ട്‌സാപ്പ്, ഫേസ്ബുക്ക് മെസഞ്ചര്‍ എന്നിവയുടെ വ്യത്യാസങ്ങള്‍ നോക്കാം...

വാട്ട്‌സാപ്പില്‍ നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍!

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

സാധാരണ മെസേജുകള്‍ അയയ്ക്കാം

നിങ്ങളുടെ മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് സൈനപ്പ് ചെയ്താല്‍ നിങ്ങളുടെ കൂട്ടുകാര്‍ക്ക് മെസേജുകള്‍ അയയ്ക്കാം. നിങ്ങളുടെ കൂട്ടുകാര്‍ ഓഫ്‌ലൈന്‍ ആയാല്‍ കൂടിയും നിങ്ങള്‍ക്ക് മെസേജുകള്‍ അയയ്ക്കാം, അവര്‍ നെറ്റ്‌വര്‍ക്ക് കണക്ടുചെയ്യുമ്പോള്‍ ജിയോ ചാറ്റ് ഓട്ടോമാറ്റിക് ആയി മേസേജുകള്‍ അവര്‍ക്ക് എത്തിക്കുന്നതാണ്.

ഗ്രൂപ്പ് ചാറ്റ്

ഇത് ജിയോചാറ്റിന്റെ ഏറ്റവും വലിയൊരു സവിശേഷതയാണ്, അതായത് 500 പേര്‍ അടങ്ങുന്ന ഗ്രൂപ്പുകള്‍ സൃഷ്ടിക്കാന്‍ ഇതില്‍ കഴിയുന്നു. എന്നാല്‍ വാട്ട്‌സാപ്പില്‍ 256 പേര്‍ക്കു മാത്രമേ ഗ്രൂപ്പ് ചാറ്റില്‍ ചേരാന്‍ സാധിക്കു, എന്നാല്‍ മെസഞ്ചറില്‍ 150 പേര്‍ക്കും.

ഇമേജുകളും ഫയലുകളും

പിഡിഎഫ്, എംപി3, ഇമേജുകള്‍ എന്നിവ ഈ മൂന്നു ആപ്സ്സുകളിലും ഒരു പോലെ സാധ്യമാണ്. എന്നാല്‍ മെസഞ്ചറിലും ജിയോചാറ്റിലും ഇമേജുകളെ ഡൂഡില്‍ ചെയ്യാന്‍ സാധിക്കുന്നു, പക്ഷേ ഈ സവിശേഷത ഇപ്പോള്‍ വാട്ട്‌സാപ്പില്‍ ഇല്ല.

വോയിസ് കോളിങ്ങ്

വോയിസ് കോളിങ്ങ് ഈ മൂന്നു സേവനങ്ങളിലും ലഭ്യമാണ്. എപ്പോള്‍ വേണമെങ്കിലും ഫ്രീയായി നിങ്ങള്‍ക്ക് നിങ്ങളുടെ സുഹൃത്തുക്കളെ വിളിക്കാവുന്നതാണ്.

വീഡിയോ കോളിങ്ങ്

ജിയോചാറ്റും മെസഞ്ചറും വീഡിയോ കോളിങ്ങ് പിന്തുണയ്ക്കുന്നു. ജിയോചാറ്റില്‍ ഗ്രൂപ്പ് വീഡിയോ ചാറ്റിങ്ങും മെസഞ്ചറില്‍ വണ്‍-ടൂ-വണ്‍ വീഡിയോ ചാറ്റിങ്ങുമാണുളളത്. എന്നാല്‍ വാട്ട്‌സാപ്പിന് ഈ സവിശേതയില്ല.

ചാനലുകളെ പിന്തുടരാന്‍ ജിയോ ചാറ്റില്‍ സാധിക്കുന്നു

ജിയോചാറ്റില്‍ പുതിയ ട്രണ്ടുകളും കമ്പനികളും പിന്തുടര്‍ന്ന് പുതിയ ഓഫറുകള്‍ അറിയാന്‍ സാധിക്കുന്നു. എന്നാല്‍ ഈ സനിശേഷതകള്‍ വാട്ട്‌സാപ്പിനും മെസഞ്ചറിനും ഇല്ല.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ജീവിതം നശിപ്പിക്കുന്ന വാട്ട്‌സാപ്പ് ലീക്കുകള്‍!!!

English summary
Foreign messaging applications have been ruling the Indian market for long now. But, since the inception of Hike, a social messaging app, things seemed to have changed slightly.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot